ഓൾഗ ലേഡിഴെൻസ്കയ
ഒരു റഷ്യൻ ഗണിതശാസ്ത്രജ്ഞ ആയിരുന്നു ഓൾഗ അലക്സാണ്ട്രോവ്ന ലേഡിഴെൻസ്കയ (റഷ്യൻ: olmmɡə ɐlʲɪksandrəvnə ɫɐdɨʐɨnskəɪ̯ə) (7 മാർച്ച് 1922 - 2004 ജനുവരി 12). പാർഷ്യൽ ഡിഫറൻഷ്യൽ സമവാക്യങ്ങളിലും (പ്രത്യേകിച്ച് ഹിൽബെർട്ടിന്റെ 19-ആം പ്രശ്നം) ദ്രവഗതിവിജ്ഞാനീയത്തിലുമുള്ള പഠനത്തിൽ ശ്രദ്ധേയയായി[1]. ഇവാൻ പെട്രോസ്കിയുടെ ശിഷ്യയായിരുന്നു[2]. 2002-ൽ ലൊമോണൊസോവ് ഗോൾഡ് മെഡൽ അവാർഡ് നേടുകയുണ്ടായി.
ഓൾഗ ലേഡിഴെൻസ്കയ | |
---|---|
പ്രമാണം:O.Ladyzhenskaya.jpg | |
ജനനം | കലോളിവി, റഷ്യൻ സോഷ്യലിസ്റ്റ് ഫെഡറേറ്റഡ് സോവിയറ്റ് റിപ്പബ്ലിക്ക് | മാർച്ച് 7, 1922
മരണം | ജനുവരി 12, 2004 സെന്റ് പീറ്റേഴ്സ്ബർഗ്, റഷ്യ | (പ്രായം 81)
ദേശീയത | = സോവിയറ്റ് യൂണിയൻ |
കലാലയം | പീറ്റേഴ്സ്ബർഗ് സർവകലാശാല |
അറിയപ്പെടുന്നത് | പാർഷ്യൽ ഡിഫറൻഷ്യൽ സമവാക്യങ്ങൾ, ദ്രവഗതിവിജ്ഞാനീയം |
പുരസ്കാരങ്ങൾ | ലൊമോണൊസോവ് ഗോൾഡ് മെഡൽ (2002) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | പാർഷ്യൽ ഡിഫറൻഷ്യൽ സമവാക്യങ്ങൾ |
സ്ഥാപനങ്ങൾ | സെന്റ് പീറ്റേഴ്സ്ബർഗ് സർവകലാശാല |
ഡോക്ടർ ബിരുദ ഉപദേശകൻ | ഇവാൻ പെട്രോവ്സ്കി സെർജി സോബലോവ് |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | നിന ഉറാൽറ്റ്സെവ ലുഡ്വിഗ് ഫദീവ് വ്ലാഡിമിർ ബസ്ലേവ് |
ജീവചരിത്രം
തിരുത്തുകഓൾഗ ജനിച്ചതും വളർന്നതും കൊളോരിവ് എന്ന സ്ഥലത്തായിരുന്നു. പിതാവ് ഒരു ഗണിത ശാസ്ര്ത അദ്ധ്യാപകനായിരുന്നു. ഗണിതശാസ്ത്രത്തിൽ ഓൾഗയുടെ നയിച്ചതും ആദ്യകാല പ്രചോദനവും പിതാവായിരുന്നു. 1939 ഒക്ടോബറിൽ പിതാവ് അറസ്റ്റിലാവുകയും തുടർന്ന് കൊല്ലപ്പെടുകയും ചെയ്തു. ഹൈസ്കൂൾ പൂർത്തിയാക്കാൻ ഓൾഗയ്ക്ക് കഴിഞ്ഞുവെങ്കിലും, അവളുടെ അച്ഛൻ "ജനശത്രു" ആയതിനാൽ, ലെനിൻഗ്രാഡ് യൂണിവേഴ്സിറ്റിയിൽ ഓൾഗയ്ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. 1953 ൽ ജോസഫ് സ്റ്റാലിന്റെ മരണത്തിനു ശേഷം, ഓൾഗ വളരെ മുൻപേ തയ്യാറാക്കിയിരുന്ന തന്റെ ഗവേഷണ പ്രബന്ധം അവതരിപ്പിക്കുകയും ഡോക്ടറേറ്റ് നേടിയെടുക്കുകയും ചെയ്തു. ലെനിൻഗ്രാഡ് സർവകലാശാലയിലും, സ്റ്റീവ്ലോവ് യൂണിവേഴ്സിറ്റിയിലും അവർ പഠിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം, പ്രൊഫസർമാരുടെ ശമ്പളം വളരെ താഴ്ന്നിട്ടും അവർ റഷ്യയിൽ തന്നെ തുടർന്നു. 1958-ൽ ഓൾഗ ഫീൽഡ്സ് മെഡലിന്റെ സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നുവെങ്കിലും[3] ക്ലൗസ് റോത്ത്, റെനെ തോം എന്നിവർക്കാണ് അത് ലഭിച്ചത്.
ആദരം
തിരുത്തുക2019 മാർച്ച് 7 ന്, ഓൾഗ ലേഡിഴെൻസ്കയയുടെ 97-ആം ജന്മവാർഷികത്തിൽ, അവരുടെ ബഹുമാനാർത്ഥം സെർച്ച് എഞ്ചിൻ ഗൂഗിൾ, ഒരു ഗൂഗിൾ ഡൂഡിൽ പ്രദർശിപ്പിച്ചു [4][5]. "ഇന്നത്തെ ഡൂഡിൽ വ്യക്തിപരമായ ദുരന്തങ്ങളെയും തടസ്സങ്ങളെയും വിജയിച്ച് അവരുടെ തലമുറയിലെ ഏറ്റവും സ്വാധീനമുള്ള ചിന്തകന്മാരിൽ ഒരാളായി മാറിയ ഓൾഗ ലേഡിജെൻസ്കായ എന്ന റഷ്യൻ ഗണിതശാസ്ത്രജ്ഞയെ ആഘോഷിക്കുന്നു.” എന്ന അടിക്കുറിപ്പോടെ.
അവലംബം
തിരുത്തുക- ↑ See reference Bolibruch, Osipov & Sinai 2006 , and also the comment of Peter Lax in (Pearce 2004) .
- ↑ See the biography by Riddle (2010) from the Biographies of Women Mathematicians, Agnes Scott College.
- ↑ mary. "ഫീൽഡ്സ് മെഡൽ അതിന്റെ വേരുകളിലേയ്ക്ക് തിരികെ വരണം". nature = 2018. 553: 271–273. doi:10.1038 / d41586-018-00513-8.
{{cite journal}}
: Check|doi=
value (help) - ↑ "Olga Ladyzhenskaya's 97th Birthday". Google. 7 March 2019. Retrieved 7 March 2019.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "Olga Ladyzhenskaya Google Doodle". Google Doodle videos on YouTube.