ഒപ്പീസ്‌തോകോയലികൗഡിയ
അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു സോറാപോഡ് വിഭാഗത്തിൽ പെട്ട വലിയ ഒരു ദിനോസർ ആണ് ഒപ്പീസ്‌തോകോയലികൗഡിയ /ɒˌpɪsθoʊsɪlɪˈkɔːdiə/. ടൈറ്റനോസോറീൻ കുടുംബത്തിൽ പെട്ട ദിനോസർ ആണ് ഒപ്പീസ്‌തോകോയലികൗഡിയ. മംഗോളിയയിൽ ഗോബി മരുഭൂമിയിൽ നിന്ന് ആണ് ഇവയുടെ ഫോസിൽ കണ്ടുകിട്ടിയിട്ടുള്ളത് . Opisthocoelicaudia skarzynskii എന്ന ഒരേ ഒരു ഉപവർഗത്തിനെ മാത്രമേ കിട്ടിയിട്ടുള്ളു പോരാത്തതിന് ഇത് വരെ വേർതിരിച്ചു വർഗ്ഗീകരിച്ചിട്ടും ഉള്ളൂ . നെമേഗ്ടോ എന്ന ശിലാ ക്രമത്തിൽ നിന്നും ആണ് ഇവയെ കണ്ടു കിട്ടിയത് , ഇവയെ കൂടാതെ മറ്റൊരു സൗരോപോഡിനെ മാത്രമേ അവിടെ നിന്നും കിട്ടിയിട്ടുള്ളു .[1]
ഒപ്പീസ്‌തോകോയലികൗഡിയ | |
---|---|
Skeleton restoration in the Museum of Evolution of Polish Academy of Sciences, Warsaw | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | †Sauropodomorpha |
ക്ലാഡ്: | †Sauropoda |
ക്ലാഡ്: | †Macronaria |
ക്ലാഡ്: | †Titanosauria |
Family: | †Saltasauridae |
Genus: | †Opisthocoelicaudia Borsuk-Białynicka, 1977 |
Species: | †O. skarzynskii
|
Binomial name | |
†Opisthocoelicaudia skarzynskii Borsuk-Białynicka, 1977
|
ഫോസിൽ
തിരുത്തുകഏകദേശം പൂർണമായ ഒരു ഫോസിൽ ആണ് കിട്ടിയിട്ടുള്ളത് തലയും കഴുത്തും ഒഴിച്ച് ബാക്കി ഭാഗങ്ങൾ എല്ലാം തന്നെ കിട്ടുകയുണ്ടായി , 1965 ൽ ആണ് പോളിഷ് മംഗോളിയൻ ഗവേഷകർ ഈ ഫോസിൽ കണ്ടെത്തുന്നത് , ഏകദേശം പൂർണമായ ഫോസിൽ ആയതു കൊണ്ട് തന്നെ സൗറോപോഡ് ദിനോസറുകളുടേതായി ആദ്യ ക്രിറ്റേഷ്യസ് കാലത്തു നിന്നും കിട്ടിയിട്ടുള്ളതിൽ ഏറ്റവും നല്ല ഫോസ്സിലുകളിൽ ഒന്നാണ് ഇവയുടേത് . ഫോസിൽ ആയി ലഭിച്ചിട്ടുള്ള മറ്റു അസ്ഥികളിൽ കണ്ട മാംസഭോജി ദിനോസറുകളുടെ പല്ലിന്റെ പാടുകൾ ഇവ ചത്തു കഴിഞ്ഞു ഇവയെ ആഹരിച്ചതിന്റെ ലക്ഷണങ്ങൾ ആണ് , ഇതേ മാംസഭോജി ആയിരിക്കണം ഇവയുടെ തലയും കഴുത്തും അടക്കം നഷ്ടപെട്ട ഭാഗങ്ങൾ കൊണ്ട് പോയിരിക്കുക്ക എന്ന് കരുതുന്നു . ടൈപ്പ് സ്പെസിമെൻ കൂടാതെ രണ്ടു സ്പെസിമെൻ കൂടെ കിട്ടിയിട്ടുണ്ട് ഇത് ഭാഗീകമായി വാലിന്റെ ഭാഗങ്ങളും തോളിന്റെ ഭാഗങ്ങളും ആണ് .[2]
ശരീര ഘടന
തിരുത്തുകതാരതമ്യേനെ ഇടത്തരം വലിപ്പം ഉള്ള സൗറോപോഡ് ദിനോസർ ആയിരുന്നു ഇവ .ഏകദേശം 11 . 4 മീറ്റർ (മുപ്പത്തിയേഴ് അടി ) നീളം വെച്ചിരുന്നു ഇവ . മറ്റു സൗറോപോഡ് വിഭാഗം ദിനോസറുകളെ പോലെ ഇവയും നീണ്ടു തടിച്ച കാലുകളും ഉരുണ്ട ശരീര പ്രകൃതിയും നീളമേറിയ കഴുത്തും വാലും ഉള്ളവ ആയിരിന്നു . വാലിന്റെ അടിയിൽ ഉള്ള അസ്ഥിപരമായ പ്രതേകത ഇവക്ക് പിൻ കാലുകളിൽ ഉയർന്നു നില്ക്കാൻ സഹായിച്ചിരിക്കണം എന്ന് കരുതുന്നു .