ഓംബിലിൻ കൽക്കരി ഖനി (മുമ്പ് PT തമ്പാങ് ബറ്റുബാര ഓംബിലിൻ (TBO)) ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിൽ, സവാഹ്ലുന്തോ പട്ടണത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രവർത്തനരഹിതമായ കൽക്കരി ഖനിയാണ്. പോളൻ, പാരി, മാറ്റോ കുന്നുകൾക്കിടയിൽ ബുക്കിറ്റ് ബാരിസൻ മലനിരകളോട് ചേർന്നുള്ള ഒരു ഇടുങ്ങിയ താഴ്‌വരയിലുള്ള ഇത്, പടാങ്ങിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ (43 മൈൽ) വടക്കുകിഴക്കായാണ് സ്ഥിതിചെയ്യുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഡച്ച് ജിയോളജിസ്റ്റായിരുന്ന വില്ലെം ഹെൻഡ്രിക് ഡി ഗ്രീവ് കൽക്കരിയുടെ നിക്ഷേപം ഇവിടെ കണ്ടെത്തിയതോടെ, 1876-ൽ ഈ പ്രദേശത്ത് ഖനനം ആരംഭിച്ചു. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള കൽക്കരി ഖനന കേന്ദ്രമാണ് ഇത്.[1][2]

ഓംബിലിൻ കൽക്കരി ഖനി
1971-ലെ ഓംബിലിൻ കൽക്കരി ഖനിയിലേക്ക് ഒരു പ്രവേശന കവാടം
Location
ഓംബിലിൻ കൽക്കരി ഖനി is located in Indonesia
ഓംബിലിൻ കൽക്കരി ഖനി
ഓംബിലിൻ കൽക്കരി ഖനി
Provinceപടിഞ്ഞാറൻ സുമാത്ര
Countryഇന്തോനേഷ്യ
Coordinates0°41′S 100°46′E / 0.683°S 100.767°E / -0.683; 100.767
Production
ProductsCoking coal
Official nameOmbilin Coal Mining Heritage of Sawahlunto
CriteriaCultural: (ii), (iv)
Designated2019 (43rd session)
Reference no.1610
RegionSoutheast Asia

ചരിത്രം

തിരുത്തുക

1868-ൽ ഡച്ചുകാരനായ വില്ലെം ഹെൻഡ്രിക് ഡി ഗ്രീവാണ് ഇവിടെ കൽക്കരി നിക്ഷേപം കണ്ടെത്തിയത്. 1892-ൽ റെയിൽപ്പാതയുടെ നിർമ്മാണത്തിന് ശേഷം ഉപരിതലത്തിൽനിന്ന് നേരിട്ട് തുറക്കുന്ന കുഴിയിലൂടെ ഇവിടെ ഖനനം ആരംഭിച്ചു. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തിൽ, അതായത് 1930 ൽ ഇവിടുത്തെ കൽക്കരി ഉൽപ്പാദനം പ്രതിവർഷം 620,000 ടണ്ണിലധികമായി ഉയർന്നു. ജാവ, സുമാത്ര എന്നിവിടങ്ങളിൽ നിന്നുള്ള തടവുകാർ/കെറ്റിംഗ്ഗാംഗർ (ചങ്ങലയിൽ ബന്ധിച്ച ആളുകൾക്കുള്ള ഡച്ച് പേര്) കാലുകളും കൈകളും കഴുത്തും ചങ്ങലയിട്ട് ബന്ധിച്ച് ഖനനസ്ഥലത്തേക്ക് കൊണ്ടുപോയിരുന്നവരായിരുന്നു ഇവിടുത്തെ പ്രധാന ഖനിത്തൊഴിലാളികൾ.[3] ഇവിടെനിന്നുള്ള കൽക്കരി ഉത്പാദനം ഡച്ച് ഈസ്റ്റ് ഇൻഡീസിന്റെ ഊർജ്ജ ആവശ്യത്തിന്റെ 90 ശതമാനവും നിറവേറ്റിയിരുന്നു.

