കട്ടിപ്പാറ ഉരുൾപൊട്ടൽ ദുരന്തം 2018

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയിലെ കരിഞ്ചോലമലയിൽ കനത്ത മഴയെത്തുടർന്ന് 2018 ജൂൺ 14 ന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ 14 പേർ കൊല്ലപ്പെട്ടതാണ് കട്ടിപ്പാറ ഉരുൾപൊട്ടൽ ദുരന്തം 2018. ഉരുൾപൊട്ടലിൽ 5 വീടുകൾ പൂർണ്ണമായും 33 വീടുകൾ ഭാഗീകമാyയും തകർന്നു. ഉരുൾപൊട്ടലിനെ തുടർന്ന് കോഴിക്കോട് ജില്ലയിലെ മുക്കം, താമരശ്ശേരി, ഓമശ്ശേരി കോടഞ്ചേരി, നരിക്കുനി തുടങ്ങിയ മലയോര ഗ്രാമങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. നിരവധി വീടുകൾ വെള്ളത്തിനടിയിലായി. നൂറ്റിയമ്പതോളം കുടുംബങ്ങളെ ദുരിതാശ്വാസ കേമ്പുകളിലേക്ക് മാറ്റിപാർപ്പിക്കേണ്ടിവന്നു. രക്ഷാപ്രവർത്തനം ഏഴുദിവസം നീണ്ടുനിന്നു. കോഴിക്കോട്-വയനാട് റോഡ്‌ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. വീടുകൾ തകർന്ന് നാല് കോടിയുടെയും കൃഷിനാശം വഴി 50 ലക്ഷത്തിൻറെയും നഷ്ടമാണ് കണക്കാക്കുന്നത്. കോഴിക്കോട് ജില്ലയിലുണ്ടായ ഏറ്റവുംവലിയ ഉരുൾപൊട്ടൽ ദുരന്തമാണ് കട്ടിപ്പാറ ഉരുൾപൊട്ടൽ ദുരന്തം.[1] [2]

ദുരന്തത്തിൻറെ കാരണം

തിരുത്തുക

കോഴിക്കോട് ജില്ലയുടെ മലയോര പ്രദേശമായ കട്ടിപ്പാറ ഒരു ഉരുൾപൊട്ടൽ സാധ്യത മേഖലയാണ്. ഈ പ്രദേശത്ത്‌ അനധികൃതമായി നടന്ന നിർമ്മാണപ്രവർത്തനങ്ങൾ ദുരന്തത്തിന് ആക്കം കൂടിയിരിക്കാം എന്നാണ് വിദഗ്ദരുടെ അഭിപ്രായം[3]. മലയ്ക്കുമുകളിലുള്ള അനധികൃത ജലസംഭരണിയും ക്വാറികളും അശാസ്ത്രീയമായി നിർമ്മിച്ച റോഡുകളും ദുരന്ത സാധ്യതയെ വധിപ്പിച്ചു. ഇതിനെല്ലാം പുറമെ, ഉരുൾപൊട്ടൽ സാധ്യത മേഖലയിൽ ജനവാസം ഉണ്ടായിരുന്നതും ദുരന്തത്തിൻറെ തീവ്രത വർധിപ്പിച്ചു. 2018 ജൂൺ ആദ്യവാരം മുതൽ ഉണ്ടായ കനത്തമഴയാണ് ഉരുൾപൊട്ടലിന് പെട്ടെന്നുണ്ടായ കാരണം.

ദുരന്തത്തിൻറെ ആഘാതം

തിരുത്തുക

രക്ഷാപ്രവർത്തനങ്ങൾ

തിരുത്തുക

പുനരധിവാസം

തിരുത്തുക
  1. https://www.thehindu.com/news/cities/kozhikode/kattippara-landslip-panel-moots-curbs-on-constructions/article24374582.ece
  2. https://www.mediaonetv.in/kerala/2018/06/23/karinchola-landslide
  3. http://www.asianetnews.com/news/landslide-thamarassery