ഒയേ ലക്കി! ലക്കി ഒയേ!
അഭയ് ഡിയോൾ, പരേഷ് റാവൽ, നീതു ചന്ദ്ര, മനു റിഷി, റിച്ച ചദ്ദ, മഞ്ജോത് സിംഗ്, അർച്ചന പുരൻ സിംഗ് എന്നീ ബോളിവുഡ് താരങ്ങൾ അഭിനയിക്കുന്ന ഹിന്ദി ചലച്ചിത്രമാണ് ഒയേ ലക്കി! ലക്കി ഒയേ ! ദിബാകർ ബാനർജിയാണ് സംവിധാനം ചെയ്തത്. 2008-ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഈ ചിത്രം നേടി. ഡെൽഹിയിലെ വികാസ്പുരി കേന്ദ്രമാക്കി മോഷണങ്ങൾ നടത്തിയിരുന്ന ബണ്ടി ചോർ (ദേവീന്ദർ സിങ്ങ്) എന്ന കുപ്രസിദ്ധ മോഷ്ടാവിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.[1][2] ബണ്ടി എന്നുവിളിക്കുന്ന യഥാർത്ഥ ജീവിതത്തിലെ "സൂപ്പർ-ചോർ"-ൽ നിന്ന് യഥാർത്ഥം എന്ന നിലയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.[3]
ഒയേ ലക്കി! ലക്കി ഒയേ! | |
---|---|
സംവിധാനം | ദിബാകർ ബാനർജി |
നിർമ്മാണം | റോണി സ്ക്രൂവാല |
രചന | ഉർമി ജുവേക്കർ ദിബാകർ ബാനർജി |
അഭിനേതാക്കൾ | അഭയ് ഡിയോൾ പരേഷ് റാവൽ നീതു ചന്ദ്ര |
സംഗീതം | സ്നേഹ ഖാൻവാൽക്കർ |
ഛായാഗ്രഹണം | കാർത്തിക് വിജയ് |
ചിത്രസംയോജനം | ശ്യാമൽ കർമ്മകർ നമ്രത റാവു |
വിതരണം | UTV Motion Pictures |
റിലീസിങ് തീയതി | 28 നവംബർ 2008 |
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
ബജറ്റ് | ₹5.1 കോടി (equivalent to ₹10.0 crore or US$1.6 million in 2016) |
സമയദൈർഘ്യം | 122 minutes |
ആകെ | ₹6.1 കോടി (equivalent to ₹12 crore or US$1.9 million in 2016) |
കാസ്റ്റ്
തിരുത്തുക- അഭയ് ഡിയോൾ -ലക്കി
- പരേഷ് റാവൽ -ലക്കിയുടെ പിതാവ് / ഗോഗി അരോര / ഡോ. ബി.ഡി ഹണ്ടാ
- നീതു ചന്ദ്ര -സോണാൽ
- അർച്ചന പുരൻ സിംഗ് -കമലേഷ് (ശ്രീമതി ഹണ്ട)
- മനു റിഷി - ബംഗാളി
- റിച്ച ചദ്ദ - ഡോളി
- അനുരാഗ് അറോറ - ഇൻസ്പെക്ടർ ദേവേന്ദർ സിംഗ്
- മഞ്ജോത് സിംഗ് -യങ്ങ് ലക്കി / ലക്കിയുടെ ഇളയ സഹോദരൻ
- കമലേഷ് ഗിൽ -ചായി ജി (ചധയുടെ അമ്മ)
സൗണ്ട് ട്രാക്ക്
തിരുത്തുകസംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സ്നേഹ ഖൻവാൽക്കർ[4].
Track list | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | Artist(s) | ദൈർഘ്യം | |||||||
1. | "ഒയേ ലക്കി" | മീകാ സിംഗ് | 3:59 | |||||||
2. | ""ജഗ്നി"" | ഡെസ് രാജ് ലച്ചാനി | 5:05 | |||||||
3. | ""തു രാജാ കി രാജ് ദുലാരി"" | രാജ്ബീർ | 7:04 | |||||||
4. | ""സൂപ്പർ-ചോർ"" | ദിൽബഹർ, അക്ഷയ് വർമ | 4:44 | |||||||
5. | ""ഹൂറിയൻ"" | ബ്രിജേഷ് ഷണ്ഡിലിയ , ഹിമാനി കപൂർ | 3:28 | |||||||
6. | "ഒയേ ലക്കി (Remix)" | മീകാ സിംഗ്, Dj എ-മിത്ത് | 3:49 | |||||||
7. | ""ജഗ്നി" (Remix)" | ഡി രാജ് ലഖാനി, Dj എ-മിത്ത് | 4:40 | |||||||
ആകെ ദൈർഘ്യം: |
36:49 |
അവാർഡുകൾ
തിരുത്തുക- 2009: ദേശീയ ചലച്ചിത്ര അവാർഡ്
- 2009: ഫിലിംഫെയർ അവാർഡ്
- മികച്ച നടനുള്ള നിരൂപക അവാർഡ്: മഞ്ജോത് സിംഗ്
- മികച്ച സംഭാഷണം: മനു റിഷി
- മികച്ച വസ്ത്രങ്ങൾ: റുഷി ശർമ / മനോഷി നാഥ്
- 2009: IIFA അവാർഡ്
- 2009: സ്റ്റാർ സ്ക്രീൻ അവാർഡ്
- മികച്ച കഥ: ദിബാകർ ബാനർജി: നാമനിർദ്ദേശം ചെയ്യപ്പെട്ടു
അവലംബങ്ങൾ
തിരുത്തുക- ↑ "സിനിമാക്കഥയിലെ ഹൈടെക് കള്ളൻ : Deepika.com Kerala News". Retrieved 2018-09-10.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-03. Retrieved 2018-09-09.
- ↑ "Time Out Delhi".
- ↑ https://itunes.apple.com/in/album/oye-lucky-lucky-oye-original-motion-picture-soundtrack/1133320607
- ↑ "National Film Awards: Priyanka gets best actress, 'Antaheen' awarded best film". The Times of India. 23 January 2010. Archived from the original on 2011-08-11. Retrieved 2018-09-09.