ഓറിയൺ നെബുല

(ഓറിയോൺ നെബുല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശബരൻ നക്ഷത്രരാശിയിൽ തെക്കുഭാഗത്തായി കാണപ്പെടുന്ന പ്രസരിത നീഹാരികയാണ്‌ ഓറിയോൺ നീഹാരിക (മെസ്സിയർ 42, M42 അഥവാ NGC 1976). രാത്രി ആകാശത്തിൽ നഗ്നനേത്രങ്ങൾക്കൊണ്ട് കാണാവുന്നതും ഏറ്റവും തെളിഞ്ഞു കാണാവുന്നതിലൊന്നുമാണ്‌ ഈ നീഹാരിക. 1,344±20 പ്രകാശവർഷങ്ങൾ അകലെ[2][5] സ്ഥിതിചെയ്യുന്ന ഇത് ഭൂമിക്ക് ഏറ്റവും അടുത്തു കിടക്കുന്ന നക്ഷത്രരൂപവത്കരണ മേഖലകളിലൊന്നാണ്‌. 24 പ്രകാഷവർഷം വീതിയുണ്ട് ഈ നീഹാരികയ്ക്ക്.

ഓറിയോൺ നീഹാരിക
The entire Orion Nebula in visible light. Credit: NASA/ESA
Observation data: J2000 epoch
തരംReflection and Emission
റൈറ്റ് അസൻഷൻ05h 35m 17.3s[1]
ഡെക്ലിനേഷൻ−05° 23′ 28″[1]
ദൂരം1,344±20 ly (412 pc)[2]
ദൃശ്യകാന്തിമാനം (V)+3.0[3]
ദൃശ്യവലുപ്പം (V)65×60 arcmins[4]
നക്ഷത്രരാശിOrion
ഭൗതിക സവിശേഷതകൾ
ആരം12 ly[a]
കേവലകാന്തിമാനം (V)
പ്രധാന സവിശേഷതകൾTrapezium cluster
മറ്റ് പേരുകൾNGC 1976, M42,
LBN 974, Sharpless 281
ഇതുംകൂടി കാണൂ: Diffuse nebula, Lists of nebulae
File:ALMA views a stellar explosion in Orion - eso1711a.tif

രാത്രി ആകാശത്തിലെ വസ്തുക്കളിൽ ഏറ്റവും കൂടുതൽ വിശകലന വിധേയമാക്കപ്പെട്ടതും ചിത്രങ്ങൽ പകർത്തപ്പെട്ടതുമായ ഒന്നാണ്‌ ഓറിയോൺ നീഹാരിക, ഇതിനെ വളരെയധികം പഠനവിധേയമാക്കപ്പെട്ടിട്ടുണ്ട്.[6] വാതകങ്ങളുടേയും ധൂളികളുടേയും ഒരുമിച്ചുകൂടലിലൂടെ നക്ഷത്രങ്ങളും ഗ്രഹവ്യസ്ഥകളും എങ്ങനെ രൂപപ്പെടുന്നു എന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ ഈ നീഹാരികയുടെ നീരീക്ഷണം വഴി മനസ്സിലാക്കാൻ കഴിഞ്ഞു. പ്രകൃതഗ്രഹവ്യൂഹത്തിന്റെ തളികാ രൂപം, തവിട്ടു കുള്ളന്മാർ, വാതകങ്ങളുടെ പെട്ടെന്നുള്ള ശക്തമായ ചലനം, സമീപത്തുള്ള പിണ്ഡമുള്ള നക്ഷത്രങ്ങൾ നീഹാരികയിൽ ചെലുത്തുന്ന ഫോട്ടോ-അയോണീകരണ പ്രഭാവങ്ങൾ എന്നിവയെല്ലാം ജ്യോതിശാസ്ത്രജ്ഞന്മാർ ഈ നീഹരികയിൽ ദർശിച്ചിട്ടുണ്ട്. അതിവേഗത്തിൽ സഞ്ചരിക്കുന്ന സാന്ദ്രമായ ഹൈഡ്രജൻ വാതകപിണ്ഡങ്ങളുടെ ഉൽസർജനവും ഓറിയോൺ നീഹാരികയിലുണ്ട്, ഈ വാതക ബുള്ളറ്റുകൾക്ക് പ്ലൂട്ടോയുടെ പരിക്രമണപാഥയുടെ പത്തിരട്ടി വ്യാസമുണ്ട്, ഇവയുടെ അഗ്രം തെളിഞ്ഞ നീല നിറത്തിൽ വിളങ്ങി കാണപ്പെടുന്നു. ഏകദേശം ആയിരം വർഷങ്ങൾക്ക് മുൻപ് നടന്ന അജ്ഞാതമായ ഏതോ പ്രതിഭസത്തിന്റെ ഫലയമായുണ്ടായതാണ്‌ ഇവ എന്ന് അനുമാനിക്കപ്പെടുന്നു.

