കേരളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകനും കോളമിസ്റ്റും രാഷ്ടീയ നിരീക്ഷകനുമാണ് ഒടുങ്ങാട്ട് അബ്ദുല്ല എന്ന ഒ.അബ്ദുല്ല[1].

ഒ.അബ്ദുല്ല
OABDULLA.jpg
ഒ.അബ്ദുല്ല
ജനനം 1942
കേരളം,ഇന്ത്യ
തൊഴിൽ പത്രാധിപർ
Notable credit(s) പത്രപ്രവർത്തകൻ,എഴുത്തുകാരൻ,രാഷ്ട്രീയ സാമുഹ്യ നിരീക്ഷകൻ

ജീവിത രേഖതിരുത്തുക

കോഴിക്കോട് ജില്ലയിലെ ചേന്ദമംഗലൂരിൽ ഒടുങ്ങാട്ട് മോയിൻ മുസ്‌ലിയാർ-ഫാതിമ ദമ്പതികളുടെ മകനായി 1942ൽ ജനനം. ചേന്ദമംഗല്ലൂർ അൽ മദ്റസത്തുൽ ഇസ്‌ലാമിയ്യ, ശാന്തപുരം ഇസ്‌ലാമിയ്യ കോളജ്, ഖത്തർ അൽ മഹ്ദുദ്ദീനി എന്നിവിടങ്ങളിൽ പഠനം. വിശ്വപ്രസിദ്ധ പണ്ഡിതൻ യൂസുഫുൽ ഖറദാവിയുടെ ശിഷ്യനായിരുന്നു. ഖത്തർ ഇന്ത്യൻ എംബസിയിൽ ഇന്റർ പ്രൈറ്റർ കം അസിസ്റ്റന്റ്, ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ്യ കോളജ് അധ്യാപകൻ എന്നീനിലകളിൽ ജോലിചെയ്തിട്ടുണ്ട്. ഖത്തർ ലാൻഗേജ് ഇൻസ്റ്റിറ്റിയൂട്ടിലും പ്രവത്തിച്ചു. പ്രമുഖ പത്രപ്രവർത്തകനും മാധ്യമം പത്രാധിപരുമായ ഒ. അബ്ദുറഹ്മാൻ അബ്ദുല്ലയുടെ ഇളയ സഹോദരനാണ്. സ്‌കൂൾ അധ്യാപികയായ കുഞ്ഞിഫാതിമയാണ് ഭാര്യ.[1]

പൊതുജീവിതംതിരുത്തുക

1975ൽ അടിയന്തരാവസ്ഥയെതുടർന്ന് പിരിച്ചുവിട്ട ഐഡിയൽ സ്റ്റുഡൻസ് ലീഗിന്റെ(ഐ.എസ്.എൽ) സംസ്ഥാന ഓർഗനൈസറായിരുന്നു. ഖത്തർ ഇസ്‌ലാഹിയ്യ അസോസിയേഷൻ സഥാപക പ്രസിഡണ്ട്, ഖത്തർ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡണ്ട്, എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പ്രബോധനം വാരിക സബ് എഡിറ്ററായും മാധ്യമം ദിനപത്രത്തിന്റെ എഡിറ്ററായും ദീർഘകാലം അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി.ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മാധ്യമം പത്രത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ ചില നയങ്ങൾ പ്രചരിപ്പിക്കാൻ വിസമ്മതിച്ചു എന്ന കാരണം പറഞ്ഞു[അവലംബം ആവശ്യമാണ്] മാധ്യമം ദിനപത്രം അദ്ദേഹത്തെ എഡിറ്റർ സ്ഥാനത്ത് നിന്ന് പുറത്താക്കി[2]. തേജസ്‌ ദിനപത്രത്തിൽ അസോസിയേറ്റ് എഡിറ്ററായും പ്രവർത്തിച്ചു. മാതൃഭൂമി, ചന്ദ്രിക, തേജസ്, വർത്തമാനം എന്നീ പത്രങ്ങളിലെ കോളമിസ്റ്റായിരുന്നു.[1].

കൃതികൾതിരുത്തുക

  • ഖാലിദ് ബിൻ വലീദ്
  • ആളുകൾ അനുഭവങ്ങൾ
  • ശത്രുക്കളല്ല സ്നേഹിതന്മാർ (ആത്മകഥാ അംശമുള്ള രചന)

വിവർത്തനംതിരുത്തുക

  • സന്താന നിയന്ത്രണം ( മൗലാനാ മൗദൂദി)
  • തീവ്രതയ്ക്കും ജീർണതയ്ക്കും മധ്യേ (ഡോ. യൂസൂഫുൽ ഖർദാവി)
  • ഇസ്ലാമിക ജീവിതം: പ്രശന്ങ്ങളും പ്രയാസങ്ങളും(ശൈഖ് മുഹമ്മദ് ഗസ്സാലി)

അവലംബംതിരുത്തുക

  1. 1.0 1.1 1.2 "ഒ. അബ്ദുല്ല". Islam on live. 2013 ഓഗസ്റ്റ് 16. മൂലതാളിൽ നിന്നും 2017-12-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-13. Check date values in: |date= (help)
  2. "കാലമെഴുത്തും ശത്രുക്കളും" (PDF). സമകാലിക മലയാളം. 2010 ജനുവരി 22. മൂലതാളിൽ (PDF) നിന്നും 2016-04-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ജനുവരി 16. Check date values in: |accessdate= and |date= (help)

പുറം കണ്ണികൾതിരുത്തുക

ഒ. അബ്ദുള്ളയുടെ ഫേസ്ബുക്ക്‌ പേജ്

"https://ml.wikipedia.org/w/index.php?title=ഒ.അബ്ദുല്ല&oldid=3626938" എന്ന താളിൽനിന്ന് ശേഖരിച്ചത്