കണ്ണുചിമ്മൽ
കൺപോളയുടെ ദ്രുതഗതിയിലുള്ള അടയ്ക്കലാണ് കണ്ണുചിമ്മൽ. [1] കൺപോളയിലെ ലെവേറ്റർ പാൽപെബ്രെ സുപ്പീരിയറിസ് പേശി നിർജ്ജീവമായി ഓർബിക്യുലാരിസ് ഒക്കുലി പേശിയുടെ പാൽപെബ്രൽ ഭാഗം സജീവമാക്കുന്നതാണ് ഒരൊറ്റ കണ്ണുചിമ്മൽ. കണ്ണുനീർ നേത്രപടലത്തിൻ്റെ ഉപരിതലത്തിൽ ഉടനീളം പരത്തുവാനും കണ്ണിൽ കടക്കുന്ന പൊടിയും മറ്റ് വിദേശവസ്തുക്കളം നീക്കം ചെയ്യാനും സഹായിക്കുന്ന കണ്ണുചിമ്മൽ ഒരു അവശ്യ ശാരീരിക പ്രവർത്തനമാണ്.
കണ്ണിന്റെ ഉപരിതലം നനവുള്ളതായി നിലനിർത്താൻ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ തവണ ഇമവെട്ടൽ സംഭവിക്കുന്നതിനാൽ കണ്ണ് ചിമ്മുന്നതിന് മറ്റ് പ്രവർത്തനങ്ങളും ഉണ്ടാകാം എന്ന് കരുതപ്പെടുന്നു. ഇമവെട്ടുന്നത് നമ്മുടെ ശ്രദ്ധ ഒഴിവാക്കാൻ സഹായിക്കുമെന്ന് ഗവേഷകർ കരുതുന്നു; കണ്ണുചിമ്മൽ ആരംഭിക്കുമ്പോൾ കോർട്ടിക്കൽ പ്രവർത്തനം ഡോർസൽ നെറ്റ്‌വർക്കിൽ കുറയുകയും ആന്തരിക പ്രോസസ്സിംഗുമായി ബന്ധപ്പെട്ട ഡിഫോൾട്ട് മോഡ് നെറ്റ്‌വർക്കിൽ വർദ്ധിക്കുകയും ചെയ്യുന്നു.[2] ക്ഷീണം, കണ്ണിന്റെ പരിക്ക്, മരുന്ന് ഉപയോഗം, രോഗം തുടങ്ങിയ ഘടകങ്ങൾ കണ്ണുചിമ്മുന്നതിന്റെ വേഗതയെ ബാധിക്കും. കണ്ണുചിമ്മുന്നതിന്റെ നിരക്ക് നിർണ്ണയിക്കുന്നത് "ബ്ലിങ്ക് സെന്റർ" ആണ്, പക്ഷേ ഇത് ബാഹ്യ ഉത്തേജനത്താലും ബാധിക്കും.
ആമ, ഹാംസ്റ്റർ തുടങ്ങിയ ചില മൃഗങ്ങൾക്ക് പരസ്പരം സ്വതന്ത്രമായി കണ്ണുകൾ ചിമ്മാൻ കഴിയും. മനുഷ്യർ ശരീരഭാഷയുടെ ഭാഗമായി ഒരു കണ്ണ് മാത്രമായി ചിമ്മാറുണ്ട്.
പ്രവർത്തനവും ശരീരഘടനയും
തിരുത്തുകകണ്ണുകൾ ചിമ്മുന്നത് പ്രധാനമായും കണ്ണുകൾ സ്രവിക്കുന്ന കണ്ണുനീരും ലൂബ്രിക്കന്റും ഉപയോഗിച്ച് കണ്ണുകൾക്ക് ഈർപ്പം നൽകുന്നതിനാണ്. ഇത് കോർണിയയുടെ ഉപരിതലം വരണ്ടുപോകാതിരിക്കാൻ സഹായിക്കുന്നു.
കണ്ണുചിമ്മുന്നത് കണ്ണിനെ ഇറിറ്റന്റുകൾ മൂലമുള്ള അസ്വസ്ഥതകളിൽ നിന്ന് സംരക്ഷിക്കുന്നു. മുകളിലേക്കും താഴെയുമുള്ള കണ്പോളകളുമായി ബന്ധിപ്പിച്ചിരിക്കുന്ന രോമങ്ങളാണ് കണ്പീലികൾ, ഇത് പൊടി, മറ്റ് ഘടകങ്ങൾ എന്നിവയ്ക്കെതിരായ പ്രതിരോധനിര സൃഷ്ടിക്കുന്നു. കണ്പീലികൾ ഇത്തരം പ്രകോപിപ്പിക്കലുണ്ടക്കുന്ന വസ്തുക്കൾ ഭൂരിഭാഗവും കണ്ണിൽ പതിക്കുന്നത് തടയുന്നു.
