കടമ്പേരി, ആന്തൂർ മുനിസിപ്പാലിറ്റിയുടെ ഒരു മുനിസിപ്പൽ വാർഡും, ഗ്രാമ പ്രദേശവും ആണ്. കടമ്പേരി കേരളത്തിലെ കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.[1]

കടമ്പേരി
ഗ്രാമം
കടമ്പേരി കവല
കടമ്പേരി കവല
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകണ്ണൂർ
ഭാഷ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻകോഡ്
670562
വാഹന റെജിസ്ട്രേഷൻKL-13, KL-59
അടുത്തുള്ള പട്ടണംതളിപ്പറമ്പ്
കാലാവസ്ഥഉഷ്ണമേഖല മൺസൂൺ (Köppen)
കടമ്പേരി കവല

സ്ഥാനവും പ്രാദേശിക ഭരണവും

തിരുത്തുക

വടക്കൻ മലബാറിലെ ഒരു ഗ്രാമമാണ് കടമ്പേരി. കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപ്പാലിറ്റിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കടമ്പേരി മൊറാഴ വില്ലേജി‌ൻറെ കീഴിൽ വരുന്നു.

കടമ്പേരി ബക്കളം, ധർമ്മശാല, പീലേരി എന്നി സ്ഥലങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു

രാഷ്ട്രീയം

തിരുത്തുക

ആന്തൂർ മുനിസിപ്പാലിറ്റിയുടെ ഒമ്പതാം വാർഡാണ് കടമ്പേരി.

  • കൗൺസിലർ - എം കണ്ണൻ [2]
  • എം‌എൽ‌എ - എം വി ഗോവിന്ദൻ മാസ്റ്റർ
  • എംപി - കെ സുധാകരൻ

വിദ്യാഭ്യാസം

തിരുത്തുക

കടമ്പേരി എ.എൽ.പി. സ്കൂൾ ഗ്രാമത്തിലെ മുതിരക്കാൽ ഭാഗത്ത് സ്ഥിതിചെയ്യുന്നു. കടമ്പേരി കവലയിൽ നിന്നും 1 km മാറി അയ്യങ്കോലിൽ കടമ്പേരി ഗവ. യു.പി. സ്കൂൾ പ്രവർത്തിക്കുന്നു[3]

കടമ്പേരിയോട് ചേർന്നുകിടക്കുന്ന ധർമ്മശാലയിലാണ് കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്[4], നാഷനൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി[5] എന്നീ പ്രൊഫഷണൽ വിദ്യാഭ്യസ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നത്.

സി.ആർ.സി പൊതുജനവായനശാലഗ്രന്ഥാലയം

തിരുത്തുക

കടമ്പേരിയിൽ 1950കളിൽ സ്ഥാപിതമായ സി.ആർ.സി പൊതുജനവായനശാലഗ്രന്ഥാലയം ഗ്രാമത്തിലെ സാമൂഹിക രംഗത്ത് പ്രവർത്തിച്ചു വരുന്നു. യുവജന കലാസമിതി, ബാലവേദി തുടങ്ങിയ കൂട്ടായ്മകൾ നടത്തുകയും ഗ്രാമത്തിലെ കലാ, കായിക, സാമൂഹിക പ്രവർത്തനങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.

ചരിത്രം

തിരുത്തുക

മൊറാഴ സംഭവം

തിരുത്തുക

1940 സപ്തംബർ 15-ലെ മോറാഴ സംഭവം നടന്ന മോറാഴ വില്ലേജി‌ലെ ഒരു പ്രദേശമാണ് കടമ്പേരി. ഈ സംഭവത്തിൽ പിടികിട്ടാപ്പുള്ളിയായ സി.കെ പണിക്കർ, ജീവപര്യന്ത തടവുകാരായ പി. ഗോവിന്ദൻ നായർ, പി. ബാലകൃഷ്ണൻ നായർ എന്നീ മൂന്നു കടമ്പേരിക്കാർ പ്രധാന പങ്ക് വഹിച്ചു.[6]

 
കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രം

പേരിന്റെ ഉത്ഭവം

തിരുത്തുക

കടമ്പേരി എന്ന പേരിനുപിന്നിലെ കഥ/ഐതിഹ്യം കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രവുമായി[7] ബന്ധപ്പെട്ടതാണ്. പരദേശത്തുകാരിയായ ഒരു കന്യക ചെറുകുന്നു കടപ്പുറത്ത് എത്തി, ഒരു സായാഹ്നത്തിൽ ഈ നാട്ടിലെ വനപ്രദേശത്തിൽ എത്തിപ്പെട്ട അവർ രാത്രി കഴിച്ചുകൂട്ടാൻ വനത്തിലെ ഒരു കടമ്പുവൃക്ഷത്തിൽ കയറി. കന്യക കടമ്പുവൃക്ഷത്തിൽ കയറിയെന്നതിനാൽ സ്ഥലത്തിനു കടമ്പേറി എന്ന പേരു വന്നു, പിന്നീടത് കടമ്പേരിയായി[6]

കന്യക-ഭഗവതി- ഇവിടെ കുടിയിരുത്തപ്പെട്ടു, പിന്നീട് അത് ഒരു പ്രതിഷ്ഠയും അമ്പലവും ആയി.

  1. "local self government department".
  2. "local self government department".
  3. വിദ്യാലയങ്ങൾ, എഇഒ തളിപ്പറമ്പ സൗത്ത്. "കണ്ണൂർ/എഇഒ തളിപ്പറമ്പ സൗത്ത്". schoolwiki.in.
  4. "Kannur GOVT. COLLEGE OF ENGINEERING". Kannur University. Archived from the original on 2017-07-04.
  5. "National Institute of Fashion Technology, Kannur". nift.ac.in.
  6. 6.0 6.1 സി.ആർ.സി പൊതുജനവായനശാലഗ്രന്ഥാലയം കടമ്പേരി - ഇ.എം.എസ്.സ്മാരകമന്ദിരം ഉൽഘാടന സ്മരണിക. കടമ്പേരി: സി.ആർ.സി പൊതുജനവായനശാലഗ്രന്ഥാലയം. 2001. p. 58.
  7. "Chuzhali Bhagavathi Temple".
"https://ml.wikipedia.org/w/index.php?title=കടമ്പേരി&oldid=3721821" എന്ന താളിൽനിന്ന് ശേഖരിച്ചത്