ജെ. അലക്സാണ്ടർ
മുൻ കർണ്ണാടക ചീഫ് സെക്രട്ടറിയും, കർണാടക സംസ്ഥാനത്തെ കാബിനറ്റ് മന്ത്രിയും ആയിരുന്നു ഡോ. ജെ അലക്‌സാണ്ടർ, ഐഎഎസ് (റിട്ടയേർഡ്).
ഡോ. ജെ. അലക്സാണ്ടർ ഐ.എ.എസ് | |
---|---|
ജനനം | കണ്ടച്ചിറ, മങ്ങാട്, കൊല്ലം | 8 ഓഗസ്റ്റ് 1938
ദേശീയത | ഭാരതീയൻ |
പൗരത്വം | ഇന്ത്യ |
വിദ്യാഭ്യാസം | എം.എ, പിഎച്ച്ഡി |
തൊഴിൽ | (സിഇഒ) ചീഫ് സെക്രട്ടറി (വിരമിച്ചു), മുൻ എംഎൽഎയും മന്ത്രിയും, കർണ്ണാടക |
തൊഴിലുടമ | ഭാരത സർക്കാർ, കർണ്ണാടക സംസ്ഥാനം |
ജീവിതപങ്കാളി(കൾ) | പരേതയായ ഡെൽഫിൻ അലക്സാണ്ടർ |
കുട്ടികൾ | രണ്ട് മക്കൾ |
മാതാപിതാക്ക(ൾ) |
|
ജീവിത രേഖ
തിരുത്തുകകേരളത്തിലെ കൊല്ലം ജില്ലയിലെ മങ്ങാട് എന്ന സ്ഥലത്ത് 1938 ഓഗസ്റ്റ് 8-ന് ജോൺ ജോസഫിന്റെയും എലിസബത്ത് ജോസഫിന്റെയും ഏഴ് മക്കളിൽ ഒരാൾ ആയി ഒരു ഇടത്തരം കുടുംബത്തിലാണ് അലക്സാണ്ടർ ജനിച്ചത്.
ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിഎ പൂർത്തിയാക്കുന്നതുവരെയുള്ള അദ്ദേഹത്തിന്റെ വിദ്യാഭ്യാസം കൊല്ലത്തായിരുന്നു. അതിനു ശേഷം തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എംഎയും കർണാടക യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ പിഎച്ച്ഡിയും നേടി.
കരിയർ
തിരുത്തുകകൊല്ലത്തെ ഫാത്തിമ മാതാ നാഷണൽ കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1963 ൽ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ കർണാടക സ്റ്റേറ്റ് ഐഎഎസ് കേഡറിൽ ചേർന്നു. വിവിധ വകുപ്പുകളിൽ 33 വർഷം സേവനമനുഷ്ഠിച്ചു. കർണാടകയിലെ ധാർവാഡ് ജില്ലയിലെ ജില്ലാ കമ്മീഷണർ, ജില്ലാ മജിസ്‌ട്രേറ്റ്, കർണാടക സംസ്ഥാന റവന്യൂ കമ്മീഷണർ, കർണാടക സ്റ്റേറ്റ് റവന്യൂ അപ്പലേറ്റ് ട്രിബ്യൂണൽ ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കൂടാതെ ബാംഗ്ലൂർ സിറ്റി മുനിസിപ്പൽ കോർപ്പറേഷന്റെ കമ്മീഷണറും ചീഫ് എക്‌സിക്യൂട്ടീവുമായിരുന്നു. ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റി, ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ്, കർണാടക സംസ്ഥാന നഗര ജലവിതരണ, മലിനജല ബോർഡ്, ചേരി നിർമാർജന ബോർഡ്, ഹൗസിംഗ് ബോർഡ് എന്നിവയുടെ ചെയർമാൻ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ചീഫ് എക്‌സിക്യുട്ടീവ്, മാംഗളൂർ കെമിക്കൽസ് & ഫെർട്ടിലൈസേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറും, കൂടാതെ മറ്റ് നിരവധി സംരംഭങ്ങളുടെ ചെയർമാൻ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ഒടുവിൽ കർണാടക സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി (സിഇഒ) ആയി.
സാമൂഹ്യ ജീവിതം
തിരുത്തുകസിവിൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം പൊതുജന സേവനത്തിലേക്കിറങ്ങിയ അദ്ദേഹം കർണാടക നിയമസഭയിലേക്ക് തിരഞ്ഞെടുപ്പിൽ മത്സരിച്ച് ബാംഗ്ലൂരിലെ ഭാരതി നഗർ (ഇപ്പോൾ സർവജ്ഞനഗർ) മണ്ഡലത്തിൽ നിന്ന് നിന്ന് നിയമസഭാംഗമായി, പിന്നീട് കർണാടക സംസ്ഥാന ടൂറിസം മന്ത്രിയായി.[1] നിലവിൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി, വൈസ് പ്രസിഡന്റ് ആണ് അദ്ദേഹം.
കഴിഞ്ഞ 30 വർഷമായി ബാംഗ്ലൂർ സിറ്റി വൈഎംസിഎ യുടെ പ്രസിഡന്റ്, ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ (GOPIO) അഡ്വൈസറി ബോർഡ് അംഗം, ബാംഗ്ലൂരിലെ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ്പിന്റെ ബോർഡ് ഓഫ് ഗവർണർണേഴ്സ്, അതിന്റെ കേരളത്തിലെ കൊച്ചിയിലുള്ള ശാഖയുടെ ചെയർമാൻ എന്നീ പദവികളും അദ്ദേഹം വഹിക്കുന്നു.
അവലംബം
തിരുത്തുക- ↑ "ജെ. അലക്‌സാണ്ടർ കോൺഗ്രസിൽ തുടരും". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2021-12-23. Retrieved 2021-12-23.