സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം

കൊല്ലം ജില്ലയിലെ പോലീസ് മ്യൂസിയം

ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയമാണ് കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം.[1] 1999 മേയ് 10-ന് കേരളാ പോലീസ് മേധാവിയായിരുന്ന ബി.എസ്. ശാസ്ത്രിയാണ് മ്യൂസിയം ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. പതിനെട്ടാം നൂറ്റാണ്ട് മുതലുള്ള കേരളാ പോലീസ് ചരിത്രവുമായി ബന്ധപ്പെട്ട വസ്തുക്കൾ ഇവിടെ പ്രദർശനത്തിനായി വച്ചിട്ടുണ്ട്.[2]

സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം
സർദാർ വല്ലഭായി പട്ടേൽ പോലീസ് മ്യൂസിയം, കൊല്ലം
സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം is located in Kerala
സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം
Location of the Museum in Kerala, India
സ്ഥാപിതംമേയ് 10, 1999 (1999-05-10)
സ്ഥാനംകൊല്ലം ജില്ല, കേരളം  ഇന്ത്യ
നിർദ്ദേശാങ്കം8°53′04″N 76°35′38″E / 8.8845°N 76.5938°E / 8.8845; 76.5938
Typeപോലീസ് മ്യൂസിയം
Public transit accessകൊല്ലം കെ.എസ്.ആർ.ടി.സി. Bus interchange - 1.5 km,
Kollam Junction Mainline rail interchange - 50 mtr
വെബ്‌വിലാസംSardar Vallabhbhai Patel Police Museum, Kollam

പ്രത്യേകതകൾ

തിരുത്തുക
 
മ്യൂസിയത്തിനു മുന്നിലെ സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ

സ്വാതന്ത്ര്യസമരസേനാനിയും അഖിലേന്ത്യാ സർവീസിന്റെ പിതാവുമായ സർദാർ വല്ലഭായി പട്ടേലിന്റെ പേരാണ് മ്യൂസിയത്തിനു നൽകിയിരിക്കുന്നത്. മ്യൂസിയത്തിനു സമീപം പട്ടേലിന്റെ പൂർണ്ണകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. മ്യൂസിയത്തിനു മുമ്പിൽ റോഡിനോടുചേർന്ന് മഹാത്മാഗാന്ധിയുടെയും പ്രതിമയുണ്ട്. പോലീസ് ചരിത്രത്തെ സംബന്ധിച്ചുള്ള രാജ്യത്തെ ആദ്യ മ്യൂസിയമാണ് സർദാർ വല്ലഭായി പട്ടേൽ പോലീസ് മ്യൂസിയം. പോലീസിന്റെ ചരിത്രവും ഇന്നലെകളും അനാവരണം ചെയ്യുന്ന നിരവധി പ്രദർശന വസ്തുക്കൾ ഇവിടെ ഒരുക്കിയിരിക്കുന്നു. [3]

കാഴ്ചകൾ

തിരുത്തുക

കേരളാ പോലീസിലെ ആദ്യ ഐ.ജി. ആയിരുന്ന എൻ. ചന്ദ്രശേഖരൻ നായർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ, പോലീസ് പരേഡുകൾ, കൊല്ലം ജില്ലയുടെ ചരിത്രം എന്നിവയുടെയെല്ലാം ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. പഴയകാല തോക്കുകൾ, വാളുകൾ മുതലായ ആയുധങ്ങളുടെ ഒരു ശേഖരവും കൂട്ടത്തിലുണ്ട്. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലം മുതൽ ഇന്നുവരെയുള്ള പോലീസുകാരുടെ വേഷവിധാനങ്ങളുടെ പ്രദർശനം ശ്രദ്ധേയമാണ്. കുറ്റാന്വേഷണ സംബന്ധിയായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള ചിത്രപ്രദർശനവും പ്രധാന ആകർഷണങ്ങളിലൊന്നാണ്.

കൊല്ലം റെയിൽവേ സ്റ്റേഷന് എതിർഭാഗത്തായി ഈസ്റ്റ് പോലീസ് സ്റ്റേഷനും പുതിയകാവ് ഭഗവതി ക്ഷേത്രത്തിനും ഇടയിലാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്.

പ്രവേശനം

തിരുത്തുക

രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറുവരെയാണ് പ്രവർത്തന സമയം. മുതിർന്നവർക്കും കുട്ടികൾക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.[1]

ചിത്രശാല

തിരുത്തുക
  1. 1.0 1.1 "Glimpses from the Sardar Vallabhai Patel Police Museum, Kollam". Kerala Police. Archived from the original on 2017-10-26. Retrieved 2017-10-26.
  2. "Editor's desk". Kerala Police. Archived from the original on 2017-10-26. Retrieved 2017-10-26.
  3. എസ്. ഷാജിലാൽ. "കൊല്ലം കാണാൻ". www.madhyamam.com. Archived from the original on 2015-07-25. Retrieved 28 നവംബർ 2014.

പുറംകണ്ണികൾ

തിരുത്തുക