കെ.ജെ. ബേബിയുടെ നേതൃത്വത്തിൽ വയനാട് നടവയലിൽ ആരംഭിച്ച ബദൽ വിദ്യാകേന്ദ്രമാണ് കനവ്. 1994 ലായിരുന്നു തുടക്കം. ബേബിയോടൊപ്പം കോളേജ്‌ അധ്യാപികയായിരുന്ന ജീവിത പങ്കാളി ഷേർളി മേരി ജോസഫ്‌ സ്വയം വിരമിച്ച്‌ 2021ൽ മരിക്കുംവരെ കനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. ബാംഗ്ലൂർ ആസ്ഥാനമാക്കിയ ഒരു ട്രസ്റ്റാണ് സുൽത്താൻ ബത്തേരിക്കടുത്ത് ചീക്കോട് ആറ് ഏക്കറോളം വസ്തു വിദ്യാകേന്ദ്രത്തിന് വാങ്ങി നൽകിയത്. [1]ആദ്യ ബാച്ചിൽ അറുപതോളം ആദിവാസിക്കുട്ടികളുണ്ടായിരുന്നു. ബേബിയും കുടുംബവും കനവിൽ തന്നെയായിരുന്നു താമസം. മക്കളായ ശാന്തിപ്രിയയുടെയും ഗീതിപ്രിയയുടെയും വിദ്യാഭ്യാസവും അവിടെത്തന്നെയായിരുന്നു. പരമ്പരാഗത വിജ്ഞാനം, ജ്ഞാനം, വംശീയ ആചാരങ്ങൾ എന്നിവ സമകാലിക വിദ്യാഭ്യാസവുമായി സംയോജിപ്പിച്ച കനവിന്റെ പ്രവർത്തനങ്ങൾ അക്കാദമിക് വൃത്തങ്ങളിലും ഗവേഷകരിലും വലിയ താത്പര്യം ഉണ്ടാക്കി. കനവിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധി ആദിവാസി കുട്ടികൾ ഇപ്പോൾ അഹമ്മദാബാദിലെയും ബെംഗളൂരുവിലെയും കമ്പനികളിൽ ജോലി ചെയ്യുന്നു.[2]

ഗോത്രവിദ്യാർഥികൾക്ക്‌ ക്ലാസ്‌ മുറികളിലെ വിദ്യഭ്യാസമല്ല, പ്രകൃതിയെ അറിഞ്ഞ്‌ അവരുടെ ഭാഷയും പൈതൃകവും അടിസ്ഥാനമാക്കിയുള്ള പഠനമാണ്‌ വേണ്ടതെന്നതായിരുന്നു ആശയം. ക്ലാസ് മുറിയോ സിലബസോ ഈ ബദൽ വിദ്യാകേന്ദ്രത്തിൽ ഇല്ലായിരുന്നു. സംഗീതം, പെയിൻ്റിംഗ്, നൃത്തം, നാടകം അല്ലെങ്കിൽ ആയോധനകല എന്നിവയിൽ കഴിവുകൾ വികസിപ്പിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു. കളരിപ്പയറ്റിലെ ക്ലാസുകളോടെയാണ് ഒരു വിദ്യാലയ ദിനം ആരംഭിച്ചിരുന്നത്. ഗുരുകുല സംബ്രദായത്തിലായിരുന്നു കനവിലെ പഠനരീതി. പാഠപുസ്തകങ്ങൾക്ക് പുറമേ കളരിയും, കാർഷികവൃത്തിയും, നൃത്തവും, സാഹിത്യരചനയും, സിനിമയും, നാടകവുമെല്ലാം കനവിലെ കരിക്കുലത്തിൽ ഉൾപ്പെടുത്തീരുന്നു. 2007ൽ ‘കനവ്‌ മക്കൾ’ ട്രസ്റ്റുണ്ടാക്കി വിദ്യാർഥികളായിരുന്നവർക്ക്‌ സ്ഥാപനം കൈമാറി. പണിയ ആദിവാസി വിഭാഗത്തിൽ നിന്നുള്ള മംഗ്ലൂ എന്ന പെൺകുട്ടിക്കും മുള്ളുക്കുറുമർ വിഭാഗത്തിലെ സന്തോഷും കനവിലെ ഭരണ ട്രസ്റ്റികളായി നിയമിതരായി.[3]

കനവിലെ പഠന രീതി

തിരുത്തുക

"ശലഭത്തെക്കുറിച്ച്‌ പഠിക്കുന്നവർ പ്രകൃതിയെ തൊടും. ഏതിലയാണ് മധുരിക്കുന്നത്‌? ഏത്‌ ശലഭത്തിനാണതിഷ്ടം? ജീവനുള്ള സസ്യങ്ങളാണ്‌ ചുറ്റിലും. കാടാണ്‌ കഥ പറയുന്നത്‌. എങ്ങനെ മറക്കും കുട്ടികഠം? ചെടിച്ചട്ടിയിലെ പൂക്കൾക്ക്‌ കാട്ടിലെ പൂക്കളുടെ സൌന്ദര്യം കിട്ടില്ല. ഞങ്ങളും ഇതൊക്കെ കുട്ടികളിൽനിന്നാണ്‌ പഠിക്കുന്നത്‌. ഓരോ ദിവസവും അദ്ഭുതങ്ങളാണ്. അഭിരുചിയും സ്വാതന്ത്ര്യവുമാണ് മുഖ്യമെന്ന നിലയിലേക്ക്‌ വന്നു. 2003-ൽ കനവുമക്കഠം ട്രസ്റ്റുണ്ടാക്കി കുട്ടികളെ ഏൽപ്പിച്ച് ഞങ്ങൾ മാറിനിന്നതാണ്‌." [4]

