പഴയ കാലത്തു ,ജ്യോതിഷം, വൈദ്യം, അധ്യാപനം എന്നിവ കുലത്തൊഴിലായി ഉണ്ടായിരുന്ന കേരളത്തിലെ ഒരു ജാതിയാണ് ഗണക അഥവാ കണിയാർ. മലബാർ മേഖലയിൽ കണിശൻ എന്ന പേരിലും ഇവർ അറിയപ്പെടുന്നുണ്ട്[1] സംസ്കൃതത്തിലെ ഗണക, ആചാര്യ എന്നീ പദങ്ങളാണ് ഈ വാക്കിന്റെ മൂലം. ഇത് ഗണക  ആചാര്യ  എന്നും , തമിഴിൽ കണക ആചാര് /ന്  അഥവാ കണികൻ/ർ  അല്ലെങ്കിൽ   കണിയാൻ /ർ എന്നായി മാറുകയും അതിൽ നിന്നും മലയാളത്തിൽ ഗണക ആശാൻ അഥവാ ഗണക ഗുരു അല്ലെങ്കിൽ ഗണകൻ എന്നായതായിരിക്കാം. [2] വിവിധ പ്രദേശങ്ങളിൽ കണിയാർ, കണിശൻ, കനിസു, കണിയാർ പണിക്കർ , പണിക്കർ, കളരിക്കുറുപ്പ് കളരിപണിക്കർ തുടങ്ങിയ നാമങ്ങളിലും അറിയപ്പെടുന്നു.

മദ്ധ്യകാല ഘട്ടത്തിന്  മുൻപ് മുതലേ കണിയാന്മാരെ , പൊതുവേ പണിക്കർ എന്നും ആശാൻ എന്നുമുള്ള സ്ഥാനപ്പേരുകളിലായിരുന്നു , , അഭിസംബോധന ചെയ്യാറുണ്ടായിരുന്നത് . പണിക്കർ എന്ന പേരുപയോഗിക്കുന്നത് സാധാരണഗതിയിൽ മലബാർ മേഖലയിലായിരുന്നു. തിരുവിതാംകൂറിന്റെ വടക്കുഭാഗങ്ങളിലും ഈ പേരുപയോഗിക്കാറുണ്ടായിരുന്നു. ആചാര്യൻ എന്ന സംസ്കൃതപദം ലോപിച്ചാണ് ആശാൻ എന്ന വിളിപ്പേരുണ്ടായിട്ടുള്ളത്. [1]. കണിയാർ വിഭാഗത്തിൽ, "തിണ്ട" എന്ന ഒരു ഉപജാതി ഈ വിഭാഗത്തിലുണ്ടായിരുന്നത്രെ.[3], കളരി പണിക്കർ സമുദായവും ഇന്ന് കണിയാൻ വിഭാഗത്തിൽ ഉൾപ്പെടുത്തി കണക്കാക്കുന്നു.

ഉൽപ്പത്തിതിരുത്തുക

ഇവരുടെ ഉത്ഭവത്തെ കുറിച്ച് ചരിത്രകാരന്മാർ പ്രസ്താവിക്കുന്നത് തീയർ, ബ്രാഹ്മണ വിവാഹത്തിൽ നിന്ന് ഉണ്ടായ ഒരു സമുദായം ആണ് കണിശൻ അഥവാ കണിയാൻ പണിക്കർ.[4] വിവാഹത്തിലൂടെ ഉണ്ടായ വിഭാഗത്തിന് സംസ്കൃതപഠനവും ജ്യോതിഷ്യവും പഠിക്കാൻ അധികാരം വിധിക്കപ്പെട്ടു, ഈ വിഭാഗം ക്രമേണ ജ്യോതിഷയം കുലത്തൊഴിൽ ആയി സ്വീകരിച്ചു. കേരളത്തിലു ഈ സമുദായം പിന്നീട് വ്യാപരിച്ചതാണെന്ന വിശ്വാസം നിലനി ൽക്കുന്നുണ്ട് . ആയുർവേദം,സംസ്കൃതം, ജ്യോതിഷം തുടങിയവയിലെ ഇവർക്കുള്ള പാണ്ഡ്യത്യം ഇതിനു തെളിവായി സൂചിപ്പിക്കപ്പെടുന്നുണ്ട്.[5]സാക്ഷരതയിൽ ഗണക സമുദായം, കേരളത്തിലെ ഇതര  ബ്രാഹ്മണ വിഭാഗ ങ്ങൾക്കൊപ്പം തന്നെ  മുന്നിലായിരുന്നുവെന്നാണ്  , കഴിഞ്ഞ ശതകം വരെയുള്ള  കാനേഷുമാരി  കണക്കുകൾ  സൂചിപ്പിക്കുന്നത് .

