മരണശേഷം ഒന്നാമത്തെ ദലായ് ലാമയായി കണക്കാക്കപ്പെട്ട വ്യക്തിയാണ് ഗെൻഡുൺ ഡ്രുപ്പ (തിബറ്റൻ: དགེ་འདུན་གྲུབ་པ།വൈൽ: dge 'dun grub pa, 1391–1474)[1]

Gendun Drup
ഒന്നാമത്തെ ദലായ് ലാമ (മരണശേഷം നൽകിയ വിശേഷണം)
ഭരണകാലംN/A
പിൻഗാമിഗെൻഡുൺ ഗ്യാറ്റ്സോ
Tibetanདགེ་འདུན་གྲུབ་པ།
Wyliedge ’dun grub pa
ഉച്ചാരണം[kẽ̀tyn tʂʰùppa]
Transcription
(PRC)
Gêdün Chubba
THDLGendün Druppa
പിതാവ്Gonpo Dorje
മാതാവ്Jomo Namkha Kyi
ജനനം1391
ഷബ്‌റ്റോഡ്, യു-സാങ്, ടിബറ്റ്
മരണം1474 (വയസ്സ് 82–83)
ടിബറ്റ്

മദ്ധ്യ ടിബറ്റിലെ സാങ് മേഖലയിലെ സാക്യയ്ക്കടുത്തുള്ള ഗ്യുർമേ റുപ എന്ന സ്ഥലത്തുള്ള ഒരു കാലിത്തൊഴുത്തിലാണ് ഗെൻഡുൺ ഡ്രുപ്പ ജനിച്ചത്. ഇടയനായി വളർന്ന ഇദ്ദേഹത്തിന്റെ ആദ്യ പേര് പേമ ദോർജെ എന്നായിരുന്നു. 1411-ൽ (20 വയസ്സുള്ളപ്പോൾ) ഇദ്ദേഹം ഭിക്ഷുവിന്റെ ദീക്ഷ സ്വീകരിക്കുന്നതിനൊപ്പം ഗെൻഡുൺ ദ്രുപ്പ എന്ന പേരും സ്വീകരിച്ചു. ഷിഗാറ്റ്സെ എന്ന സ്ഥലത്ത് തഷിൽഹുൺപോ മൊണാസ്റ്ററി സ്ഥാപിച്ചത് ഇദ്ദേഹമാണ്. പിൽക്കാലത്ത് ഇത് പഞ്ചൻ ലാമമാരുടെ ആസ്ഥാനമായി മാറി. ഗെൻഡുൺ ഡ്രുപ്പയ്ക്ക് രാഷ്ട്രീയമായി അധികാരമൊന്നുമില്ലായിരുന്നു. 84 വയസ്സിൽ ധ്യാനിക്കുന്നതിനിടെയാണ് ഇദ്ദേഹം മരണമടഞ്ഞത്. അതുവരെ തഷിൽഹുൺപോ മൊണാസ്റ്ററിയു‌ടെ മേധാവിയായിരുന്നു ഇദ്ദേഹം.

ജീവിതരേഖ

തിരുത്തുക

മദ്ധ്യ ടിബറ്റിലെ സാങ് മേഖലയിലെ സാക്യയ്ക്കടുത്തുള്ള ഗ്യുർമേ റുപ എന്ന സ്ഥലത്തുള്ള ഒരു കാലിത്തൊഴുത്തിലാണ് ഗെൻഡുൺ ഡ്രുപ്പ ജനിച്ചത്. ഗോൺപോ ദോർജി, ജോമോ നംഖ ക്യി എന്നീ നാടോടികളായ ഗോത്രവർഗ്ഗക്കാരുടെ മക‌നായായിരുന്നു ജനനം.[2] ഏഴുവയസ്സുവരെ ഒരു ഇടയനായാണ് ഇദ്ദെഹം വളർന്നത്. പേമ ദോർജെ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. (തിബറ്റൻ: པད་མ་རྡོ་རྗེ་, "താമരപ്പൂവ് വജ്ര"). പിന്നീട് ഇദ്ദെഹം നാർഥാങ് മൊണാസ്റ്ററിയിൽ ചേർന്നു. 1405-ൽ ഇദ്ദെഹം ശ്രമനേര എന്ന ദീക്ഷ സ്വീകരിച്ചു.

