ഒസോതാംനസ് ഡയോസ്മിഫോലിയസ്

ചെടിയുടെ ഇനം

ഡെയിസി കുടുംബത്തിലെ ആസ്റ്ററേസിയിൽ കാണപ്പെടുന്ന കിഴക്കൻ ഓസ്ട്രേലിയയിലെ തദ്ദേശവാസിയായ ഒരു സസ്യമാണ് ഒസോതാംനസ് ഡയോസ്മിഫോലിയസ്. റൈസ് ഫ്ളവർ, വൈറ്റ് ഡോഗ് വുഡ്, പിൽ ഫ്ളവർ, സാഗൊ ബുഷ് എന്നിവ സാധാരണ പേരുകൾ ആണ്. ഇതിന് ചെറിയ വെളുത്ത പൂക്കൾ കാണപ്പെടുന്നു. പ്രധാനമായും പുഷ്പാലങ്കാരങ്ങളിലാണ് ഇവ ഉപയോഗിക്കുന്നത്.

Rice flower
Ozothamnus diosmifolius flowers
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
O. diosmifolius
Binomial name
Ozothamnus diosmifolius
Synonyms[1]

Helichrysum diosmifolium (Vent.) Sweet

ഒസോതാംനസ് ഡയോസ്മിഫോലിയസ് ( Ezoramnus diosmifolius ) സാധാരണയായി 2 മീ (7 അടി) ഉയരത്തിൽ വളരുന്നു. ചിലപ്പോൾ വളരെ ഉയരത്തിലും കാണപ്പെടുന്നു. അതിന്റെ ശാഖകൾ കട്ടിയുള്ളതും, കനത്ത രോമാവൃതവുമാണ്. ഇലകൾ 10-15 മി.മീ. (0.4-0.6 ഇഞ്ച്) നീളവും 1-2 മില്ലീമീറ്റർ (0.04-0.08) വീതിയുമുള്ളവയാണ്, എന്നാൽ ഉൾനാടൻ ഇനങ്ങൾ 3.5 mm (0.1 in) വിസ്താരമുള്ളവയായിരിക്കും. ആസ്റ്ററസി കുടുംബത്തിലെ, "പുഷ്പങ്ങൾ" പൂക്കുലകളായി കാണപ്പെടുന്നു. "പുഷ്പങ്ങൾ" ചുറ്റുമുള്ള papery ray florets കാരണം വെള്ള അല്ലെങ്കിൽ പിങ്ക് നിറത്തിലാണ് കാണപ്പെടുന്നത്.[2][3]

വർഗ്ഗീകരണവും നാമകരണവും

തിരുത്തുക

1804-ൽ Étienne Pierre Ventenat എഴുതിയ ജാർഡിൻ ഡി ലാ മാൽമൈസണിൽ റൈസ് ഫ്ളവർ ആദ്യമായി ഗിനാഫാലിയം ഡയോസ്മിഫോളിയം എന്ന പേരിലാണ് അദ്ദേഹം പ്രസിദ്ധീകരിച്ചത്. 1838 ഓഗസ്റ്റിൽ Candolle ന്റെ Augustin Pyramus de Candolle ഇതിന്റെ പേര് ഒസോതാംനസ് ഡിയോസ്മിഫോളിയസ് എന്നാക്കി മാറ്റി. [4][5] ഈ സ്പീഷീസിന്റെ ഇലയും ഡിയോസ്മയുടേയും സാദൃശ്യത്തെ സൂചിപ്പിക്കുന്ന ഒരു പ്രത്യേക എപിതെറ്റ് ( ഡയോസ്മിഫോളിയ ) ആണ്. [6]പൂവിരിയുന്നതിനു മുമ്പുള്ള മൊട്ടുകളുടെ രൂപത്തിൽനിന്നാണ് " റൈസ് ഫ്ളവർ" "സാഗൊ ബുഷ്" എന്നീ സാധാരണ പേരുകൾ ഇവയ്ക്ക് ലഭിച്ചത്.[3]

ചിത്രശാല

തിരുത്തുക
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; APNI എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Everett, Joy. "Ozothamnus diosmifolius". Royal Botanic Garden Sydney: plantnet. Retrieved 28 August 2017.
  3. 3.0 3.1 Beal, Peter; Carson, Cynthia; Turnbull, Lois; Forsberg, Leif. "Rice Flower information kit" (PDF). Government of Queensland Department of Primary Industries. Retrieved 28 August 2017.
  4. "Gnaphalium diosmifolium". APNI. Retrieved 28 August 2017.
  5. Ventenat, Étienne Pierre (1804). Jardin de la Malmaison (volume 2). Paris: L. E. Hernan. pp. 74–75. Retrieved 28 August 2017.
  6. Brown, Roland Wilbur (1956). The Composition of Scientific Words. Washington, D.C.: Smithsonian Institution Press. p. 466.

ബാഹ്യ ലിങ്കുകൾ

തിരുത്തുക