ഓഷ്യൻസ് തേർറ്റീൻ
സ്റ്റീവൻ സോഡർബെർഗ് സംവിധാനം നിർവഹിച്ചു 2007 ൽ പുറത്തിറങ്ങിയ അമേരിക്കൻ കോമഡി ഹീസ്റ്റ് ചിത്രമാണ് ഓഷ്യൻസ് തേർറ്റീൻ. സോഡർബേർഗ് സംവിധാനം ചെയ്ത ഓഷ്യൻസ് ചലച്ചിത്ര പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ചലച്ചിത്രമാണിത്. മുൻ ചിത്രങ്ങളിലെ പുരുഷതാരങ്ങൾ അവരുടെ വേഷങ്ങൾ വീണ്ടും അവതരിപ്പിച്ചപ്പോൾ ജൂലിയ റോബർട്ട്സും കാതറിൻ സെറ്റ-ജോൺസും മടങ്ങിയെത്തിയില്ല. അൽ പച്ചീനോ, എല്ലൻ ബാർക്കിൻ എന്നിവർ പുതിയ താരനിരയുടെ ഭാഗമായി.
Ocean's Thirteen | |
---|---|
സംവിധാനം | Steven Soderbergh |
നിർമ്മാണം | Jerry Weintraub |
രചന | |
അഭിനേതാക്കൾ | |
സംഗീതം | David Holmes |
ഛായാഗ്രഹണം | Peter Andrews |
ചിത്രസംയോജനം | Stephen Mirrione |
സ്റ്റുഡിയോ |
|
വിതരണം | Warner Bros. |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $85 million[1] |
സമയദൈർഘ്യം | 114 minutes |
ആകെ | $311.3 million |
ബ്രയാൻ കോപ്പെൽമാൻ, ഡേവിഡ് ലെവിൻ എന്നിവരുടെ തിരക്കഥയെ ആസ്പദമാക്കി 2006 ജൂലൈയിൽ ലാസ് വെഗാസിലും ലോസ് ഏഞ്ജലസിലുമായി ചിത്രീകരണം നടന്നു. 2007 ലെ കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ, മത്സരേതര വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിച്ചു. 2007 ജൂൺ 8 നും അമേരിക്കയിലും കൂടാതെ ജൂൺ 6 ന് മധ്യപൂർവദേശത്തെ പല രാജ്യങ്ങളിലും ഇത് റിലീസ് ചെയ്തു. 2007 ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ പതിനാറാമത് ചിത്രമാണ്.
അഭിനേതാക്കൾ
തിരുത്തുക- ജോർജ്ജ് ക്ലൂണി - ഡാനി ഓഷ്യൻ
- ബ്രാഡ് പിറ്റ് - റസ്റ്റി റയാൻ
- മാറ്റ് ഡാമൺ - ലൈനസ് കാൾഡ്വെൽ
- ആൻഡി ഗാർഷ്യ - ടെറി ബെനഡിക്ട്
- ഡോൺ ചെഡൽ - ബാഷർ ടർ
- ബേണി മാക്ക് - ഫ്രാങ്ക് കാറ്റൺ
- എലിയട്ട് ഗൌൾഡ് - റൂബേൻ ടിഷ്കോഫ്
- കേസി അഫ്ലെക് - വിർജിൾ മാളായി
- സ്കോട്ട് കാൻ - ടർക്ക് മാളായി
- എഡ്ഡി ജെമിസൺ - ലിവിംഗ്സ്ടൺ ഡെൽ
- ഷൊബൊ ക്വിൻ - "ദി അമേസിങ്" യെൻ
- കാൾ റൈനർ - സോൾ ബ്ലൂം
- എഡ്ഡി ഐസാർഡ് - റോമൻ നാഗീൽ
- അൽ പച്ചീനോ - വില്ലി ബാങ്ക്
- എല്ലെൻ ബാർകിൻ - അബിഗൈൽ സ്പോൺഡർ
- വിൻസെന്റ് കാസ്സൽ - ഫ്രാൻഷ്യ ടൗളൂർ
- ബോബ് ഐൻസ്റ്റീൻ - എഫ്.ബി.ഐ ഏജന്റ് റോബർട്ട് "ബോബി" കാൾഡ്വെൽ