20 വയസ്സുള്ളപ്പോൾ ഏകദേശം 1411-ൽ ഇദ്ദേഹം ഗെൻഡുൺ ദ്രുപ്പ എന്ന പേര് സ്വീകരിച്ചു. ഭിക്ഷുവിന്റെ ദീക്ഷ സ്വീകരിച്ചശേഷമായിരുന്നു ഇത്.[3] പണ്ഡിതനും പരിഷ്കരണവാദിയുമായ ജെ സോങ്ഖാപ (1357–1419) എന്നയാളുടെ ശിഷ്യനാകുകയും ചെയ്തത് ഇതോടെയാണ്.[4] ഗെൻസുൺ ഡ്രുപ്പ‌യുടെ അമ്മാവനായിരുന്നു ഇദ്ദേഹമെന്ന് ചിലർ പറയുന്നു.[5] ഗാൻഡെൻ മൊണാസ്റ്ററിയുടെ ആദ്യത്തെ അബോട്ടുമായി ഇദ്ദേഹം ഈ സമയത്തുതന്നെ അവരോധിക്കപ്പെട്ടു. ഇത് 1409-ൽ സോങ്ഖാപ ആരംഭിച്ചതാണ്.[6] ജീവിതത്തിന്റെ പകുതിയായപ്പോൾത്തന്നെ ഗെൻഡുൺ ഡ്രുപ്പ രാജ്യത്തെ പ്രധാന പണ്ഡിത സന്യാസിയായി മാറിയിരുന്നു. .

പാരമ്പര്യ വിശ്വാസമനുസരിച്ച് ലാമോ ലാ-ട്സോ എന്ന വിശുദ്ധ തടാകത്തിന്റെ സംരക്ഷ‌കയായ ആത്മാവ് പാൾഡെൻ ലാമോ ഒരു സ്വപ്നത്തിൽ ഗെൻഡുൺ ഡ്രുപ്പയോട് "...ദലായ് ലാമമാരുടെ പാരമ്പര്യത്തെ താൻ സംരക്ഷിക്കുമെന്ന്" ഉറപ്പുകൊടുത്തു. ഗെൻഡുൺ ഗ്യാറ്റ്സോയുടെ കാലം മുതൽ സന്യാസിമാർ ഈ തടാകത്തിൽ പോയി ധ്യാനിച്ചാണ് അടുത്ത അവതാരത്തെ കണ്ടുപിടിക്കാൻ ഉതകുന്ന സ്വപ്നങ്ങൾക്കായി കാക്കുന്നത്.[7]

ഷിഗാറ്റ്സെ എന്ന സ്ഥലത്ത് പ്രധാനപ്പെട്ട ഒരു മൊണാസ്റ്ററിയായ തഷിൽഹുൺപോ സ്ഥാപിച്ചത് ഇദ്ദേഹമാണ്. പിൽക്കാലത്ത് ഇത് പഞ്ചൻ ലാമമാരുടെ ആസ്ഥാനമായി മാറി.[8]

ഗെൻഡുൺ ഡ്രുപ്പയ്ക്ക് രാഷ്ട്രീയമായി അധികാരമൊന്നുമില്ലായിരുന്നു. ആ സമയത്ത് ഭരണം കയ്യാളിയിരുന്നത് രാജപ്രതിനിതികളായ സാക്യന്മാരും സാങ് രാജകുമാരനും മംഗോളിയൻ ഖഗാനുമായിരുന്നു. ദലായ് ലാമയുടെ രാഷ്ട്രീയ പ്രവേശം ഉണ്ടായത് അഞ്ചാമത്തെ ദലായ് ലാമയുടെ ഭരണകാലത്താണ്.

84 വയസ്സിൽ ധ്യാനിക്കുന്നതിനിടെയാണ് ഇദ്ദേഹം മരണമടഞ്ഞത്. അതുവരെ തഷിൽഹുൺപോ മൊണാസ്റ്ററിയു‌ടെ മേധാവിയായിരുന്നു ഇദ്ദേഹം. 1474-ലായിരുന്നു മരണം.[5] ടിബറ്റിലെ ഏറ്റവും ഉയർന്ന സ്ഥാനമുള്ള സ്ത്രീയായ പുനരവതാരം സാംഡിങ് ദോർജെ ഫാഗ്മോ (1422–1455) ഗെൻഡുൺ ഡ്രുപ്പയുടെ കാലത്താണ് ജീവിച്ചിരുന്നത്.[9] സാംഡിഗ് ദോർജെ ഫാഗ്മോയുടെ അദ്ധ്യാപകനായ ബോഡോങ്പ പഞ്ചൻ ചോഗ്ലേ നംഗ്യാൽ ഇദ്ദേഹത്തിന്റെയും അദ്ധ്യാപകനായിരുന്നു. ഗെൻഡുൺ ഡ്രുപ്പോയിക്ക് പല പാഠങ്ങളും ശക്തികളും ഈ അദ്ധ്യാപകന്റെ വശത്തുനിന്ന് ലഭിച്ചിരുന്നു എന്നാണ് ടിബറ്റൻ വിശ്വാസം.[10]

