ഇന്ത്യയിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ഓപ്പൺ ബാലറ്റ് സംവിധാനമുണ്ട്. പാർട്ടി നിശ്ചയിച്ച സ്ഥാനാർത്ഥിക്കു തന്നെയാണ് എം.എ.എമാർ വോട്ടു ചെയ്‌തതെന്ന് ഉറപ്പാക്കാനാണ് ഈ സംവിധാനം. ഇവിടെ, ഓരോ പാർട്ടിയും നിയോഗിക്കുന്ന ഇലക്ഷൻ ഏജന്റിന് എം.എ.എയുടെ വോട്ടിംഗ് പ്രിഫറൻസ് കാണാം. പാർട്ടികൾ മറുകക്ഷികളിൽ നിന്ന് എം.എ.എമാരെ വിലയ്‌ക്കു വാങ്ങുന്നത് തടയാനാണ് ഈ സമ്പ്രദായം. [1]

ഓപ്പൺ ബാലറ്റ് എന്നാൽ ഓപ്പൺ വോട്ടല്ല

തിരുത്തുക

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ചട്ടത്തിൽ 'ഓപ്പൺ വോട്ട്' എന്ന ഒരു സംവിധാനമേയില്ല. [2] എന്നാൽ, സ്വന്തമായി വോട്ട് ചെയ്യാൻ സാധിക്കാത്തവർക്ക് ഒരു സഹായിയെ തേടാം (കംപാനിയൻ വോട്ട്). ഇതാണ് ഓപ്പൺ വോട്ട് എന്ന പേരിൽ 2019 ലെ പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ചില പ്രദേശങ്ങളിൽ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. [3]

എനാൽ നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ വോട്ടർക്ക് ഓപ്പൺ വോട്ട് ചെയ്യാൻ വകുപ്പുണ്ട്. ആർക്കാണ് വോട്ട് രേഖപ്പെടുത്തേണ്ടതെന്ന് പറഞ്ഞുകൊടുത്താൻ മാത്രം മതി. പൂർണമായും ഓപ്പൺ.!

ഇതും കാണുക

തിരുത്തുക

വോട്ട്

തപാൽ വോട്ട്

കംപാനിയൻ വോട്ട് (സഹായിവോട്ട്)

പ്രോക്സി വോട്ട്

  1. കേരള കൗമുദി [1] ശേഖരിച്ചത് 2019 ജൂലൈ 20
  2. മലയാള മനോരമ [2] ശേഖരിച്ചത് 2019 ജൂലൈ 20
  3. [3] www.marunadanmalayali.com എന്ന താളിൽ നിന്നും 2019 ജൂലൈ 20 ന് ശേഖരിച്ചത്.
"https://ml.wikipedia.org/w/index.php?title=ഓപ്പൺ_ബാലറ്റ്&oldid=3944864" എന്ന താളിൽനിന്ന് ശേഖരിച്ചത്