പൊതുവിവരങ്ങൾ

തിരുത്തുക

യഥാർത്ഥത്തിൽ ഓറിയോൺ മോളിക്യുലാർ ക്ലൗഡ് കോപ്ലക്സ് എന്ന വലിയ നീഹാരികയുടെ ഭാഗമാണ് ഈ നീഹാരിക. ശബരൻ നക്ഷത്രരാശിയിൽ മുഴുവൻ വ്യാപിച്ചു കിടക്കുന്നതാണ്‌ ഓറിയോൺ മോളിക്യുലാർ ക്ലൗഡ് കോപ്ലക്സ്. ബെർണാഡ്സ് ലൂപ്പ്, അശ്വമുണ്ഡം നീഹരിക, M43, M78, അഗ്നിജ്വാലാ നീഹാരിക എന്നിവയെല്ലം ഓറിയോൺ മോളിക്യുലാർ ക്ലൗഡ് കോപ്ലക്സ് നീഹാരികയിൽപ്പെടുന്നു. ഓറിയോൺ നീഹാരികയിലങ്ങോളമിങ്ങോളം നക്ഷത്രങ്ങൾ രൂപപ്പെടുന്നുണ്ട്, താപ-വർദ്ധിത പ്രവർത്തനങ്ങൽ കൂടുതൽ നടക്കുന്നതിനാൽ ഈ മേഖല ഇൻഫ്രാറെഡ് കിരണങ്ങളാൽ നിറഞ്ഞതാണ്‌.

വിളക്കുകളിൽ നിന്നുള്ള പ്രകാശം നേരിയ തോതിൽ തടസ്സം സൃഷ്ടിക്കുന്നിടങ്ങളിൽ നിന്നു പോലും ഈ നീഹാരികയെ നഗനനേത്രങ്ങൾ കൊണ്ട് ദർശിക്കാനാവും. ശബരന്റെ വാളിലെ മധ്യ “നക്ഷത്രമായാണ്” ഇത് കാണപ്പെടുക, ശബരന്റെ അരപട്ടയുടെ തെക്കുവശത്തായുള്ള മൂന്ന് നക്ഷത്രങ്ങളാണ് അത്. നല്ല കാഴ്ചശക്തിയുള്ളവർക്ക് ഇത് വിളങ്ങുന്നതായി കാണപ്പെടും. ബൈനോകുലറോ ചെറിയ ടെലിസ്കോപ്പോ ഉപയോഗിച്ചാൽ ഇതിന്റെ നീഹാരികാ രൂപം വ്യക്തമാകും.

  1. 1.0 1.1 "SIMBAD Astronomical Database". Results for NGC 7538. Retrieved 2006-10-20.
  2. 2.0 2.1 Reid, M. J. (2009). "Trigonometric Parallaxes of Massive Star Forming Regions: VI. Galactic Structure, Fundamental Parameters and Non-Circular Motions". The Astrophysical Journal, in press. Retrieved 2009-05-13. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  3. "Nasa/Ipac Extragalactic Database". Results for NGC 1976. Retrieved 2006-10-14.
  4. Revised NGC Data for NGC 1976 Archived 2008-12-17 at the Wayback Machine. per Wolfgang Steinicke's NGC/IC Database Files.
  5. Hirota, Tomoya (2007). "Distance to Orion KL Measured with VERA". Publications of the Astronomical Society of Japan. 59 (5): 897–903. Retrieved 2009-05-13. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  6. Press release, "Astronomers Spot The Great Orion Nebula's Successor", Harvard-Smithsonian Center for Astrophysics, 2006.
"https://ml.wikipedia.org/w/index.php?title=ഓറിയൺ_നെബുല&oldid=3659171" എന്ന താളിൽനിന്ന് ശേഖരിച്ചത്