അഭയ് ഡിയോൾ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Abhay Deol എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് അഭയ് ഡിയോൾ(ഹിന്ദി: अभय दियोल; ജനനം: മാർച്ച് 15, 1976, ഇന്ത്യ)

അഭയ് ഡിയോൾ
AbhayDeolTIFFSept09.jpg
ജനനം
അഭയ് സിംഗ് ഡിയോൾ
സജീവ കാലം2005 - ഇതുവരെ

കുടുംബപശ്ചാത്തലംതിരുത്തുക

സംവിധായകനും നിർമ്മാതാവുമായ അജിത് സിംഗ് ഡിയോളിന്റെ പുത്രനാണ് അഭയ്. ബോളിവുഡ് നടനായ ധർമേന്ദ്ര അഭയിന്റെ അമ്മാവനാണ്.

സിനിമജീവിതംതിരുത്തുക

ആദ്യ ചിത്രത്തിൽ അഭിനയിച്ചത് 2005 ലാണ്. സോച്ച ന താ എന്ന ചിത്രത്തിലാണ്. ഇത് ഒരു വാണിജ്യ പരമായി ബോക്സ് ഓഫീസിൽ സാധാരണ ചിത്രമായിരുന്നു.[1] രണ്ടാമത്തെ ചിത്രമായ ആഹിസ്ത ആഹിസ്ത അത്രക്ക് വിജയം നേടിയില്ല.[2] ആദ്യ വിജയ ചിത്രം 2007 ൽ ഇറങ്ങിയ ഹണിമൂൺ ട്രാവൽ‌സ് ആണ്.[3]. 2007 ൽ തന്നെ ഇറങ്ങിയ ഏക് ചാലീസ് കി ലോക്കൽ ഒരു ശരാശരി വിജയചിത്രമായിരുന്നു. 2008 ലെ അദ്ദേഹം അഭിനയിച്ച ചിത്രമാണ് ഓയ് ലക്കി! ലക്കി ഓയ്!

അവലംബംതിരുത്തുക

  1. http://www.indiafm.com/movies/review/7338/index.html
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-08-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-23.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-05-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-05-02.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അഭയ്_ഡിയോൾ&oldid=3623348" എന്ന താളിൽനിന്ന് ശേഖരിച്ചത്