ഓ രംഗശായി
ത്യാഗരാജസ്വാമികൾ കാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ പ്രശസ്തമായ ഒരു കൃതിയാണ് ഓ രംഗശായി. [1][2]
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | ഓ രംഗശായി പിലിചിതേ ഓയനുചു രാ രാദാ |
ഞാൻ അങ്ങയെ വിളിക്കുമ്പോൾ ഓ എന്നു തിരിച്ചൊന്നു വിളികേൾക്കാത്തതെന്താണ് രംഗശായീ |
അനുപല്ലവി | സാരംഗ ധരുഡു ജൂചി കൈലാസാധിപുഡു കാലേദാ |
അങ്ങയെ കാണുകവഴി മാനിനെ കയ്യിൽപ്പിടിച്ചിരിക്കുന്ന ശിവൻ കൈലാസപതി ആയില്ലേ |
ചരണം | ഭൂലോക വൈകുണ്ഠമിദിയനി നീലോന നീവേയുപ്പൊംഗി ശ്രീ ലോലുഡൈയുണ്ടേ മാ ചിന്ത തീരേദെന്നഡോ മേലോർവലേനി ജനുലലോനേ മിഗുലനൊഗിലി ദിവ്യരൂപമുനു മുത്യാല സരുലയുരമുനുകാന വച്ചിതി ത്യാഗരാജഹൃദ്ഭൂഷണ |
ശ്രീരംഗത്തെ അങ്ങ് വൈകുണ്ഠത്തിനു തുല്യമായിത്തന്നെ കണ്ട് ശ്രീദേവിയുടെ ഒപ്പം അവിടെയിരുന്നു ആസ്വദിച്ച് സ്വയം തന്നെ മറന്നിരിക്കുകയാണെങ്കിൽ എന്റെ മാനസികവ്യഥകൾക്ക് എന്നാണ് ഒരു അറുതിയുണ്ടാവുക? മറ്റുള്ളവരുടെ ഐശ്വര്യം കാണാനിഷ്ടപ്പെടാത്ത മനുഷ്യരുടെ മധ്യത്തിൽ കിടന്ന് ഞാൻ ഉഴറുകയാണ്. എന്റെ ഈ ദയനീയ അവസ്ഥയിൽ നിന്നും വിടുതൽ നേടാനാണ് ഞാൻ അങ്ങയെ കാണാൻ വന്നത്. പൂക്കളാലും രത്നങ്ങളാലും അലംകൃതമായി ത്യാഗരാജന്റ ഹൃദയത്തിൽ വിരാജിക്കുന്ന അങ്ങയുടെ വിശ്വരൂപം എനിക്കു കാട്ടിത്തന്നാലും. |
അവലംബം
തിരുത്തുക- ↑ ., karnATik. "O rangashaayi". https://karnatik.com/c2685.shtml. karnATik. Retrieved 14 നവംബർ 2020.
{{cite web}}
:|last1=
has numeric name (help); External link in
(help)|website=
- ↑ ., shivkumar.org. "O Rangashaayi". http://www.shivkumar.org/music/orangashaayi.htm. shivkumar.org. Retrieved 14 നവംബർ 2020.
{{cite web}}
:|last1=
has numeric name (help); External link in
(help)|website=