കണ്ണനല്ലൂർ

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കൊല്ലം ജില്ലയിലെ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കണ്ണനല്ലൂർ . ഈ ഗ്രാമത്തിൽ വ്യാകുലമാതാവിന്റെ നാമത്തിലുള്ള ഒരു പുരാതന ലത്തീൻ (റോമൻ കത്തോലിക്കാ) പള്ളിയുണ്ട്. ഇവിടത്തെ പാദുകാവൽ തിരുനാൾ തുലാം മാസത്തിലെ ആദ്യ ഞായറാഴ്ച നടക്കുന്നു. ശനിയാഴ്ച വൈകിട്ട് വെസ്പരക്ക് ശേഷം നടക്കുന്ന പ്രദക്ഷിണം ശ്രദ്ധേയമാണ്.

Kannanalloor
Kannanalloor is located in Kerala
Kannanalloor
Kannanalloor
Coordinates: 9°05′34″N 76°51′40″E / 9.0927°N 76.8612°E / 9.0927; 76.8612
Country India
StateKerala
DistrictKollam
Talukkollam
ഭരണസമ്പ്രദായം
 • ഭരണസമിതിPanchayath
Languages
 • OfficialMalayalam
സമയമേഖലUTC+5:30 (IST)
PIN
691576
Telephone code0474
വാഹന റെജിസ്ട്രേഷൻKL-02
KollamKollam, Paravoor, Varkala , Attingal

രാഷ്ട്രീയം തിരുത്തുക

കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ കുണ്ടറ നിയമസഭാ മണ്ഡലത്തിന്റെ ഭാഗമാണ് കണ്ണനല്ലൂർ. ശ്രീ. പി.സി.വിഷ്ണുനാഥാണ് നിലവിൽ കുണ്ടറ എംഎൽഎ. കൊല്ലം പാർലമെന്റ് അംഗമാണ് എൻ കെ പ്രേമചന്ദ്രൻ . CPM, INC, RSP, SDPI, BJP തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾ. [2]

ഭൂമിശാസ്ത്രം തിരുത്തുക

തൃക്കോവിൽവട്ടം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് കണ്ണനല്ലൂർ.കൊല്ലം നഗരത്തിൽ നിന്ന് 13 കി.മീ അകലെയായാണ് കണ്ണനല്ലൂർ സ്ഥിതിചെയ്യുന്നത്.  മുഖത്തലയിൽ നിന്നും 2 കിലോമീറ്ററും തിരുവനന്തപുരത്ത് നിന്ന് 62 കിലോമീറ്ററും അകലെയാണ് കണ്ണനല്ലൂർ. മൈലക്കാട്, നെടുമ്പന, കൊട്ടിയം, പാലത്തറ, ആദിച്ചനല്ലൂർ തുടങ്ങിയ സ്ഥലങ്ങളെ കണ്ണനല്ലൂർ ബന്ധിപ്പിക്കുന്നു.

ജനസംഖ്യാശാസ്ത്രം തിരുത്തുക

കണ്ണനല്ലൂരിന്റെ മാതൃഭാഷ മലയാളമാണ് .

റഫറൻസുകൾ തിരുത്തുക

  1. 1.0 1.1 "District Census Handbook - Kollam" (PDF). Census of India. p. 138. Retrieved 5 March 2016.
  2. "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. Archived from the original (PDF) on March 4, 2009. Retrieved 2008-10-20.

ഫലകം:Central Travancore

"https://ml.wikipedia.org/w/index.php?title=കണ്ണനല്ലൂർ&oldid=4012608" എന്ന താളിൽനിന്ന് ശേഖരിച്ചത്