തൊഴിൽതിരുത്തുക

ജനനസമയത്തെ ഗ്രഹനിലയെ ആസ്പദമാക്കി ഭാവിപ്രവചിക്കുകയായിരുന്നു പണ്ട് ഈ സമുദായത്തിൽപ്പെട്ടവരുടെ മുഖ്യഉപജീവനമാർഗം. പ്രവചനം ചിലപ്പോൾ കവടി നിരത്തിയും നടത്താറുണ്ട്.

സംസ്കൃതം, ജ്യോതിശാസ്ത്രം, ജ്യോതിഷം തുടങ്ങിയ മേഖലകളിലെ പാണ്ഡിത്യം മൂലം ഇവർ സമൂഹത്തിൽ ഏറ്റവും ആദരണീയരായിരുന്നു. സംഘകാലം മുതൽ മധ്യകാലഘട്ടം വരെ എല്ലാ മേഖലകളിലും ഗുരു സമാനമായ ആദരവാണുണ്ടായിരുന്നത്[6]. മറ്റ് സാമാന്യ സമുദായങളിൽ ഉള്ളവർ പുരാതന കാലത്ത് അറിവു നേടിയിരുന്നത് ഇവരിൽ നിന്നുമായിരുന്നു[7]. പുരാതന ശാസ്ത്ര വിഷയങ്ങളായ ജ്യോതിശാസ്ത്രം, ജ്യോതിഷം, ഗണിതം എന്നിവ ഇവരിൽ നിന്നുമാണു കേരളത്തിലെ മറ്റുള്ളവർ സ്വായത്തമാക്കിയിട്ടുള്ളത്[8]

പണ്ടുകാലത്ത് ഈ വിഭാഗത്തിൽ പെട്ട ആൾക്കാർ ആയോധനകലകളും അഭ്യസിപ്പിക്കാറുണ്ടായിരുന്നു. ഇവരുടെ വീടുകൾ കളരി എന്നറിയപ്പെടുന്നതിൽ നിന്നും കേരളോൽപ്പത്തിയിൽ ഇപ്രകാരം പറയുന്നതും ഇതിന്റെ തെളിവുകളാണ്. [1]

ബ്രിട്ടീഷുകാരുടെ ആധിപത്യത്തിൽ   ഇംഗ്ലീഷ്  പാഠ്യ പദ്ധതി യിലൂടെ  ആധൂനിക  വിദ്യാഭ്യാസം   പ്രചാരത്തിൽ വന്നു  തുടങ്ങിയതോടെ ,  കളരികളിലൂടെ  നൽകിയിരുന്ന സംസ്കൃത ത്തിലൂന്നിയുള്ള   പഠന സമ്പ്രദായം  ശോഷിക്കപ്പെട്ടതും ,   ബ്രിട്ടീഷുകാർ  കളരി പയറ്റ് പരിശീലനം നിരോധിച്ചതും    കളരികളുടെ  പ്രാധാന്യം  കുറയുന്നതിന്  ഇടയാക്കുകയും അതിലൂടെ  ഈ  സമുദായത്തിന്റെ അധ്യാപന  തൊഴിലുകൾക്കു ഭംഗം വന്നു തുടങ്ങുകയും ചെയ്തിരുന്നു

