സി.ആർ.സി. പൊതുജനവായനശാലഗ്രന്ഥാലയം
സി.ആർ.സി പൊതുജനവായനശാലഗ്രന്ഥാലയം കണ്ണൂർ ജില്ലയിലുള്ള ആന്തൂർ നഗരസഭയിലെ കടമ്പേരി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സാംസ്കാരിക കേന്ദ്രവും പൊതുവായനശാലയും ആണ്.
Type | പൊതുജനവായനശാലഗ്രന്ഥാലയം |
---|---|
Established | 04-11-1954 |
Location | കടമ്പേരി |
Phone number | 096339 63782 |
ചരിത്രം
തിരുത്തുക1954 നവംബർ 4നു തിരു-കൊച്ചി ഗ്രന്ഥശാല സംഘത്തിൽ രജിസ്ട്രേഷനോടെ (റജിസ്റ്റർ നമ്പർ: 1900) ആണ് വായനശാലയുടെ ആരംഭം.[1] വായനശാലയുടെ സ്ഥാപിതനാമം കടമ്പേരി പൊതുജനവായനശാലഗ്രന്ഥാലയം എന്നായിരുന്നു. 1955 കാലഘട്ടത്തിൽ നിലവിൽ വന്ന - എൻ.ഇ.എസ് ബ്ലോക്കിൻറെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും സി.ആർ.സി എന്ന ചുരുക്കപ്പേരിൽ സാമൂഹ്യ വിനോദ കേന്ദ്രം (കമ്മ്യൂണിറ്റി റിക്രേഷൻ സെൻറര്) അനുവദിക്കുകയുണ്ടായി[2] അന്നു നിലനിന്നിരുന്ന മൊറാഴ പഞ്ചായത്തിലെ സി.ആർ.സി കടമ്പേരി പൊതുജനവായനശാലഗ്രന്ഥാലയത്തിൽ അനുവദിച്ചു. അങ്ങനെ സ്ഥാപനം സി.ആർ.സി പൊതുജനവായനശാലഗ്രന്ഥാലയം എന്നു നാമകരണപ്പെട്ടു.
പ്രവർത്തനങ്ങൾ
തിരുത്തുകകടമ്പേരിയിലെ കലാ, കായിക, സാംസ്കാരിക മേഖലകളിൽ സി.ആർ.സി പ്രവർത്തിക്കുന്നു.[3]
- യുവജന കലാസമിതി
- മഹിളാ സമാജം
- സാക്ഷരതാ കേന്ദ്രം
- യുവജന രംഗം
- ബാലവേദി
അവലംബം
തിരുത്തുക- ↑ സി.ആർ.സി പൊതുജനവായനശാലഗ്രന്ഥാലയം കടമ്പേരി - ഇ.എം.എസ്.സ്മാരകമന്ദിരം ഉൽഘാടന സ്മരണിക. കടമ്പേരി: സി.ആർ.സി പൊതുജനവായനശാലഗ്രന്ഥാലയം. 2001. p. 21.
- ↑ (1953), National Extension Service. "National Extension Service (1953)". AgroPedia.
{{cite web}}
:|last=
has numeric name (help) - ↑ സി.ആർ.സി പൊതുജനവായനശാലഗ്രന്ഥാലയം കടമ്പേരി - ഇ.എം.എസ്.സ്മാരകമന്ദിരം ഉൽഘാടന സ്മരണിക. കടമ്പേരി: സി.ആർ.സി പൊതുജനവായനശാലഗ്രന്ഥാലയം. 2001. pp. 27, 29.