ബുക്കിത് ബാരിസൺ മലനിരകൾ
ബുക്കിത് ബാരിസൺ അല്ലെങ്കിൽ ബാരിസൺ മലനിരകൾ, ഇന്തോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറ് ഭാഗത്തായി, ദ്വീപിന്റെ വടക്ക് നിന്ന് തെക്കോട്ട് 1,700 കിലോമീറ്റർ (1,050 മൈൽ) നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഒരു പർവതനിരയാണ്. ബുക്കിറ്റ് ബാരിസൻ ശ്രേണിയിൽ പ്രധാനമായും ഉയർന്ന ചരിവുകളിലെ സുമാത്രൻ ഉഷ്ണമേഖലാ പൈൻ വനങ്ങൾ ഉൾപ്പെടെയുള്ള ഇടതൂർന്ന വനനിരകളാൽ ആവരണം ചെയ്യപ്പെട്ട അഗ്നിപർവ്വതങ്ങൾ ഉൾപ്പെടുന്നു.[1] 3,800 മീറ്റർ (12,467 അടി) ഉയരത്തിലുള്ള കെരിൻസി പർവതമാണ് ഈ ശ്രേണിയിലെ ഏറ്റവും ഉയർന്ന കൊടുമുടി. ശ്രേണിയുടെ തെക്കേ അറ്റത്താണ് ബുക്കിത് ബാരിസൺ സെലാറ്റൻ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.
അവലംബം
തിരുത്തുക- ↑ Travelling in Indonesia Archived August 18, 2007, at the Wayback Machine.