ഉണ്ണായിവാരിയരുടെ നളചരിതം ആട്ടക്കഥ ഒന്നാം ദിവസത്തിലെ ഒരു പദമാണ് കണ്ടേൻ നികടേ നിന്നെ.

ദമയന്തിയും സന്ദേശവാഹക അരയന്നവും
ചിത്രകാരൻ:രാജാ രവിവർമ്മ

ആട്ടക്കഥ: നളചരിതം ഒന്നാം ദിവസം
രാഗം: കമാസ്
താളം: ചെമ്പട

കഥാപാത്രങ്ങൾ: ദമയന്തി, ഹംസം

കണ്ടേൻ നികടേ നിന്നെ കളിവാക്കു തവ കേട്ടേനേ.

അനുപല്ലവി

തിരുത്തുക

കഞ്ജഭവനനുടെ വാഹനമേ,
കമ്രരൂപമതിരമ്യചാടുവചനം.

പ്രേഷകനായതു കമലജനോ തവ!
നൈഷധപുരമോ പരമപദം?
മധുരാകൃതേ, ഗുണവാരിധേ, ഖഗ-
സാർവ്വഭൗമ, ജയ! നൗമി തേ ചരിതം.


നളിനാസനവരവാഹന, നീ മമ
നളനൃപഗുണഗണമോതുകെടോ,
തവ വാചികം അഴൽമോചകം; മമ
കർണ്ണമാരചയ പുണ്യലേശയുതം.


സന്തതമുള്ള മനോരഥവും പുന-
രിന്നു ഭവാനൊടു ഞാൻ പറയാം.
തുണയാകിലോ, ഗുരുകൃപാകുലാശയ,
ദീനയാമെനിക്കു മാനനീയഗുണ.

ബ്രഹ്മാവിന്റെ വാഹനമേ, സുന്ദരമായ വാക്കു പറയുന്നവനും മനോഹരരൂപനുമായ നിന്നെ അടുത്തു കണ്ടു. നിന്റെ കളിവാക്കും കേട്ടു. നിന്നെ പറഞ്ഞയച്ചതു ബ്രഹ്മാവുതന്നെയോ? നൈഷധന്റെ നഗരമാണോ നിന്റെ വാസസ്ഥലം? മധുരരൂപനും ഗുണസമുദ്രവുമായ അല്ലയോ പക്ഷികളുടെ ചക്രവർത്തീ! നീ ജയിക്കുക. നിന്റെ ചരിതത്തെ ഞാൻ നമിക്കുന്നു. ബ്രഗമവാഹനമേ, നീ എന്നോടു നളമഹാരാജാവിന്റെ ഗുണഗണങ്ങൾ പറയുക. നിന്റെ വാക്കുകൾ എന്റെ ദുഃഖം കളയും. എന്റെ ചെവികളെ അല്പമെങ്കിലും പുണ്യമുള്ളതാക്കിയാലും!

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കണ്ടേൻ_നികടേ_നിന്നെ&oldid=3109554" എന്ന താളിൽനിന്ന് ശേഖരിച്ചത്