കട്ടായിക്കൂത്ത്
തമിഴ് നാടോടി കലാരൂപമാണ് കട്ടായിക്കൂത്ത് അഥവാ തെരുക്കൂത്ത്. പാരമ്പര്യമായി പുരുഷന്മാർ അവതരിപ്പിച്ചു വരുന്ന ഈ കലാരൂപത്തിൽ പാട്ടും നൃത്തവും അഭിനയവുമുൾച്ചേർന്നിരിക്കുന്നു. കട്ടായിക്കൂത്തിൽ പതിനഞ്ചോളം കലാകാരന്മാർ ഉണ്ടാകും. ചെണ്ട, കുഴൽ, ചവിട്ട് ഹാർമോണിയം എന്നിവയുടെ അകമ്പടിയുമുണ്ടാകും. തമാശയിൽ പൊതിഞ്ഞതാണ് സംഭാഷണങ്ങൾ. ഇതോടൊപ്പം നൃത്തവും ചേർന്നതാണ് കാട്ടായിക്കൂത്ത്. [1] കട്ടായിക്കൂത്ത് എന്നും തെരുക്കൂത്ത് എന്നും പ്രയോഗിക്കാറുണ്ടെങ്കിലും ചില ഗ്രമാങ്ങളിൽ തെരുക്കൂത്ത് എന്നത് രണ്ട് അഭിനേതാക്കളുൾപ്പെട്ടു നടത്തുന്ന അവതരണമാണ്. മാരിയമ്മന്റെ പ്രസാദത്തിനായാണ് ഇത് അവതരിപ്പിക്കുക. കട്ടായിക്കൂത്ത് എന്നത് രാവു മുഴുവൻ നീണ്ടു നിൽക്കുന്ന ഒരു സംഘാവതരണമാണ്. [2]
ചരിത്രം
തിരുത്തുകകട്ടായിക്കൂത്ത് എന്നതിലെ കട്ടൈ എന്നത് ഈ കലാരൂപത്തിൽ അഭിനേതാക്കൾ ഉപയോഗപ്പെടുത്തുന്ന പ്രത്യേക ആഭരങ്ങളാണ്. കൂത്ത് എന്നാൽ നാടകം. അഭിനേതാക്കളുടെ തലയിലെ കിരീടം, മേക്കപ്പ് എന്നിവ കണ്ടാണ് പ്രേക്ഷകർ കഥാപാത്രങ്ങളെ തിരിച്ചറിയുക.[2]
1990 നവംബറിൽ നാശോന്മുഖമായ കട്ടൈക്കൂത്തിനെ രക്ഷിക്കാൻ രാജഗോപാലും ഡച്ചുകാരിയായ ഭാര്യ ഹന്ന എംഡെയും 2002 ൽ തമിഴ്നാട് കട്ടൈ കൂത്ത് കലൈ വലാർച്ചി മുന്നേറ്റ സംഘം കാഞ്ചീപുരത്ത് രൂപീകരിച്ചു. കലാവാസനയുള്ള പാവപ്പെട്ട കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുകയാണ് ചെയ്യുന്നത്. നിലവിൽ അഞ്ചു വയസ്സു മുതൽ 15 വയസ്സു വരെയുള്ള മുപ്പതോളം കുട്ടികൾ സംഘത്തിലുണ്ട്. ഗുരുകുല രീതിയിലാണ് കലാപഠനം. ആയോധനകലകൾ, പാവ കൂത്ത്, നൃത്തരൂപങ്ങൾ, തിരക്കഥാ രചന എന്നിവയോടൊപ്പം ഔപചാരിക വിദ്യാഭ്യാസവും സംഘത്തിൽ ലഭ്യമാവുന്നുണ്ട്.
ടി.എം. കൃഷ്ണയുടെ ഇടപെടൽ
തിരുത്തുകമാഗ്സസെ അവാർഡ് ജേതാവായ ഗായകൻ ടി.എം. കൃഷ്ണ തമിഴ്നാട് കട്ടൈ കൂത്ത് കലൈ വലാർച്ചി മുന്നേറ്റ സംഘവുമായി ചേർന്ന് കർണാട്ടിക് കട്ടായിക്കൂത്ത് എന്ന പേരിൽ നിരവധി പരിപാടികൾ അവതരിപ്പിച്ചതോടെ ഈ കലാ രൂപത്തിന് വലിയ ജനശ്രദ്ധ ലഭിച്ചു.
കൊച്ചി മുസിരിസ് ബിനലെ 2018
തിരുത്തുകകൊച്ചി മുസിരിസ് ബിനലെ 2018 ൽ ടി.എം. കൃഷ്ണയും ഭാര്യ സംഗീത ശിവകുമാറും തമിഴ്നാട് കട്ടൈ കൂത്ത് കലൈ വളർച്ചി മുന്നേറ്റ സംഘത്തോടൊപ്പം ഈ കലാരൂപം അവതരിപ്പിച്ചിരുന്നു. പാണ്ഡവർ ചൂതിൽ തോറ്റതിനെത്തുടർന്ന് കൗരവ സഭയിൽ വസ്ത്രാക്ഷേപത്തിനിരയാവേണ്ടി വന്ന ദ്രൗപദിയും മഹാഭാരത യുദ്ധത്തിന്റെ അവസാന ദിനത്തിൽ ഭീമനിൽ നിന്നും രക്ഷപ്പെടാനായി ദുര്യോധനൻ നടത്തുന്ന ശ്രമങ്ങളുമാണ് പരിപാടിയിൽ അവതരിപ്പിച്ചത് ദ്രൗപദി വസ്ത്രാക്ഷേപത്തിന്റെ അവസാനം മുത്തുസ്വാമി ദീക്ഷിതരുടെ ഭൈരവീ രാഗത്തിലുള്ള ബാലഗോപാല പാലയ എന്ന കീർത്തനമാണ് ടി.എം. കൃഷ്ണയും ഭാര്യ സംഗീത ശിവകുമാറും ആലപിച്ചത്. ദ്രൗപദിയുടെ രക്ഷയ്ക്കായി ശ്രീകൃഷ്ണനെത്തുന്നതാണ് പ്രതിപാദ്യം.[3]
അവലംബം
തിരുത്തുക- ↑ Jackie Assayag (1999). The Resources of history: Tradition, narration and nation in South Asia. École française d'Extrême-Orient. ISBN 978-2-85539-607-1.
- ↑ 2.0 2.1 Bruin, Hanne M de (1999). Kattaikkuttu: The flexibility of a south Indian theatre tradition. E. Forsten. pp. 85–99. ISBN 978-90-6980-103-2. OCLC 42312297.
- ↑ https://www.thejasnews.com/news/kerala/in-the-biennale-carnatic-katayikkoothu-crossed-the-boundaries-of-local-music-and-classical-music-99147
അധിക വായനയ്ക്ക്
തിരുത്തുകFrasca, Richard Armando (1990). Theatre of the Mahabharata: terukkuttu Performances in South India. University of Hawaii Press. ISBN 978-0-8248-1290-4. OCLC 21147946.
പുറം കണ്ണികൾ
തിരുത്തുക- Kattaikkuttu Sangam Archived 2008-09-05 at the Wayback Machine.