കണ്ണർകാട്
Coordinates: 9°35′54″N 76°20′22″E / 9.598203°N 76.339525°E ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിനും മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്തിലും ഉൾപ്പെടുന്ന ചെറു ഗ്രാമമാണ് കണ്ണർകാട്കൃഷ്ണ പിള്ള സ്മാരകം ഇവിടെ സ്ഥിതി ചെയ്യുന്നു
ചരിത്രത്തിൽതിരുത്തുക
ആലപ്പുഴജില്ലയിലെ ചരിത്രപരമായ പ്രാധാന്യമുൾക്കൊള്ളുന്ന പ്രദേശമാണിത്. പുന്നപ്ര വയലാർ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്ന മരാരിക്കുളത്ത് നടന്ന സമരത്തിന്റെ സന്നദ്ധ ഭടന്മാർക്കുള്ള പരിശീലന ക്യാമ്പ് നടന്നത് ഇവിടെയായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി. കൃഷ്ണപിള്ള കണ്ണർകാട് പ്രദേശത്തെ ചെല്ലിക്കണ്ടത്തിൽ വീട്ടിൽ ഒളിവിലിരിക്കുന്നതിനിടയിലാണ് പാമ്പുകടിയേറ്റ് മരിക്കുന്നത്.[1]
കഞ്ഞിക്കുഴി, കാവുങ്കൽ, മുഹമ്മ, തുടങ്ങിയവ കണ്ണർകാടിന്റെ സമീപ പ്രദേശങ്ങളാണ്. ചൊരിമണൽ പ്രദേശമായ ഇവിടുത്തെ ജനങ്ങൾ പ്രധാനമായും കയർ - കാർഷിക മേഖലകളിൽ പണിയെടുക്കുന്നു. പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ സ്ഥാപിതമായ കണ്ണർകാട് ദേശാഭിമാനി വായനശാല ഇവിടുത്തെ പ്രധാന സ്ഥാപനമാണ്. ഈ പ്രദേശത്തെ പ്രധാന കേന്ദ്രങ്ങളിലൊന്ന് മംഗളപുരം ചന്തയാണ്.
അവലംബംതിരുത്തുക
- ↑ "എൽ.എസ്.ജി കേരള". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-21.