കജാരൻ (അർമേനിയൻ: Քաջարան [kʰɑdʒɑˈɾɑn]) തെക്കൻ അർമേനിയയിലെ സ്യൂനിക് പ്രവിശ്യയിലെ കജാരൻ മുനിസിപ്പാലിറ്റിയിലുൾപ്പെട്ട ഒരു പട്ടണമാണ്. തലസ്ഥാനമായ യെറിവാനിൽ നിന്ന് 356 കിലോമീറ്റർ തെക്കുഭാഗത്തായും, പ്രവിശ്യാ തലസ്ഥാനമായ കപ്പാനിൽ നിന്ന് 25 കിലോമീറ്റർ പടിഞ്ഞാറായും, അർമേനിയ-ഇറാൻ അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ വടക്ക് ഭാഗത്തായുമാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. 2011 ലെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 7,163 ആയിരുന്നു. 2016-ലെ ഔദ്യോഗിക കണക്കെടുപ്പിൽ കജാരനിലെ ജനസംഖ്യ 7,100 ആയി കണക്കാക്കപ്പെട്ടു.

കജാരൻ

Քաջարան
View of Kajaran
View of Kajaran
Official seal of കജാരൻ
Seal
കജാരൻ is located in Armenia
കജാരൻ
കജാരൻ
Coordinates: 39°09′04″N 46°09′36″E / 39.15111°N 46.16000°E / 39.15111; 46.16000
Country Armenia
ProvinceSyunik
MunicipalityKajaran
Founded1947
വിസ്തീർണ്ണം
 • ആകെ2.8 ച.കി.മീ.(1.1 ച മൈ)
ഉയരം
1,950 മീ(6,400 അടി)
ജനസംഖ്യ
 (2011)[1]
 • ആകെ7,163
 • ജനസാന്ദ്രത2,600/ച.കി.മീ.(6,600/ച മൈ)
സമയമേഖലUTC+4 (AMT)
വെബ്സൈറ്റ്Official website

ചരിത്രം

തിരുത്തുക

ബിസി 3-2 സഹസ്രാബ്ദങ്ങൾ മുതൽക്കുതന്നെ കജാരൻ പ്രദേശം ഒരു സ്ഥിരജനവാസ കേന്ദ്രമാക്കിയിരുന്നു. പ്രദേശത്ത് കണ്ടെത്തിയ പാഗൻ ക്ഷേത്രം വെങ്കലയുഗം മുതൽക്കുതന്നെ ഇവിടെ ലോഹ സംസ്കരണം നടന്നിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇന്നത്തെ കജാരൻ പട്ടണത്തിൽ നിന്ന് 2 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പ്രാചീന കജാരൻറ്സ് ഗ്രാമം പുരാതന അർമേനിയയിലെ ചരിത്രപ്രസിദ്ധമായ സ്യൂനിക് പ്രവിശ്യയിലെ ഡ്സോർക്ക് കന്റോണിന്റെ ഭാഗമായിരുന്നു.

10-ഉം 12-ഉം നൂറ്റാണ്ടുകൾക്കിടയിൽ, ഈ പ്രദേശം സ്യൂനിക് രാജ്യത്തിനുള്ളിൽ ഉൾപ്പെടുത്തി. എന്നിരുന്നാലും, അർമേനിയയിലെ മിക്ക ചരിത്രപരമായ പ്രദേശങ്ങളെയും പോലെ, 12-ഉം 15-ഉം നൂറ്റാണ്ടുകൾക്കിടയിൽ യഥാക്രമം സെൽജുക്ക്, മംഗോളിയൻ, അക് കോയൂൻലു, കാര കൊയൂൻലു ആക്രമണങ്ങളാൽ സ്യൂനിക്ക് കഷ്ടതയനുഭവിച്ചു.

പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ പ്രദേശം സഫാവിഡ് പേർഷ്യയുടെ ഭാഗമായി. 18-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, സഫാവിദ് പേർഷ്യയ്ക്കും അധിനിവേശ ഓട്ടോമൻ തുർക്കികൾക്കുമെതിരെ ഡേവിഡ് ബെക്കിന്റെ നേതൃത്വത്തിൽ നടന്ന അർമേനിയൻ വിമോചനപ്രചാരണത്തിൽ കജാരന്റിലെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും അർമേനിയൻ വംശജരായ ജനസംഖ്യയും പങ്കുചേർന്നു.[2] പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ പേർഷ്യക്കാരുടെ ഭരണത്തിലായിരുന്ന സ്യൂനിക് ഉൾപ്പെടെയുള്ള അർമേനിയയിലെ പല പ്രദേശങ്ങളും റഷ്യയും ഖജർ പേർഷ്യയും തമ്മിൽ 1813 ഒക്ടോബർ 24-ന് ഒപ്പുവച്ച ഗുലിസ്ഥാൻ ഉടമ്പടിയുടെ ഫലമായി റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു.

റഷ്യൻ ഭരണത്തിൻ കീഴിൽ, 1850 നും 1910 നും ഇടയിൽ കജാരൻറ്സ് പ്രദേശത്തെ ആദ്യത്തെ ചെമ്പ് ഖനികൾ ഖനനം ചെയ്യപ്പെട്ടു. ഗ്രീക്ക് എഞ്ചിനീയർമാരും തൊഴിലാളികളും ചേർന്ന് 1850-ൽ പഴയ ഗ്രാമമായ കജാരന്റ്സിന് സമീപം ഒരു ചെമ്പ് സംസ്കരണ പ്ലാന്റ് സ്ഥാപിച്ചു. 1868-ൽ ഈ പ്രദേശം എലിസബത്ത്‌പോൾ ഗവർണറേറ്റിലെ സാൻഗെസുർസ്‌കി ഉയെസ്‌ഡിന്റെ ഭാഗമായി.

1918 നും 1920 നും ഇടയിൽ, കജാരൻറ്സ് സ്വതന്ത്ര റിപ്പബ്ലിക് ഓഫ് അർമേനിയയുടെ ഭാഗമായിരുന്നു. പിന്നീട് 1921-ൽ, ഗാരെജിൻ നഷ്‌ഡെയുടെ നിയന്ത്രണത്തിലുണ്ടായിരുന്നതും പിരിഞ്ഞുപോയതുമായ റിപ്പബ്ലിക് ഓഫ് മൗണ്ടൈനസ് അർമേനിയയുടെ ഭാഗമായി. 1921 ജൂലൈയിൽ സോവിയറ്റ് ചുവപ്പുസേന സ്യൂനിക്കിൽ പ്രവേശിച്ചതോടെ  ഈ പ്രദേശം സോവിയറ്റ് അർമേനിയയുടെ ഭാഗമായി.

1930-ൽ ഈ പ്രദേശത്ത് വൻതോതിൽ ചെമ്പ് നിക്ഷേപം കണ്ടെത്തിയതിനുശേഷം, സോവിയറ്റ് സർക്കാർ ഒരു വലിയ ചെമ്പ്-മോളിബ്ഡിനം പ്ലാന്റ് നിർമ്മിക്കാൻ നിർദ്ദേശിച്ചു. 1930 കളുടെ അവസാനത്തോടെ, ചെമ്പ് നിക്ഷേപ പ്രദേശത്തിന് സമീപം ഒരു ജനവാസ കേന്ദ്രം നിർമ്മിക്കാനുള്ള ഒരു പദ്ധതി നിർദ്ദേശിക്കപ്പെട്ടു. പ്ലാന്റിന്റെ നിർമ്മാണം 1940 ൽ ആരംഭിച്ചുവെങ്കിലും രണ്ടാം ലോക മഹായുദ്ധത്തെത്തുടർന്ന് ഇതിന്റെ നിർമ്മാണം തടസ്സപ്പെട്ടു. 1944-ൽ, നിർമ്മാണ പ്രക്രിയ പുനരാരംഭിക്കുകയും 1945-ൽ ആദ്യത്തെ ഉൽപ്പാദനം ആരംഭിക്കുകയും ചെയ്തു. 1951-ൽ, ഉൽപ്പാദന പ്രക്രിയ സംഘടിപ്പിക്കുന്നതിനായി സർക്കാർ ഉടമസ്ഥതയിലുള്ള സാൻഗെസർ ഖനന കമ്പനി രൂപീകരിക്കുകയും അക്കാലത്ത് സോവിയറ്റ് യൂണിയനിലെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായി ഇത് മാറുകയും ചെയ്തു.[3]

