ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലെ ഒരു നഗരമാണ് സവാഹ്ലുന്തോ (Jawi: ساواهلونتو‎). പ്രവിശ്യാ തലസ്ഥാനമായ പഡാംഗിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ (2 മണിക്കൂർ വാഹനയാത്ര) അകലെയായി ഈ നഗരം സ്ഥിതിചെയ്യുന്നു. തെക്കുകിഴക്കേ ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന കൽക്കരി ഖനന സ്ഥലമെന്ന പേരിൽ സവാഹ്ലുന്തോ അറിയപ്പെടുന്നു. ബുക്കിത് ബാരിസാൻ പർവതനിരകളോടുചേർന്ന് ഒരു ഇടുങ്ങിയ താഴ്‌വരയിൽ ബുക്കിത് പോളൻ, ബുക്കിത് പാരി, ബുക്കിത് മാറ്റോ എന്നിങ്ങനെ നിരവധി കുന്നുകളാൽ ചുറ്റപ്പെട്ടാണ് സവാഹ്ലുന്തോ നഗരം സ്ഥിതിചെയ്യുന്നത്.[2] 273.45 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 56,866, 2015 ലെ സെൻസസിൽ 60,136, ഏറ്റവും പുതിയ ഔദ്യോഗിക കണക്കെടുപ്പിൽ (2019 മധ്യത്തോടെ) 62,779 എന്നിങ്ങനെയാണ്.[3]

സവാഹ്ലുന്തോ
Other transcription(s)
 • Jawiساواهلونتو
സവാഹ്ലുന്തോയിലെ ഗ്രാന്റ് മോസ്ക്.
സവാഹ്ലുന്തോയിലെ ഗ്രാന്റ് മോസ്ക്.
Official seal of സവാഹ്ലുന്തോ
Seal
Location within West Sumatra
Location within West Sumatra
സവാഹ്ലുന്തോ is located in Sumatra
സവാഹ്ലുന്തോ
സവാഹ്ലുന്തോ
Location in Sumatra and Indonesia
സവാഹ്ലുന്തോ is located in Indonesia
സവാഹ്ലുന്തോ
സവാഹ്ലുന്തോ
സവാഹ്ലുന്തോ (Indonesia)
Coordinates: 0°40′S 100°47′E / 0.667°S 100.783°E / -0.667; 100.783
Country Indonesia
Province West Sumatra
City Established1 ഡിസംബർ 1888
ഭരണസമ്പ്രദായം
 • മേയർദേരി അസ്ത
 • Vice MayorZohirin Sayuti
വിസ്തീർണ്ണം
 • ആകെ273.45 ച.കി.മീ.(105.58 ച മൈ)
ജനസംഖ്യ
 (mid 2019)
 • ആകെ62,779
 • ജനസാന്ദ്രത230/ച.കി.മീ.(590/ച മൈ)
 [1]
സമയമേഖലUTC+7 (Indonesia Western Time)
Area code(+62) 754
ClimateAf
വെബ്സൈറ്റ്sawahluntokota.go.id

പടിഞ്ഞാറൻ സുമാത്രയിലെ ഖനനനഗരങ്ങളിലൊന്നാണ് സവാഹ്ലുന്തോ. കൽക്കരി ഖനന പ്രവർത്തനങ്ങൾക്കൊപ്പം 1882 ൽ ഡച്ചുകാർ ഇത് ഒരു പട്ടണമായി സ്ഥാപിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഡച്ച് ജിയോളജിസ്റ്റായിരുന്ന വില്ലെം ഹെൻഡ്രിക് ഡി ഗ്രീവാണ് ഇവിടെ കൽക്കരി കണ്ടെത്തിയത്. വ്യവസായത്തിനും ഗതാഗതത്തിനും കൽക്കരി ആവശ്യമുള്ളതിനാൽ ഈ പ്രദേശത്ത് കൽക്കരി ഖനനം ആരംഭിക്കണമെന്ന് ഡച്ചുകാരോട് നിർദ്ദേശിക്കപ്പെട്ടു. കൽക്കരി കണ്ടെത്തിയതിനുശേഷം ജിയോളജിസ്റ്റുകൾ ഈ പ്രദേശം പതിവായി സന്ദർശിക്കാറുണ്ടായിരുന്നു. ആത്യന്തികമായി 1876-ൽ ഈ പ്രദേശം ഡച്ചുകാർക്ക് കീഴടങ്ങിയതിനുശേഷം കൽക്കരി ഖനനം ആദ്യമായി ആരംഭിച്ചു. ഖനനത്തിന്റെ സുവർണ്ണ കാലഘട്ടം അവസാനിക്കുകയും ഖനികൾ അടച്ചുപൂട്ടുകയും ചെയ്തതിനുശേഷം സവാഹ്ലുന്തോ ഒരു പ്രേത നഗരമായി മാറിയതോടെ ജനസംഖ്യ കുറഞ്ഞു. 2004 ലെ സവാഹ്ലുന്തോ നയം ഈ നഗരത്തെ ഒരു വിനോദസഞ്ചാര നഗരമാക്കി മാറ്റിയതോടെ ജനസംഖ്യയിൽ ഉയർച്ചയുണ്ടായി. 2014 ൽ 29 ശതമാനം വരുമാനം ടൂറിസത്തിൽ നിന്നായിരുന്നപ്പോൾ കൃഷിയിൽ നിന്നുള്ള വരുമാനം വെരും 23 ശതമാനം മാത്രമായിരുന്നു.[4] സവാഹ്ലുന്റോയിലെ ഓംബിലിൻ കൽക്കരി ഖനന പ്രദേശം 2019 ൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥാനമായി പട്ടികപ്പെടുത്തി.[5]