കനവിലെ കുട്ടികളും കെ.ജെ. ബേബിയും ചേർന്ന് നി‍മ്മിച്ച ചലച്ചിത്രമാണ് ഗുഡ. വയനാട്ടിലെ കാട്ടുനായ്ക്കർ ഗോത്രവർഗക്കാരുടെ ആചാരങ്ങൾ, പ്രതീക്ഷകൾ, സ്വപ്നങ്ങൾ എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണ് “ഗുഡ”. ലെച്ചു എന്ന 13 വയസ്സുകാരി പ്രായപൂർത്തിയായി, പക്ഷേ "ഗുഡ"യിലെ ആചാരപരമായ ഒറ്റപ്പെടലിലൂടെയും തുടർന്നുള്ള ആഘോഷത്തിലൂടെയും കടന്നുപോകാൻ ആഗ്രഹിക്കുന്നില്ല. 45 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിൻ്റെ കഥ കെ ജെ ബേബിയുടേതായിരുന്നു. ലെച്ചു അനുഭവിച്ച ഒറ്റപ്പെടലുകളാണ് ചിത്രം അവതരിപ്പിക്കുന്നത്. ആദിവാസികളുടെ സംഗീതവും വാദ്യോപകരണങ്ങളും ചിത്രത്തിൽ ഉപയോഗിച്ചിരുന്നു.

ശ്രദ്ധേയരായ പൂർവ്വ വിദ്യാർത്ഥികൾ

തിരുത്തുക
  • ലീല സന്തോഷ് (ചലച്ചിത്ര സംവിധായിക)
  • ശാന്തി പ്രിയ (ബാവുൾ ഗായിക)

പ്രതിസന്ധികൾ

തിരുത്തുക

ഭൂമിയും അടിസ്ഥാന ആവശ്യങ്ങളും നൽകിയ ട്രസ്റ്റിന്റെ പിന്തുണ നഷ്ടപ്പെട്ടതോടെ സ്ഥാപനം കാര്യമായ വെല്ലുവിളികൾ നേരിട്ടു. ഫണ്ടിംഗിന്റെ അഭാവം ഒരു പ്രധാന തടസ്സമായി മാറി, പ്രത്യേകിച്ചും സ്ഥാപനത്തിന്റെ സമഗ്രത നിലനിർത്താൻ ബേബി പ്രതിജ്ഞാബദ്ധത കാട്ടിയിരുന്നതിനാൽ വ്യവസ്ഥകളോടെയുള്ള ഫണ്ടിംഗ് ഏജൻസികളിൽ നിന്നുള്ള ഓഫറുകൾ നിരസിച്ചു.

കനവ് മലയിലേക്ക്

തിരുത്തുക

എം.ജി. ശശി, കനവിനെക്കുറിച്ച് കനവ് മലയിലേക്ക് എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു.[5] മികച്ച വിദ്യാഭ്യാസ ചിത്രത്തിനുള്ള ദേശീയ അവാർഡും മികച്ച ഡോക്യുമെൻ്ററിക്കുള്ള കേരള സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരവും ജോൺ എബ്രഹാം പുരസ്‌കാരവും ഇതിന് ലഭിച്ചു.[6]

കനവ് എ സ്കൂൾ വിത്ത് എ ഡിഫറൻസ്

തിരുത്തുക

കോഴിക്കോട് സർവകലാശാല യുജിസി യുമായി ചേർന്ന് കനവ് എ സ്കൂൾ വിത്ത് എ ഡിഫറൻസ് എന്ന ഡോക്യുമെന്ററി നിർമ്മിച്ചിട്ടുണ്ട്.[7]

  1. https://www.downtoearth.org.in/environment/k-j-baby-the-chronicler-of-tribal-life-in-keralas-wayanad-is-no-more?fbclid=IwY2xjawFBtitleHRuA2FlbQIxMQABHbCRj5Tm5iNbM6I_sjK-Hd_g7X-7QeUoerzvGwSzcnv5a0_amVUe_EaoKw_aem_hSinrcK-LKRQuthAhweidw
  2. K A Shaji (01 September 2024). "K J Baby, the chronicler of tribal life in Kerala's Wayanad, is no more". www.downtoearth.org.in. www.downtoearth.org.in. Retrieved 02 September 2024. {{cite web}}: Check date values in: |access-date= and |date= (help)
  3. https://www.deshabhimani.com/news/kerala/kanav-baby-passed-away/1135121
  4. കൃഷ്ണൻ, ഷബിൽ (5 June 2019). [മലയാളത്തിളക്കമുള്ള ക്ലാസ് മുറികളിൽ ആദിവാസിക്കുട്ടികൾ ഒറ്റപ്പെടുന്നതെന്തുകൊണ്ട്? "മലയാളത്തിളക്കമുള്ള ക്ലാസ് മുറികളിൽ ആദിവാസിക്കുട്ടികൾ ഒറ്റപ്പെടുന്നതെന്തുകൊണ്ട്? (കെ.ജെ. ബേബിയുമായി അഭിമുഖം)"]. മാതൃഭൂമി ആഴ്ചപ്പതിപ്പ്. Retrieved 15 August 2024. {{cite journal}}: Check |url= value (help)
  5. https://www.youtube.com/watch?v=qVHbs_UNdsE&t=29s
  6. https://www-viennale-at.translate.goog/en/films/guda?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc
  7. https://www.google.com/search?channel=fs&client=ubuntu&q=kanavu+a+school+with+a+difference#fpstate=ive&vld=cid:40d444ed,vid:DAKtKeOGWQQ,st:0