പ്ലാന്റിന്റെ ചെമ്പ്, മോളിബ്ഡിനം ഉൽപ്പാദനം സുഗമമാക്കുന്നതിന്, കജരാനിലെ നഗര-വിഭാഗം  വാസസ്ഥലം 1947-ൽ സോവിയറ്റ് അർമേനിയൻ സർക്കാർ കപാൻ റയോണിനുള്ളിൽ സ്ഥാപിച്ചു. 1958-ൽ കജാരനെ സമീപത്തെ വോഗ്ജി വാസസ്ഥലവുമായി ലയിപ്പിച്ചതിന്റെ ഫലമായി, ഏകദേശം 11,000 ജനസംഖ്യയുള്ള ഒരു പട്ടണത്തിന്റെ പദവി കജാരന് ലഭിച്ചു. കജാരനിലെ ജനസംഖ്യയുടെ ഭൂരിഭാഗവും കപാൻ പട്ടണത്തിൽ നിന്നും നാഗോർണോ-കറാബക്ക് സ്വയംഭരണ പ്രദേശങ്ങളിൽ നിന്നും പുനരധിവസിപ്പിക്കപ്പെട്ട അർമേനിയൻ തൊഴിലാളികളായിരുന്നു.[4]

1965-ൽ, വാസ്തുശില്പികളായ എ. ഹരുത്യുന്യാനും എച്ച്. ദാവ്ത്യാനും ചേർന്ന് ആസുത്രണം ചെയ്ത കജാരന്റെ പ്രധാന നഗര പദ്ധതി അംഗീകരിക്കപ്പെട്ടു. 1970-ൽ പ്രാദേശിക സോവിയറ്റ് ഗവൺമെന്റിനു കീഴിൽ കപാന്റെയും കജാരന്റെയും സാങ്കേതിക വ്യാവസായിക വികസന പദ്ധതി ആരംഭിച്ചു.

1991-ൽ അർമേനിയയുടെ സ്വാതന്ത്ര്യത്തോടെ, 1995-ൽ ഒരു പുതിയ ഭരണപരിഷ്കാരം നിലവിൽ വരുകയും, സോവിയറ്റ് കാലഘട്ടത്തിലെ റയോണുകൾ നിർത്തലാക്കപ്പെടുകയും ചെയ്തു. അങ്ങനെ, പുതുതായി രൂപീകരിക്കപ്പെട്ട സ്യൂനിക് പ്രവിശ്യയിൽ കജാരൻ പട്ടണം ഉൾപ്പെടുത്തപ്പെട്ടു. സ്വാതന്ത്ര്യാനന്തര സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 1994 ൽ പ്രവർത്തനം നിലയ്ക്കുന്നതുവരെ സാംഗംസർ കോപ്പർ ആൻഡ് മോളിബ്ഡിനം കമ്പൈൻ അതിന്റെ പ്രവർത്തനം തുടർന്നിരുന്നു. 2004-ൽ പ്ലാന്റിന്റെ സ്വകാര്യവൽക്കരണത്തിനു ശേഷം ഉൽപ്പാദനം പുനരാരംഭിച്ചു. ഇപ്പോൾ, അർമേനിയയിലെ ഏറ്റവും വലിയ വ്യാവസായിക സ്ഥാപനങ്ങളിലൊന്നാണ് സാംഗെസർ പ്ലാന്റ്.

  1. 2011 Armenia census, Syunik Province
  2. "Archived copy" Капан (in റഷ്യൻ). abp.am. Archived from the original on May 5, 2010. Retrieved August 28, 2009.{{cite web}}: CS1 maint: archived copy as title (link)
  3. History of the Zangezur Copper and Molybdenum Combine
  4. Kajaran community of Syunik Province
"https://ml.wikipedia.org/w/index.php?title=കജാരൻ&oldid=3706509" എന്ന താളിൽനിന്ന് ശേഖരിച്ചത്