[3] ഇവയ്ക്ക് തീറ്റ തേടുന്ന സമയം ഉയരത്തിൽ ഉള്ള മര ശിഖിരങ്ങളിൽ നിന്ന് ഇലകൾ കടിച്ചെടുക്കാൻ രണ്ടു കാലിൽ ഉയർന്നു നിന്നിരുന്നു എന്ന് കരുതുന്നു , ഇതിനു വാലിൽ ഊന്നി ഇവ നിന്നിരിക്കാം എന്ന് ഇവയുടെ ഇടുപ്പെല്ലിനെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നു , വാളിന്റെ പ്രതേക ഘടന കൊണ്ട് തന്നെ മറ്റു സൗറോപോഡ് ദിനോസറുകളെ അപേക്ഷിച്ചു ഇവയുടെ വാലും പിൻ ഭാഗവും വളരെ വഴക്കം ഉള്ളതായിരുന്നു എന്ന് കരുതുന്നു . (പഠനം 1977 പ്രൊഫസർ ബോർസുഖ് -ബിലാലിനിക്ക) [4]
ജീവ ശാഖ
തിരുത്തുകഇവ ഉൾപ്പെടുന്ന ജൈവ കുടുബത്തെ കുറിച്ച് ചില അവ്യക്തത നിലനിൽക്കുന്നുണ്ട് , ഇവ ക്യാമറസൗർ കുടുംബത്തിൽ ആണ് എന്നും അല്ല മറിച്ചു ടൈറ്റാനോസൗറിന് ആണ് എന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു , എന്നാൽ 1993 ൾ നടന്ന പഠനപ്രകാരം ഇവയെ ടൈറ്റനോസോറീൻ കുടുംബത്തിൽ പെട്ട ദിനോസർ ആയാണ് കാണുന്നത് .
2007 ലേ ഏറ്റവും പുതിയ പഠനപ്രകാരം ഉള്ള ജീവ ശാഖ ചുവടെ
Saltasauridae |
| ||||||||||||||||||||||||
അവലംബം
തിരുത്തുക- ↑ Currie, P.J.; Wilson, J.A.; Fanti, F.; Mainbayar, B.; Tsogtbaatar, Khishigjav (in press). "Rediscovery of the type localities of the Late Cretaceous Mongolian sauropods Nemegtosaurus mongoliensis and Opisthocoelicaudia skarzynskii: Stratigraphic and taxonomic implications". Palaeogeography, Palaeoclimatology, Palaeoecology. doi:10.1016/j.palaeo.2017.10.035.
{{cite journal}}
: Check date values in:|date=
(help) - ↑ Stettner, B.; Persons, S.; Currie, P.J. (in press). "A giant sauropod footprint from the Nemegt Formation (Upper Cretaceous) of Mongolia". Palaeogeography, Palaeoclimatology, Palaeoecology.
- ↑ Benson, R. B. J.; Campione, N. S. E.; Carrano, M. T.; Mannion, P. D.; Sullivan, C.; Upchurch, P.; Evans, D. C. (2014). "Rates of Dinosaur Body Mass Evolution Indicate 170 Million Years of Sustained Ecological Innovation on the Avian Stem Lineage". PLoS Biology. 12 (5): e1001853. doi:10.1371/journal.pbio.1001853. PMC 4011683. PMID 24802911.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Borsuk-Białynicka, M.M. (1977). "A new camarasaurid sauropod Opisthocoelicaudia skarzynskii gen. n., sp. n. from the Upper Cretaceous of Mongolia" (PDF). Palaeontologia Polonica. 37 (5): 5–64.