കണ്ണ് ചിമ്മൽ നിയന്ത്രിക്കുന്ന ഒന്നിലധികം പേശികളുണ്ട്. കണ്ണ് തുറക്കുന്നതും അടക്കുന്നതും നിയന്ത്രിക്കുന്ന മുകളിലെ കണ്പോളയിലെ പ്രധാന പേശികൾ ഓർബിക്യുലാരിസ് ഒക്കുലി, ലെവേറ്റർ പാൽപെബ്രെ സുപ്പീരിയറിസ് പേശി എന്നിവയാണ്. ഓർബിക്യുലാരിസ് ഒക്കുലി കണ്ണ് അടയ്ക്കുന്നതിന് സഹായിക്കുന്നു, അതേസമയം ലെവേറ്റർ പാൽപെബ്രേ പേശിയുടെ സങ്കോചം കണ്ണ് തുറക്കുന്നതിന് സഹായിക്കുന്നു. മുകളിലെ കണ്പോളയിലെ മുള്ളർസ് പേശി, അല്ലെങ്കിൽ സുപ്പീരിയർ ടാർസൽ പേശി, താഴത്തെ 3 കണ്പോളകളിലെ ഇൻഫീരിയർ പാൽപെബ്രൽ പേശി എന്നിവ കണ്ണുകൾ വലിച്ചുതുറക്കുന്നതിന് കാരണമാകുന്നു. ഈ പേശികൾ കണ്ണുചിമ്മുന്നതിൽ അത്യന്താപേക്ഷിതമാണ്, മാത്രമല്ല ഒരു കണ്ണ് ഇറുക്കൽ കണ്ണുചുളിക്കൽ പോലെയുള്ള മറ്റ് പല പ്രവർത്തനങ്ങളിലും അവ പ്രധാനമാണ്. ഇൻഫീരിയർ പാൽപെബ്രൽ പേശി ഇൻഫീരിയർ റെക്ടസുമായി ഏകോപിപ്പിച്ച്, താഴേക്ക് നോക്കുമ്പോൾ താഴത്തെ കൺപോള താഴേക്ക് വലിക്കുന്നു.
കണ്ണു വരണ്ടതോ പ്രകോപിപ്പിക്കുന്നതോ പോലെയുള്ള ഉത്തേജകങ്ങളാണ് കണ്ണ് ചിമ്മുന്നതിന് കാരണമെന്ന് ആളുകൾ കരുതുന്നുണ്ടെങ്കിലും, ഇത് നിയന്ത്രിക്കുന്നത് തലച്ചോറിലെ ലെന്റിക്കുലാർ ന്യൂക്ലിയസിന്റെ ഗ്ലോബസ് പല്ലിഡസിന്റെ ഒരു "ബ്ലിങ്ക് സെന്റർ" ആണ്. എന്നിരുന്നാലും, ബാഹ്യ ഉത്തേജനങ്ങൾക്ക് ഇതിൽ സംഭാവന നൽകാൻ കഴിയും. ഒരു ഫേഷ്യൽ പേശിയാണ് ഓർബിക്യുലാരിസ് ഒക്കുലി; അതിനാൽ അതിന്റെ പ്രവർത്തനങ്ങൾ ഫേഷ്യൽ നാഡി റൂട്ട് വഴി നിയന്ത്രിക്കുന്നു. ലെവേറ്റർ പാൽപെബ്രെ സുപ്പീരിയറിസിന്റെ പ്രവർത്തനം ഒക്കുലോമോട്ടോർ നാഡിയുടെ നിയന്ത്രണത്തിലാണ്. യുസിഎൽ ഗവേഷകരുടെ അഭിപ്രായത്തിൽ ഒരു കണ്ണുചിമ്മലിന്റെ ദൈർഘ്യം ശരാശരി 100–150 മില്ലിസെക്കൻഡാണ് [3], ഹാർവാർഡ് ഡാറ്റാബേസ് ഓഫ് യൂസ്ഫുൾ ബയോളജിക്കൽ നമ്പറുകൾ പ്രകാരം ദൈർഘ്യം 100–400 മില്ലിസെക്കന്റ് ആണ്. [4] 1000 മില്ലിസെക്കന്റിൽ കൂടുതലുള്ള അടയ്ക്കൽ മൈക്രോസ്ലീപ്പ് എന്നാണ് നിർവചിച്ചിരിക്കുന്നത്.
