കന്യാകുമാരി - ദിബ്രുഗഢ് വിവേക് എക്‌സ്‌പ്രസ്

ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനമായ അസാമിലെ ദിബ്രുഗഢിനെ തമിഴ്‌നാട്ടിലെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്ന വിവേക് എക്സ്പ്രസ്സ് തീവണ്ടിയാണ് കന്യാകുമാരി - ദിബ്രുഗഢ് വിവേക് എക്‌സ്‌പ്രസ് (Dibrugarh–Kanyakumari Vivek Superfast Express). എട്ട് സംസ്ഥാനങ്ങളിലൂടെ 74 മണിക്കൂർ 35 മിനുട്ട് കൊണ്ട് 4,218.6 കിലോമീറ്റർ (13,841,000 അടി) സഞ്ചരിക്കുന്ന ഇത് [1] ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദൂരം യാത്രചെയ്യുന്ന ഇത് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയഇരുപത്തി നാലാമത്തെട്രെയിൻ സർവീസ് ആണ്. ഇതിന് 58 സ്റ്റോപ്പുകൾ ആണ് ഉള്ളത്.

Dibrugarh–Kanyakumari Vivek Express
Dibrugarh–Kanyakumari Vivek Express at Guwahati
പൊതുവിവരങ്ങൾ
തരംExpress
നിലവിലെ സ്ഥിതിActive
സഞ്ചരിക്കുന്ന സ്ഥലങ്ങൾAssam, Bihar, Nagaland, West Bengal, Jharkhand, Odisha, Andhra Pradesh, Kerala & Tamil Nadu
ആദ്യമായി ഓടിയത്19 നവംബർ 2011; 13 വർഷങ്ങൾക്ക് മുമ്പ് (2011-11-19)
നിലവിൽ നിയന്ത്രിക്കുന്നത്Northeast Frontier Railway
യാത്രയുടെ വിവരങ്ങൾ
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻDibrugarh (DBRG)
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം58
യാത്ര അവസാനിക്കുന്ന സ്റ്റേഷൻKanyakumari (CAPE)
സഞ്ചരിക്കുന്ന ദൂരം4,219 കി.മീ (13,842,000 അടി)
ശരാശരി യാത്രാ ദൈർഘ്യം74 hr 35 min
സർവ്വീസ് നടത്തുന്ന രീതിWeekly, Saturday
ട്രെയിൻ നമ്പർ22503/22504
സൗകര്യങ്ങൾ
ലഭ്യമായ ക്ലാസ്സുകൾAC 2, AC 3, Sleeper, General Unreserved
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യംYes
ഭക്ഷണ സൗകര്യംPantry car
On-board Catering
E-Catering
യാത്രാസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യംAvailable
സാങ്കേതികം
റോളിംഗ് സ്റ്റോക്ക്LHB coach
ട്രാക്ക് ഗ്വേജ്1,676 mm (5 ft 6 in)
വേഗത56.6 km/h (35.2 mph)
യാത്രാ ഭൂപടം
Dibrugarh - Kanyakumari Vivek Express Route map

2011-12 റെയിൽവേ ബജറ്റിൽ പ്രഖ്യാപ്പിക്കപ്പെട്ട ട്രെയിനായ ഇത്. 2013-ൽ നടന്ന സ്വാമി വിവേകാനന്ദന്റെ 150-ആം ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ഈ ട്രെയിനിനു വിവേക് എക്സ്പ്രസ്സ്‌ എന്ന പേര് നൽകിയത്.

2022 നവമ്പർ മുതൽ ദ്വൈവാര സർവ്വീസ് [2]ആയ ഈ തീവണ്ടീ 2023 മേയ് മാസം മുതൽ ആഴ്ചയിൽ നാല് ദിവസം സർവ്വീസ് നടത്തും[3]