സപുഷ്പികളിൽപ്പെടുന്ന ഒരു ചെറിയ സസ്യകുടുംബമാണ് കന്നാബേസീ (Cannabaceae). ഏകദേശം 11 ജീനസ്സുകളിലായി 170 ഓളം സ്പീഷിസുകളാണ് ഈ സസ്യകുടുംബത്തിലുള്ളത്. 100 ഓളം സ്പീഷിസുകൾ ഉൾക്കൊള്ളുന്ന Celtis ആണ് വലിയ ജനുസ്.[1]

കന്നാബേസീ
പൂച്ചക്കുരുമരം തളിരിലകളും പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Cannabaceae

Martynov[1][2]
Genera

See text

ചെറിയസസ്യകുടുംബമാണെങ്കിലും വൈവിധ്യങ്ങളാർന്ന സസ്യങ്ങളടങ്ങുന്ന കുടുംബമാണിത്. ഇതിൽ ആരോഹികളും, ഓഷധികളും ചെടികളും മരങ്ങളും ഉൾപ്പെടുന്നു. വടക്കേ അർദ്ധഗോളത്തിലെ മിതശീതോഷ്‌ണമേഖലകളിലാണ് ഇവ സാധാരണയായി വളരുന്നത്. മിക്ക സസ്യങ്ങളും ഔഷധ ആവശ്യത്തിനായും ഭക്ഷ്യ ആവശ്യത്തിനായും ഉപയോഗിക്കാറുണ്ട്. കഞ്ചാവ്, തൊണ്ടുപൊളിയൻ, കുയ്യമരം, ഭൂതക്കാളി തുടങ്ങിയവ ഈ കുടുംബത്തിലെ അംഗങ്ങളാണ്.

ഇവയുടെ ഇലകൾ ഹസ്തകപത്രങ്ങങ്ങളോടു കൂടിയവയോ ഹസ്തകബഹുപത്രങ്ങങ്ങളോടുകൂടിയവയോ ആണ്. ഇലകൾ ഏകാന്തരന്യാസത്തിൽ (alternate) ക്രമീകരിക്കപ്പെട്ടതും, സിരാവിന്യാസം ജാലികാസിരാവിന്യാസത്തോടു കൂടിയവയും ആണ്. ഇവയുടെ പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ കാണപ്പെടുന്നു. ചില സസ്യങ്ങളിൽ അടിഞ്ഞുകൂടിയ കാൽസ്യം കാർബണേറ്റുകൾ കാണപ്പെടാറുണ്ട്. മരക്കറകളോടു കൂടിയതാണ് മിക്ക സസ്യങ്ങളും.

ഇവയുടെ പൂക്കൾ ഏകലിംഗ സ്വഭാവത്തോടു കൂടിയവയും


ജീനസ്സുകൾ

തിരുത്തുക
  • Aphananthe Planchon (syn. Mirandaceltis Sharp)
  • Cannabis L. – Hemp
  • Celtis L. (syn. Sparrea Hunz. & Dottori)
  • Gironniera Gaudich. (syn. Helminthospermum Thwaites, Nematostigma Planchon)
  • Humulus L. (syn. Humulopsis Grudz.) – Hop
  • Lozanella Greenman
  • Parasponia Miquel
  • Pteroceltis Maxim.
  • Trema Loureiro (syn. Sponia Decaisne)
  1. 1.0 1.1 Stevens, P.F. (2001 onwards) "Cannabaceae", Angiosperm Phylogeny Website, retrieved 2014-02-25
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Sytsma2002 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കന്നാബേസീ&oldid=2360624" എന്ന താളിൽനിന്ന് ശേഖരിച്ചത്