ഡോപാമെർജിക് പാതകളുടെ കൂടുതൽ സജീവമാക്കൽ മൂലമുള്ള സ്ട്രൈറ്റത്തിലെ ഡോപാമൈൻ ഉൽപാദനം ഉയർന്ന തോതിലുള്ള കണ്ണ് ചിമ്മലുമായി ബന്ധപ്പെട്ടിരിക്കുന്നു. [5] [6] പാർക്കിൻസൺസ് രോഗം പോലുള്ള ഡോപാമൈൻ ലഭ്യത കുറയുന്ന സാഹചര്യങ്ങളിൽ കണ്ണ് ചിമ്മുന്ന നിരക്ക് കുറയുന്നു, [7] സ്കീസോഫ്രീനിയ പോലുള്ള സാഹചര്യങ്ങളിൽ ഇത് വർദ്ധിക്കുന്നതുമൂലം കണ്ണുചിമ്മലും വർദ്ധിക്കുന്നു . [8]
കണ്ണുചിമ്മൽ തരങ്ങൾ
തിരുത്തുകമൂന്ന് തരം കണ്ണുചിമ്മൽ ഉണ്ട്.
സ്വതസിദ്ധമായ കണ്ണുചിമ്മൽ (സ്പൊണ്ടേനിയസ് ബ്ലിങ്ക്)
തിരുത്തുകബാഹ്യ ഉത്തേജനങ്ങളും ആന്തരിക പരിശ്രമവും ഇല്ലാതെ ചെയ്യുന്ന സ്വാഭാവിക കണ്ണുചിമ്മൽ ആണ് സ്പൊണ്ടേനിയസ് ബ്ലിങ്ക്. ഇത്തരത്തിലുള്ള ചിമ്മൽ പ്രീ-മോട്ടോർ ബ്രെയിൻ സ്റ്റെമിൽ നടത്തുകയും ശ്വസനം, ദഹനം എന്നിവപോലുള്ള ബോധപൂർവമായ ശ്രമമില്ലാതെ സ്വമേധയാ സംഭവിക്കുകയും ചെയ്യുന്നു.
റിഫ്ലെക്സ് ബ്ലിങ്ക്
തിരുത്തുകകോർണിയയുമായുള്ള സമ്പർക്കം അല്ലെങ്കിൽ കണ്ണിന് മുന്നിൽ അതിവേഗം പ്രത്യക്ഷപ്പെടുന്ന വസ്തുക്കൾ പോലുള്ള ബാഹ്യ ഉത്തേജകത്തിനുള്ള പ്രതികരണമായി ഒരു റിഫ്ലെക്സ് ബ്ലിങ്ക് സംഭവിക്കുന്നു. എന്നിരുന്നാലും ഒരു റിഫ്ലെക്സ് ബ്ലിങ്ക് ഒരു ബോധപൂർവമായ കണ്ണുചിമ്മൽ ആയിരിക്കണമെന്നില്ല; എന്നിരുന്നാലും ഇത് സ്വതസിദ്ധമായ കണ്ണുചിമ്മലിനേക്കാൾ വേഗത്തിൽ സംഭവിക്കുന്നു. [1]> സ്പർശനം (ഉദാ, കോർണിയ, കണ്പീലി, കണ്പോളകളുടെ തൊലി എന്നിവയും പുരികത്തിലെ രോമവുമായുള്ള സമ്പർക്കം), ഒപ്റ്റിക്കൽ ഉദ്ദീപനങ്ങൾ (ഉദാ: ഡാസിൽ റിഫ്ളക്സ്, [9] അല്ലെങ്കിൽ മെനേസ് റിഫ്ളക്സ് ) അല്ലെങ്കിൽ ഓഡിറ്ററി ഉദ്ദീപനങ്ങൾ (ഉദാ, മെനേസ് റിഫ്ലക്സ്) എന്നിവയോടുള്ള പ്രതികരണമായി റിഫ്ലക്സ് ബ്ലിങ്ക് സംഭവിക്കാം
വോളണ്ടറി ബ്ലിങ്ക്
തിരുത്തുകഓർബിക്യുലാരിസ് ഒക്കുലി പേശിയുടെ എല്ലാ 3 ഡിവിഷനുകളും ഉപയോഗിച്ച് സ്വമേധയാ ചെയ്യുന്ന കണ്ണുചിമ്മലാണ് വോളണ്ടറി ബ്ലിങ്ക്.
