പെലിക്കനിഡെ കുടുംബത്തിൽപെട്ട ഒരു വലിയ ജലപക്ഷി ആണ് ഓസ്ട്രേലിയൻ പെലിക്കൻ (പെലിക്കനസ് കോൺസ്പിസില്ലാറ്റസ്). ഓസ്ട്രേലിയ, ന്യൂ ഗ്വിനിയ എന്നീ രാജ്യങ്ങളിലെ ഉൾനാടൻപ്രദേശങ്ങളിലും , തീരപ്രദേശങ്ങളിലും, ഫിജിയിലെയും ഇൻഡോനേഷ്യയിലെ ചില പ്രദേശങ്ങളിലും ഇവ വ്യാപകമായി കാണപ്പെടുന്നു. മുഖ്യമായും വെളുത്ത നിറമുള്ള ഇവയുടെ ചിറകുകൾക്ക് കറുത്ത നിറവും കൊക്കിന് പിങ്ക് നിറവുമാണ് ഉള്ളത്. ഇന്ൻ ജീവിച്ചിരിക്കുന്ന പക്ഷികളിൽ വച്ച് ഏറ്റവും വലിപ്പമേറിയ കൊക്കുകൾ ഈ പക്ഷിയുടെതാണ്.മത്സ്യമാണ് മുഖ്യ ആഹാരമെങ്കിലും അവസരം ലഭിച്ചാൽ പക്ഷികളെയും മറ്റ് അവശിഷ്ടങ്ങളും ഭക്ഷിക്കും.   

Australian pelican
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Animalia
Phylum:
Chordata
Subphylum:
Class:
Aves
Order:
Pelecaniformes
Family:
Pelecanidae
Genus:
Pelecanus
Species:
conspicillatus
blue : nonbreeding
green : year-round
An Australian pelican in flight

മറ്റു പെലിക്കൻ വർഗങ്ങളുമായി താരതമ്യം ചെയ്‌താൽ ഒരു ഇടത്തരം വലിപ്പമുള്ള പക്ഷിയാണ് ഓസ്ട്രേലിയൻ പെലിക്കൻ.[2] അവയുടെ ചിറകുകൾക്ക് 2.3 മുതൽ 2.6 മീറ്റർ വരെ നീളവും 4 മുതൽ 13 കി.ഗ്രാം വരെ തൂക്കമുള്ളതായിരിക്കും. [3][4][5]പിങ്ക് നിറത്തിലുള്ള കൊക്കുകൾ പക്ഷികളിൽ വച്ച് ഏറ്റവും വലിപ്പമേറിയതാണ്.[6] രേഖപെടുത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ കൊക്കിന് 50 സെന്റീമീറ്റർ നീളം ഉണ്ടായിരുന്നു. പെൺപക്ഷികൾ താരതമേന്യ അല്പം ചെറുതാണ്, അവയുടെ കൊക്കുകൾക്കും നീളം കുറവായിരിക്കും. കൊക്കിന്റെ നീളം മൂലം മൊത്തം ശരീരത്തിന്റെ നീളം കൂടുകയും അതുവഴി ഏറ്റവും നീളമുള്ള പെലിക്കൻ എന്ന നിലയിൽ ഡാൽമേഷ്യൻ പെലിക്കന്റെയൊപ്പം‍ ഒന്നാം സ്ഥാനം പങ്കുവെക്കുന്നു.[7]

ഓസ്ട്രേലിയ, ടാസ്മാനിയ എന്നീ ഭൂപ്രദേശങ്ങളിലാണ് ഈ ഇനം കാണപ്പെടുന്നത്. വലിയ തടാകങ്ങൾ, റിസർവോയർ, നദികൾ, അതുപോലെ എസ്റ്റ്യൂറികൾ, ചതുപ്പുകൾ, വരൾച്ചയുള്ള പ്രദേശങ്ങളിൽ താൽക്കാലികമായി വെള്ളപ്പൊക്കമുണ്ടാകുന്ന പ്രദേശങ്ങൾ, കൃഷിസ്ഥലങ്ങളിൽ വെള്ളം പുറത്ത് വിടാനുള്ള ചാലുകൾ, ഉപ്പുവെള്ളം കുളങ്ങൾ, തീരദേശ ലഗൂൺസ് എന്നിവ ഇവയുടെ വാസസ്ഥലങ്ങളിൽ ഉൾപ്പെടുന്നു. ചുറ്റുമുള്ള പരിസ്ഥിതി അപ്രസക്തമാണ്, അത് വനം, പുൽമേട, മരുഭൂമികൾ, അലങ്കാര നഗരം പാർക്ക്, അല്ലെങ്കിൽ വ്യാവസായിക പ്രദേശങ്ങൾ തുടങ്ങിയവയാവാം, സുലഭമായി ഭക്ഷണം ലഭിക്കുന്ന തുറന്ന ജലസ്രോതസ്സുകൾ ഉണ്ടായിരിക്കണം എന്നുമാത്രം. എന്നിരുന്നാലും, പ്രജനന സമയത്ത് കൂടുതലും ശല്യമില്ലാത്ത സ്ഥലങ്ങളാണ് തിരഞ്ഞെടുക്കുക.  

  1. BirdLife International (2012). "Pelecanus conspicillatus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. Birds in Backyard
  3. Australian Animals — Pelican Archived 2015-11-08 at the Wayback Machine. (2010).
  4. Species — Marine Biology (2010).
  5. CRC Handbook of Avian Body Masses by John B. Dunning Jr. (Editor). CRC Press (1992), ISBN 978-0-8493-4258-5
  6. [1] Archived 2014-02-11 at the Wayback Machine. (2011).
  7. [2] Archived 2014-02-11 at the Wayback Machine. (2011).

ബാഹ്യ കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഓസ്ട്രേലിയൻ_പെലിക്കൻ&oldid=3802553" എന്ന താളിൽനിന്ന് ശേഖരിച്ചത്