ഹോട്ടലുകൾ അടക്കമുള്ള താമസസൗകര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സ്ഥാപിക്കപ്പെട്ട ഇന്ത്യയിലെ ഒരു കമ്പനിയാണ് ഒറാവെൽ സ്റ്റേയ്സ് പ്രൈവറ്റ് ലിമിറ്റഡ് അഥവാ ഓയോ - Oravel Stays Private Limited, trading as OYO. ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയാണ് ഓയോ.[1][2][3][4] 2013 ൽ റിതേഷ് അഗർവാൾ സ്ഥാപിച്ച ഈ കമ്പനി ഇന്ത്യ, ചൈന, മലേഷ്യ, നേപ്പാൾ, യു.കെ., യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ജപ്പാൻ എന്നിവിടങ്ങളിലെ അഞ്ഞൂറിലധികം നഗരങ്ങളിലായി ആഗോളതലത്തിൽ 4,50,000 മുറികൾ കൈകാര്യം ചെയ്യുന്നു.[5][6][7][8][9]

Oravel Stays Private Limited
Type of businessPrivate
സ്ഥാപിതം2013; 11 years ago (2013)
ആസ്ഥാനംGurgaon, Haryana,
സേവന മേഖലAsia and Europe
സ്ഥാപകൻ(ർ)Ritesh Agarwal
സി.ഈ.ഓ.Aditya Ghosh
വ്യവസായ തരംHospitality
യുആർഎൽwww.oyorooms.com
നിജസ്ഥിതിOnline

2012 ൽ ഒഡീഷയിലെ റയഗഡ ജില്ലാ സ്വദേശിയായ റിതേഷ് അഗർവാൾ ഒറാവെൽ സ്റ്റേസ് എന്ന വെബ്‌സൈറ്റ് തന്റെ 18-ആം വയസ്സിൽ ആരംഭിച്ചു. നൂറിലധികം ബെഡ്, ബ്രേക്ക്ഫാസ്റ്റ് ഹോമുകൾ, ഗസ്റ്റ് ഹൗസുകൾ, ചെറിയ ഹോട്ടലുകൾ എന്നിവയിൽ താമസിച്ച് മൂന്നു മാസത്തെ പഠനശേഷം അദ്ദേഹം 2013 ൽ ഒറാവെലിനെ OYO എന്ന പേരിലേക്ക് മാറ്റി സ്ഥാപിച്ചു.[10] 2013-ൽ ഏറ്റവും മികച്ച ബിസിനസ് ആശയത്തിനുള്ള ആഗോള പുരസ്കാരമായ തീൽ ഫെലോഷിപ്പ് നേടുന്ന ആദ്യത്തെ ഏഷ്യക്കാരനുമാണ് റിതേഷ്. നഗരങ്ങളിലെ മിക്ക ഹോട്ടലുകളും ഓയോ സംരംഭത്തിൽ പങ്കാളികളായി മാറി.

അവലംബം തിരുത്തുക

  1. "OYO bets on large hotel portfolio, adds 12th 100 room hotel". The Economic Times. Archived from the original on 2019-03-29. Retrieved 6 September 2018.
  2. Dhar, M. (2016). Brand Shastra: Use the power of marketing to transform your life. Penguin Books Limited. p. pt129. ISBN 978-93-86057-21-1. Retrieved January 27, 2018.
  3. "Ritesh Agarwal Creates India's Largest Branded Network Of Budget Hotels With Oyo". Forbes. Retrieved 2016-01-08. {{cite web}}: Italic or bold markup not allowed in: |publisher= (help)
  4. Zakaria, N.; Kaushal, L.A. (2017). Global Entrepreneurship and New Venture Creation in the Sharing Economy. Advances in Business Strategy and Competitive Advantage. IGI Global. p. 121. ISBN 978-1-5225-2836-4. Retrieved January 27, 2018.
  5. "More room at the top". Fortune India. Retrieved 2018-09-06.
  6. "At 21, He's the Mind Behind Multi-Million Dollar Start-Up OYO". Retrieved 2015-08-25.
  7. "OYO Rooms Goes International; Launches In Malaysia". Retrieved 2016-01-12.
  8. India, Press Trust of (2017-04-27). "OYO expands international presence with hotel launch in Nepal". Business Standard India. Retrieved 2017-05-26.
  9. "Baru 4 Bulan Hadir di Indonesia, OYO Hotels Kelola 11.000 Kamar". Kompas. Retrieved 24 May 2019.
  10. "How OYO's Ritesh Agarwal transformed the business of budget accommodation". Forbes India (in ഇംഗ്ലീഷ്). Retrieved 2018-12-22.
"https://ml.wikipedia.org/w/index.php?title=ഓയോ_റൂംസ്&oldid=3982988" എന്ന താളിൽനിന്ന് ശേഖരിച്ചത്