കണ്ണുചിമ്മൽ ദൈനംദിന ജീവിതത്തിൽ
തിരുത്തുകകുട്ടികൾ
തിരുത്തുകമുതിർന്നവരുടെ അതേ നിരക്കിൽ ശിശുക്കൾ കണ്ണുചിമ്മാറില്ല. വാസ്തവത്തിൽ, ശിശുക്കൾ ഒരു മിനിറ്റിൽ ശരാശരി ഒന്നോ രണ്ടോ തവണ മാത്രമേ കണ്ണുചിമ്മാറുള്ളൂ. ഈ വ്യത്യാസത്തിന്റെ കാരണം അജ്ഞാതമാണ്, എന്നാൽ മുതിർന്നവരുമായി കണ്പോളകൾ തുറന്നിരിക്കുന്നതിനേക്കാൾ കുട്ടികളിലെ കണ്ണു തുറക്കൽ ചെറുതായതിനാൽ ശിശുക്കൾക്ക് മുതിർന്നവർക്ക് ആവശ്യമുള്ള അതേ അളവിലുള്ള കണ്ണ് ലൂബ്രിക്കേഷൻ ആവശ്യമില്ലെന്ന് അഭിപ്രായമുണ്ട്. കൂടാതെ, ജീവിതത്തിന്റെ ആദ്യ മാസത്തിൽ ശിശുക്കൾ കണ്ണുനീർ ഉണ്ടാക്കുന്നില്ല. മുതിർന്നവരേക്കാൾ കൂടുതൽ ഉറക്കം ശിശുക്കൾക്ക് ലഭിക്കുന്നു, നേരത്തെ ചർച്ച ചെയ്തതുപോലെ, ക്ഷീണിച്ച കണ്ണുകൾ കൂടുതൽ കണ്ണുചിമ്മലിന് കാരണമാകുന്നു. എന്നിരുന്നാലും, കുട്ടിക്കാലത്ത് കണ്ണുചിമ്മുന്നതിന്റെ നിരക്ക് വർദ്ധിച്ച് വന്ന് കൌമാരപ്രായത്തിൽ മുതിർന്നവർക്ക് തുല്യമായി വരും. [10]
മുതിർന്നവർ
തിരുത്തുകഅജ്ഞാതമായ കാരണങ്ങളാൽ വായിലൂടെയുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകളിൽ മറ്റ് സ്ത്രീകളേക്കാൾ ശരാശരി 32% കൂടുതൽ കണ്ണുചിമ്മലുണ്ട്.[11] സാധാരണയായി, ഓരോ കണ്ണുചിമ്മലിനും ഇടയിൽ 2-10 സെക്കൻഡ് ഇടവേളയുണ്ട്; എന്നിരുന്നാലും വ്യക്തികൾക്ക് അനുസരിച്ച് യഥാർത്ഥ നിരക്കുകൾ വ്യത്യാസപ്പെടുന്നു. വായനയിൽ എന്നപോലെ കണ്ണുകൾ ഒരു വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, കണ്ണുചിമ്മുന്നതിന്റെ നിരക്ക് മിനിറ്റിൽ 3 മുതൽ 4 തവണ വരെയായി കുറയുന്നു.[12] വായിക്കുമ്പോഴും കംപ്യൂട്ടർ ഉപയോഗിക്കുമ്പോഴും മറ്റും കണ്ണുകൾ വരണ്ടുപോകുകയും തളരുകയും ചെയ്യുന്നതിന്റെ പ്രധാന കാരണം ഇതാണ്.
