പീരങ്കി മൈതാനം
(കന്റോൺമെന്റ് മൈതാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലം നഗരത്തിനു സമീപമുള്ള കന്റോൺമെന്റ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു മൈതാനമാണ് കന്റോൺമെന്റ് മൈതാനം എന്നറിയപ്പെടുന്ന പീരങ്കി മൈതാനം. ശ്രീനാരായണ കോളേജിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ മൈതാനത്തു വച്ചാണ് 1809-ൽ കൊല്ലം യുദ്ധം നടന്നത്. 1915ലെ കല്ലുമാല സമരത്തിന്റെ സമാപനത്തിന് വേദിയായതും പീരങ്കി മൈതാനമാണ്. 1927ൽ മഹാത്മാഗാന്ധി ഇവിടെ വച്ച് ജനങ്ങളോട് സംസാരിക്കുകയുണ്ടായി. 1938ൽ നടന്ന ചിങ്ങം 17 വിപ്ലവത്തിൽ[1] ആറോളം പേർ കൊല്ലപ്പെടുകയുണ്ടായി. പീരങ്കി മൈതാനം എന്ന പേരിനു കാരണമായി ഇവിടെ സ്ഥാപിച്ചിരുന്ന 5 പീരങ്കികൾ ഇപ്പോൾ കൊല്ലം സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയത്തിൽ കാഴ്ചയ്ക്ക് വച്ചിട്ടുണ്ട്.
കന്റോൺമെന്റ് മൈതാനം പീരങ്കി മൈതാനം | |
---|---|
സ്ഥാനം | കൊല്ലം, കേരളം |
Coordinates | 8°52′54″N 76°35′59″E / 8.881625°N 76.599752°E |
Founder | ഈസ്റ്റ് ഇന്ത്യ കമ്പനി |
Operated by | കൊല്ലം കോർപറേഷൻ |
Open | എപ്പോഴും |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2021-08-15.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)