ഗെൻഡുൺ ഡ്രുപ്പ രചിച്ച ചില പ്രധാന കൃതികൾ ഇവയാണ്:

  • സൺലൈറ്റ് ഓൺ ദ പാത്ത് റ്റു ഫ്രീഡം, അഭിധർമ്മ കോശം സംബന്ധിച്ചു‌ള്ള ഒരു വ്യാഖ്യാനം
  • ക്രഷിങ് ദ ഫോഴ്സസ് ഓഫ് ഈവിൽ റ്റു ഡസ്റ്റ്, ഒരു ഇതിഹാസ കാവ്യം. ഗൗതമബുദ്ധന്റെ ജീവിതവും പ്രവൃത്തികളും സംബന്ധിച്ചാണിത്.
  • സോങ് ഓഫ് ദ ഈസ്റ്റേൺ സ്നോ മൗണ്ടൻ, ജെ സോങ്ഖ്പയ്ക്ക് സമർപ്പിച്ച ഒരു കവിത
  • പ്രൈസ് ഓഫ് ദ വെനറബിൾ ലേഡി ഖദിർവാണി താര, താരയുടെ സ്തുതി

കുറിപ്പുകൾ

തിരുത്തുക
  1. "dge 'dun grub pa". Tibetan Buddhist Resource Center. Archived from the original on 2011-02-10. Retrieved 20 May 2015.
  2. Gedun Drupa Archived 2005-12-13 at the Wayback Machine. at Dalai Lama website.
  3. Thubten Samphel and Tendar (2004), p. 75.
  4. Farrer-Halls, Gill. World of the Dalai Lama. Quest Books: 1998. p. 77
  5. 5.0 5.1 Thubten Samphel and Tendar (2004), p.35.
  6. Simhanada, The Lion's Roar of Mahayana Buddhism.
  7. Laird, Thomas (2006). The Story of Tibet: Conversations with the Dalai Lama, pp. 139, 264-265. Grove Press, N.Y. ISBN 978-0-8021-1827-1
  8. Chö Yang: The Voice of Tibetan Religion and Culture. (1991) Year of Tibet Edition, p. 79. Gangchen Kyishong, Dharmasala, H.P., India.
  9. The Power-places of Central Tibet: The Pilgrim's Guide, (1988) p. 268. Keith Dowman. ISBN 0-7102-1370-0.
  10. "Bodong.info". Archived from the original on 2009-05-13. Retrieved 2009-03-07.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • മുള്ളിൻ, ഗ്ലെൻ എച്ച്. (2001). ദ ഫോർട്ടീൻ ദലായ് ലാമാസ്: എ സേക്രഡ് ലെഗസി ഓഫ് റീയിൻകാർണേഷൻ, pp. 50–85. ക്ലിയർ ലൈറ്റ് പബ്ലിഷേഴ്സ്. സാന്റ ഫേ, ന്യൂ മെക്സിക്കോ. ISBN 1-57416-092-3.
  • സെലക്റ്റഡ് വർക്ക്സ് ഓഫ് ദ ദലായ് ലാമ I ആന്നി കാണ്ട്, ക്രിസ്റ്റീൻ കോക്സ്, ദലായ് ലാമ ഗേ-ദൺ-ഗ്രബ് I, ഗ്ലെൻ എച്ച്. മുളിൻ, സിഡ്നി പിറ്റ്ബേൺ (1985)

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
ബുദ്ധമത അധികാരപദവികൾ
മുൻഗാമി
New creation
Dalai Lama
N/A
Posthumously recognized
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ഒന്നാമത്തെ_ദലായ്_ലാമ&oldid=3823768" എന്ന താളിൽനിന്ന് ശേഖരിച്ചത്