ആശാൻ
ആശാൻ എന്നാൽ ഗുരു അഥവാ വിദ്യ അഭ്യസിപ്പിക്കുന്നവൻ എന്നാണു അർഥം. ആചാര്യ എന്ന സംസ്കൃത പദത്തിൽ നിന്നും തമിഴിൽ ഉൽഭവിച്ചതാണു ഈ നാമം. 'ൻ', 'ർ' തുടങിയ അക്ഷരങൾ പദാന്ത്യത്തിൽ ആദരപൂർവ്വം ചേർത്തുപയോഗിക്കുന്ന സമ്പൃദായം പഴയ കാലത്തു നിലവിൽ ഉണ്ടായിരുന്നു.
മലയാള കവിതാ സാഹിത്യത്തിൽ കാല്പനികതയ്ക്കു തുടക്കം കുറിച്ച, ആധൂനിക കവിത്രയങ്ങളിലെ, മഹാ കവിയായ കുമാരനാശാനെ കേരള ജനത അറിയപ്പെടുന്നത് ആശാൻ എന്ന ചുരുക്കപേരിലാണ്.
പുരാതന കാലം മുതൽ പൊതുവെ തിരുവിതാംകൂറിലെ ഗണക സമുദായക്കാരുടെ സഥാനപ്പേരായിരുന്നു ആശാൻ. ഇവരിലെ സ്ത്രീ ജനങ്ങളെ ആശാട്ടി എന്നറിയപ്പെട്ടിരുന്നു. എഴുത്തുകളരികൾ നടത്തി ജനങൾക്കു സാക്ഷരത നൽകിയിരുന്നതിനാൽ ഇവരെ സമൂഹത്തിന്റെ ഗുരുക്കന്മാരായി ആദരിച്ചിരുന്നു. സംസ്കൃതം,ആയുർവേദം, ജ്യോതിഷം,ഗണിതം തുടങിയവയിൽ ഇവർ പണ്ഡിതരായിരുന്നു. നിലത്തെഴുത്തുകളരികളിൽ ആശാൻമാരായിട്ടുള്ളവരെ, എഴുത്താശാൻ അഥവാ എഴുത്തശ്ചൻ എന്നാണ് അറിയപ്പെട്ടിരുന്നത് .
മലബാർ മേഖലയിൽ, പണിക്കർ എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കണിയാർ പണിക്കർമാർ, നാൽപ്പത്തീരടി ആയോധന കളരി ആശാന്മാരായിരുന്നു. അവർ ആയുധകളരിയിൽ പരിശീലനം നൽകിയിരുന്നു. കണിയാൻ അഥവാ കണിശ്ശൻ എന്ന നാമ പദം തമിഴിലെ കണിക്കുന്ന, ആശാൻ (സംസ്കൃതത്തില് ഗണനം ചെയ്യുന്ന ആചാര്യ) എന്നീ വാക്കുകൾ ലോപിച്ചുണ്ടായിട്ടുള്ളതാണു.
എന്നാൽ പതിനെട്ടാം നൂറ്റാണ്ടോടു കൂടി , ഈഴവ , നായർ ,ക്രിസ്ത്യൻ തുടങ്ങിയ ഇതര സമുദായത്തിലുള്ള വിദ്യാഭ്യാസം നേടിയവവരും പള്ളിക്കുടങ്ങളിലും കളരികളിലും അദ്ധ്യാപക വൃത്തിയില് ഏർപ്പെടുകയും,അതിനാല് ആശാൻ എന്ന സ്ഥാനപ്പേരിലറിയപ്പെടുകയും ചെയ്തിരുന്നു . കാലക്രമേണ ആശാൻ എന്ന വാക്കിന്റെ പ്രയോഗത്തില് അർത്ഥ ശോഷണം സംഭവിച്ചതായി കാണാം . ഇന്നത്തെ കാല ഘട്ടത്തിൽ , മിക്കവരും , ഇതിനെ വികലമായ അർത്ഥത്തിലും തമാശ ശൈലിയിലും ഉള്ള ഒരു അപ്രധാന പദമായിട്ടാണ് പരക്കെ ഉപയോഗിക്കുന്നത്