1942-1945 ൽ, ഖനി ജപ്പാന്റെ നിയന്ത്രണത്തിലായതോടെ ഖനി അധഃപതിച്ചു. 1945-1958 വരെ, മൈനിംഗ് ഡയറക്ടറേറ്റും 1958-1968 ൽ സ്റ്റേറ്റ് മൈനിംഗ് കമ്പനികളുടെ ബ്യൂറോയും ഖനി കൈകാര്യം ചെയ്തു. 1968-ൽ ഇത് സംസ്ഥാന കൽക്കരി ഖനന കമ്പനിയുടെ ഓംബിലിൻ ഉൽപ്പാദന യൂണിറ്റായി മാറി. ഉൽപ്പാദനം 1976-ൽ പ്രതിവർഷം 1,201,846 ടണ്ണായി ഉയർന്നു.[4] 2002 വരെ ഇത് ഒരു തുറന്ന കുഴിയുള്ള ഖനിയായി പ്രവർത്തിച്ചു.അതിനുശേഷം ഇത് ഒരു ഭൂഗർഭ ഖനി മാത്രമായി തുടർന്നു. സമീപകാലത്ത്, CNTIC ഖനിയിലേക്ക് $100 ദശലക്ഷം നിക്ഷേപിച്ചിട്ടുണ്ട്.[5] 2008 ആയപ്പോഴേക്കും ഏകദേശം 90.3 ദശലക്ഷം ടൺ കോക്കിംഗ് കൽക്കരി കരുതൽ ശേഖരം കണക്കാക്കിയിരുന്ന ഖനിയിലെ 43 ദശലക്ഷം ടൺ ഖനനം ചെയ്യാവുന്നവയായിരുന്നു.[6] ഈ ഖനി PT തംബാംഗ് ബറ്റുബറ ബുക്കിറ്റ് അസമിന്റെ (PTBA) ഉടമസ്ഥതയിലുള്ളതും ചൈന നാഷണൽ ടെക്നോളജി ഇംപോർട്ട്-എക്‌സ്‌പോർട്ട് കോർപ്പറേഷൻ (CNTIC) പ്രവർത്തിപ്പിക്കുന്നതുമാണ്.[7] ഖനി പ്രതിവർഷം ഏകദേശം 500,000 ടൺ കൽക്കരി ഉത്പാദിപ്പിക്കുന്നു.[8] 2019 ലെ വിവരങ്ങളനുസരിച്ച്, PT ബുക്കിറ്റ് അസം കൽക്കരി ഖനി കമ്പനി ഓംബിലിനിലെ തങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവച്ചു.

വനനശീകരണത്തിലൂടെയും വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിലൂടെയും ഖനന പ്രദേശം പ്രദേശവാസികൾക്ക് നേട്ടങ്ങൾ നൽകുന്നത് നിലവിലും തുടരുന്നു. നന്നായി പരിപാലിക്കപ്പെട്ടിരിക്കുന്നതും ആവശ്യത്തിന് വെളിച്ചവും വായു സഞ്ചാരവുമുള്ള ഗർത്തം പ്രധാനമായും മലേഷ്യയിൽ നിന്നും സിംഗപ്പൂരിൽ നിന്നുമുള്ള തദ്ദേശീയരും വിദേശികളുമായ സഞ്ചാരികളെ ആകർഷിക്കുന്നു. ഓംബിലിൻ കൽക്കരി മൈനിംഗ് കോംപ്ലക്സിലെ ഓംബിലിൻ കൽക്കരി മൈനിംഗ് മ്യൂസിയം കമ്പനിയുടെ ചരിത്രവും ഖനനത്തിനായി ഉപയോഗിച്ച ഉപകരണങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. മ്പാഹ് സൊയെറോ ടണൽ, തൊഴിലാളികളുടെയും ഖനിത്തൊഴിലാളികളുടെയും ഭവനങ്ങൾ (താങ്‌സി ബാരു, ഫീൽഡ് ലാൻഡ്), കൽക്കരി ഫിൽട്ടറിംഗ്, റെയിൽവേ ഫാക്ടറികൾ, സർക്കാർ ഓഫീസുകൾ, അധിവാസകേന്ദ്രങ്ങൾ, മുനിസിപ്പൽ ഭരണസംവിധാനങ്ങൾ തുടങ്ങിയ യഥാർത്ഥ അവശിഷ്ടങ്ങൾ ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഖനനസ്ഥലം മൃഗശാല, തടാകം, കുതിരസവാരി ട്രാക്ക് എന്നിവയായി രൂപാന്തരപ്പെട്ടിരിക്കുന്നു[9].

  1. "8 Fakta Tambang Batubara Ombilin Sawahlunto yang Baru Jadi Warisan Dunia". Kompas. Retrieved 8 July 2019. On 6 July 2019, Ombilin Coal Mine was inscribed as a UNESCO World Heritage Site
  2. "Ombilin coal mine makes it into UNESCO World Heritage list". antaranews.com. 6 July 2019.
  3. "What to know about the Ombilin coal mine in Sawahlunto". The Jakarta Post. Retrieved 9 July 2019.
  4. Saleh, Khairul (2011-03-23). "From COAL MINE to tourist spot". The Jakarta Post. Retrieved 2015-01-04.
  5. PT BUKIT ASAM TO EXPLOIT COAL IN OMBILIN WITH CHINESE FIRM., April 7, 2003 Archived October 22, 2012, at the Wayback Machine.
  6. Saleh, Khairul (2011-03-23). "From COAL MINE to tourist spot". The Jakarta Post. Retrieved 2015-01-04.
  7. "Tambang Batubara Bukit Asam" (PDF). B-Inside International Media GmbH. 2004-11-22. Archived from the original (PDF) on 2015-01-04. Retrieved 2015-01-04.
  8. Saleh, Khairul (2011-03-23). "From COAL MINE to tourist spot". The Jakarta Post. Retrieved 2015-01-04.
  9. "What to know about the Ombilin coal mine in Sawahlunto". The Jakarta Post. Retrieved 9 July 2019.
"https://ml.wikipedia.org/w/index.php?title=ഓംബിലിൻ_കൽക്കരി_ഖനി&oldid=4013202" എന്ന താളിൽനിന്ന് ശേഖരിച്ചത്