പണിക്കർ
ഹിന്ദുമതത്തിലെയും, ക്രിസ്തുമതത്തിലെയും ചില ജാതികളിൽപ്പെട്ടവർ പേരിനോടൊപ്പം ചേർക്കുന്ന പദമാണ് പണിക്കർ. അധ്യാപകൻ, പുരോഹിതൻ, ജ്യോതിഷൻ എന്നിങ്ങനെയുള്ള തൊഴിലുകൾ ചെയ്യുന്നവരെയും 'പണിക്കർ' എന്നു സംബോധന ചെയ്യാറുണ്ട്. മലയാളം സംസാരഭാഷയായ കേരളം പോലുള്ള പ്രദേശങ്ങളിലാണ് ഈ പദം ഉപയോഗിച്ചുവരുന്നത്. പ്രധാനമായും നായർ, തീയ്യർ, കണിശൻ, ഈഴവ സമുദായക്കാർ ഉപയോഗിച്ചിരുന്ന പല സ്ഥാനപ്പേരുകളിൽ ഒന്നാണ് പണിക്കർ, ഇത് രാജാവാണ് വ്യക്തികൾക്കുള്ള അംഗീകാരമായി നൽകിയിരുന്നത്.[1]
പ്രശസ്തർ
തിരുത്തുക- അയ്യപ്പ പണിക്കർ - മലയാളകവി
- ചെറായി പണിക്കർ - സാമൂതിരിയുടെ പടത്തലവൻ.
- രാമപ്പണിക്കർ, മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ - നിരണംകവികൾ
- കാവാലം നാരായണപ്പണിക്കർ - കവി
- സർദാർ കെ.എം. പണിക്കർ - ചരിത്രകാരൻ, നോവലിസ്റ്റ്, നയതന്ത്രജ്ഞൻ
- പി.എൻ. പണിക്കർ - ഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപകൻ
- ബിന്ദു പണിക്കർ - മലയാള സിനിമ നടി
- ആറാട്ടുപുഴ വേലായുധ പണിക്കർ - നവോത്ഥനാ നായകൻ
അവലംബം
തിരുത്തുക- ↑ Cochin (Princely State) Superintendent of Census Operations, C. Achyuta Menon (1911). The Cochin State Manual (in ഇംഗ്ലീഷ്). Printed at the Cochin Government Press. p. 202. Retrieved 15 ജനുവരി 2021.