കമ്പ്യൂട്ടർ സ്ക്രീനിൽ വായിക്കുമ്പോൾ കണ്ണുകൾ വരണ്ടുപോകുകയോ തളരുകയോ ചെയ്യുമ്പോൾ, അത് കമ്പ്യൂട്ടർ വിഷൻ സിൻഡ്രോമിന്റെ സൂചനയായിരിക്കാം. പതിവ് ഇടവേളകൾ എടുക്കുക, സ്ക്രീനിൽ നിന്ന് വളരെ ദൂരെയുള്ള വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, നല്ല വെളിച്ചമുള്ള ജോലിസ്ഥലം അല്ലെങ്കിൽ ഓർമ്മിച്ച് സ്വയം കണ്നുചിമ്മുക എന്നിവ വഴി കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം തടയാനാകും. ബയോഫീഡ്ബാക്ക് ഉപയോഗിച്ച് കമ്പ്യൂട്ടർ സ്ക്രീൻ വായിക്കുമ്പോഴോ കാണുമ്പോഴോ ആരോഗ്യകരമായ കണ്ണുചിമ്മൽ നിരക്ക് നിലനിർത്താമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.[13]
കണ്ണ് ചിമ്മുന്നത് ചില മെഡിക്കൽ അവസ്ഥകൾ നിർണ്ണയിക്കുന്നതിനുള്ള ഒരു മാനദണ്ഡമാണ്. ഉദാഹരണത്തിന്, അമിതമായ ചിമ്മൽ ടൂറെറ്റ് സിൻഡ്രോം, മസ്തിഷ്കാഘാതം അല്ലെങ്കിൽ നാഡീവ്യവസ്ഥയുടെ തകരാറുകൾ എന്നിവ സൂചിപ്പിക്കും. ചിമ്മുന്നതിന്റെ നിരക്ക് പാർക്കിൻസൺസ് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "Blinking".
- ↑ Nakano, T.; Kato, M.; Morito, Y.; Itoi, S.; Kitazawa, S. (2012). "Blink-related momentary activation of the default mode network while viewing videos". Proceedings of the National Academy of Sciences. 110 (2): 702–6. Bibcode:2013PNAS..110..702N. doi:10.1073/pnas.1214804110. JSTOR 42553853. PMC 3545766. PMID 23267078.
- ↑ "Blink and you miss it". 2005-08-03.
- ↑ "Average duration of a single eye blink – Human Homo sapiens – BNID 100706".
- ↑ Taylor, JR; Elsworth, JD; Lawrence, MS; Sladek Jr, JR; Roth, RH; Redmond Jr, DE (1999). "Spontaneous blink rates correlate with dopamine levels in the caudate nucleus of MPTP-treated monkeys". Experimental Neurology. 158 (1): 214–20. doi:10.1006/exnr.1999.7093. PMID 10448434.
- ↑ Colzato, LS; Van Den Wildenberg, WP; Van Wouwe, NC; Pannebakker, MM; Hommel, B (2009). "Dopamine and inhibitory action control: evidence from spontaneous eye blink rates". Experimental Brain Research. Experimentelle Hirnforschung. Experimentation Cerebrale. 196 (3): 467–74. doi:10.1007/s00221-009-1862-x. PMC 2700244. PMID 19484465.
- ↑ Deuschl, G; Goddemeier, C (1998). "Spontaneous and reflex activity of facial muscles in dystonia, Parkinson's disease, and in normal subjects". Journal of Neurology, Neurosurgery, and Psychiatry. 64 (3): 320–4. doi:10.1136/jnnp.64.3.320. PMC 2169979. PMID 9527141.
- ↑ Freed, WJ; Kleinman, JE; Karson, CN; Potkin, SG; Murphy, DL; Wyatt, RJ (1980). "Eye-blink rates and platelet monoamine oxidase activity in chronic schizophrenic patients". Biological Psychiatry. 15 (2): 329–32. PMID 7417620.
- ↑ Plainis, S.; Murray, I. J.; Carden, D. (2006). "The dazzle reflex: Electrophysiological signals from ocular muscles reveal strong binocular summation effects". Ophthalmic and Physiological Optics. 26 (3): 318–25. doi:10.1111/j.1475-1313.2006.00350.x. PMID 16684158.
- ↑ 15:05, 30 Jun 2006 at; tweet_btn(), Stephen Juan. "Why do babies blink less often than adults?".
{{cite web}}
:|last=
has numeric name (help)CS1 maint: numeric names: authors list (link) - ↑ Yolton, D. P.; Yolton, R. L.; López, R.; Bogner, B.; Stevens, R.; Rao, D. (1994). "The effects of gender and birth control pill use on spontaneous blink rates". Journal of the American Optometric Association. 65 (11): 763–70. PMID 7822673.
- ↑ Bentivoglio, A. R.; Bressman, S. B.; Cassetta, E.; Carretta, D.; Tonali, P.; Albanese, A. (November 1997). "Analysis of blink rate patterns in normal subjects". Movement Disorders. 12 (6): 1028–1034. doi:10.1002/mds.870120629. ISSN 0885-3185. PMID 9399231.
- ↑ 修, 福島; 正男, 斎藤 (1998-03-31). "バイオフィードバック法による瞬目の訓練". バイオフィードバック研究 (in ജാപ്പനീസ്). 25. doi:10.20595/jjbf.25.0_17. ISSN 0386-1856.