ചരിത്രം

തിരുത്തുക

ബുക്കിത് ബാരിസൺ പർവ്വതനിരയുടെ പടിഞ്ഞാറൻ സുമാത്രാ പ്രദേശത്ത് സ്ഥിതിചെയ്യുന്ന നിരവധി പട്ടണങ്ങളിലൊന്നാണ് സവാഹ്ലുന്തോയെങ്കിലും ഇതിന് മറ്റ് പട്ടണങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു ചരിത്രമാണുള്ളത്. ബട്ടുസാങ്കർ, പയകുമ്പുഹ്, പഡാംഗ് പഞ്ജാംഗ്, സോളോക്ക് തുടങ്ങിയ പട്ടണങ്ങൾ മിനാംഗ് സമൂഹം രൂപപ്പെടുത്തിയയപ്പോൾ 1888 ൽ ഡച്ചുകാരുടെ കോളനിവൽക്കരണ കാലത്ത് ഖനന വ്യവസായത്തിലൂടെയാണ് സവാഹ്ലുന്തോ അഭിവൃദ്ധി പ്രാപിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വില്ലെം ഹെൻഡ്രിക് ഡി ഗ്രീവ് ഇവിടെ കൽക്കരി കണ്ടെത്തുകയും വ്യവസായത്തിനും ഗതാഗതത്തിനും കൽക്കരി ആവശ്യമുള്ളതിനാൽ കൽക്കരി ഖനനം പ്രോത്സാഹിപ്പിക്കണമെന്ന് ഡച്ചുകാരോട് നിർദ്ദേശിക്കുകയും ചെയ്തു. കൽക്കരി കണ്ടെത്തിയതിനുശേഷം ജിയോളജിസ്റ്റുകൾ ഇവിടെ പതിവു സന്ദർശനം നടത്തിയിരുന്നു. 1876-ൽ ഈ പ്രദേശത്ത് കൽക്കരി ഖനനം ആരംഭിച്ചു.

കൽക്കരി ഖനനം സവാഹ്ലുന്തോയുടെ ഗ്രാമീണ ഭൂപ്രകൃതിയെ ഒരു വ്യാവസായിക പ്രദേശമാക്കി മാറ്റിമറിച്ചു. പത്തൊൻപതാം നൂറ്റാണ്ടിലെ വികസനപ്രവർത്തനങ്ങൾക്കിടെ ഖനന കമ്പനികൾ സാവാഹ്ലുന്തോ ഖനന പ്രദേശത്തെ കൽക്കരി ഖനന മേഖല, വാണിജ്യ, വ്യവസായ മേഖല, പാർപ്പിട മേഖല, ഭരണ മേഖല, ആരോഗ്യ സേവന മേഖല എന്നിങ്ങനെ അഞ്ച് പ്രവർത്തന മേഖലകളായി രൂപകൽപ്പന ചെയ്തു. ഇവിടുത്തെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ സവാഹ്ലുന്തോയിൽ നിന്ന് സുമാത്രയുടെ പടിഞ്ഞാറൻ തീരത്തേക്ക് കൽക്കരി എത്തിക്കുന്നതിന് റെയിൽ‌വേ ശൃംഖലകൾ സൃഷ്ടിക്കുക തുടങ്ങിയ അനവധി ഗതാഗത ശൃംഖലകളും നെതർലാൻഡ്‌സ് നിർമ്മിച്ചു. ഡച്ച് ഈസ്റ്റ് ഇൻഡീസ് എമ്മാഹാവെൻ തുറമുഖം (തെലുക് ബയൂർ എന്നറിയപ്പെടുന്നു) നിർമ്മിക്കുകയും എസ്.എസ്. സവാഹ്ലുന്റോ, എസ്.എസ്. ഓംബിളിൻ-നെതർലന്റ് പോലെയുള്ള ആവിക്കപ്പലുകൾക്കുള്ള ഒരു കൽക്കരി കയറ്റുമതി തുറമുഖമായി ഇത് മാറുകയും ചെയ്തു. അതേസമയം, 1887–1892 ൽ അവർ പുലാവു എയർ പഡാങ്ങിൽ നിന്ന് മുവാറോ കലബാനിലേക്കും ആ സ്റ്റേഷനിൽ നിന്ന് സവാഹ്ലുന്തോ പ്രദേശത്തേക്കും ഒരു റെയിൽപ്പാളം നിർമ്മിക്കാൻ ആരംഭിച്ചു.[6]

  1. Badan Pusat Statistik, Jakarta, 2019.
  2. "8 Fakta Tambang Batubara Ombilin Sawahlunto yang Baru Jadi Warisan Dunia". Kompas. Retrieved 8 July 2019.
  3. Badan Pusat Statistik, Jakarta, 2019.
  4. Hans david Tampubolon (5 September 2014). "Sawahlunto: A small town that dreams big".
  5. "Govt Urged to Stop Mining Activities in Sawahlunto". Tempo. Retrieved 8 July 2019.
  6. "8 Fakta Tambang Batubara Ombilin Sawahlunto yang Baru Jadi Warisan Dunia". Kompas. Retrieved 8 July 2019.

പുറം കണ്ണികൾ

തിരുത്തുക

0°40′S 100°47′E / 0.667°S 100.783°E / -0.667; 100.783

"https://ml.wikipedia.org/w/index.php?title=സവാഹ്ലുന്തോ&oldid=3900926" എന്ന താളിൽനിന്ന് ശേഖരിച്ചത്