പരിചതാളം കളി, പിടിച്ചുകളി, കോലടി തുടങ്ങിയ കലാരൂപങ്ങളും കണിയാന്മാർ അവതരിപ്പിച്ചിരുന്നു. തീണ്ട എന്ന വിഭാഗത്തിന്റെ ഉപജീവനമാർഗ്ഗം കുടയുണ്ടാക്കുന്നതും,കോലം  തുള്ളൽ  പോലെയുള്ള  കലാ രൂപങ്ങളിലൂടെ   ബാധകളെ ഒഴിപ്പിക്കുന്നതുമായിരുന്നു. [1]

ആദ്യകാല ജ്യോതിഷികൾതിരുത്തുക

ഇത്തരത്തിലുള്ള ഭാവി പ്രവചനത്തിന്റെ പല രീതികൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിലവിലുണ്ടായിരുന്നിട്ടുണ്ട്. മെസപ്പൊട്ടേമിയയിൽ ബി.സി. രണ്ടാം സഹസ്രാബ്ദത്തിലാണ് സംഘടിതമായ ജ്യോതിഷം ആദ്യമായി നിലവിൽ വന്നത്. [9] ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഈ ജ്യോതിഷികൾ ഫലപ്രവചനം നടത്തിയിരുന്നതത്രേ.

ഈ സമയത്ത് ജ്യോതിശാസ്ത്രവും (astronomy) ജ്യോതിഷവും വേർതിരിച്ച് കാണപ്പെട്ടിരുന്നില്ല. ബാബിലോണിയൻ ജ്യോതിഷികൾക്ക് പ്രപഞ്ചപ്രതിഭാസങ്ങൾ കൃത്യമായി പ്രവചിക്കാനുള്ള ജ്യോതിശാസ്ത്രപരമായ അറിവുണ്ടായിരുന്നു. [10]


ആധുനിക കാല ജ്യോതിഷികൾതിരുത്തുക

പത്രമാദ്ധ്യമങ്ങളിൽ ജ്യോതിഷപ്രവചനങ്ങൾ ഉൾപ്പെടുത്തൽ കേരളത്തിൽ സാധാരണമാണ്.

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 http://www.archive.org/stream/castestribesofso03thuriala#page/178/mode/2up
  2. Singh, Kumar Suresh (2002). Kerala, Volume 1. East-West Press [for] Anthropological Survey of India. p. 563.
  3. Castes and Tribes of Southern India: Volume VII—T to Z https://www.gutenberg.org/files/42997/42997-h/42997-h.htm
  4. F.B.Bhavans.c.A.Innes.(1908)Madras District Gazeteers:Malabar and Anjengo. Madras Govt Press. P.129
  5. Gough, Kathleen (2005) [1968]. "Literacy in Kerala". എന്നതിൽ Goody, Jack (ed.). Literacy in traditional societies (Reprinted ed.). Cambridge University Press. ISBN 0-521-29005-8.
  6. Gough, Kathleen (2005) [1968]. "Literacy in Kerala". എന്നതിൽ Goody, Jack (ed.). Literacy in traditional societies (Reprinted ed.). Cambridge University Press. p. 155. ISBN 0-521-29005-8.
  7. Gough, Kathleen (2005) [1968]. "Literacy in Kerala". എന്നതിൽ Goody, Jack (ed.). Literacy in traditional societies (Reprinted ed.). Cambridge University Press. p. 155. ISBN 0-521-29005-8.
  8. Thurston, Edgar; Rangachari, K. (1909). Castes and tribes of Southern India. 3. Madras: Government Press. p. 194.
  9. Hand, Robert. "The History of Astrology — Another View". മൂലതാളിൽ നിന്നും 2007-08-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-08-23.
  10. Beck, Roger (2007). A Brief History of Ancient Astrology. Blackwell Publishing. p. 12. ISBN 978-1-4051-1074-7.

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കേരളോല്പത്തി എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=കണിയാൻ&oldid=3642261" എന്ന താളിൽനിന്ന് ശേഖരിച്ചത്