താരാദേവി
(Tara (Buddhism) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹൈന്ദവരുടെയും താന്ത്രിക ബുദ്ധമതവിശ്വാസികളുടെയും ഒരു ദേവതയാണ് താരാദേവി അഥവാ സ്ത്രീ ബോധിസത്വൻ. ഇംഗ്ലീഷ്:Tārā. ആര്യതാരാ എന്നും താരാദേവി എന്നും ഈ ബോധിസത്വൻ വിളിക്കപ്പെടുന്നു. ഹിന്ദുമതത്തിൽ ഈ ഭഗവതിയെ ആദിപരാശക്തിയുടെ മറ്റൊരു ഭാവമായി കണക്കാക്കുന്നു. ഉഗ്രതാരയുടെ രൂപം ഭദ്രകാളിക്ക് സമാനമാണ്. പരാശക്തിയുടെ പത്തുരൂപങ്ങൾ ആയ "ദശമഹാവിദ്യകളിൽ" ഒരാളായ താരാഭഗവതിയെ പ്രകൃതി ദുരന്തങ്ങളിൽ നിന്നു ഭക്തരെ രക്ഷിക്കുന്നവളായും പ്രകൃതി ക്ഷോഭങ്ങളെ നിയന്ത്രിക്കുന്നവളായും താന്ത്രികർ വിശ്വസിക്കുന്നു. താരാഘട്ട് ഈ ഭഗവതിക്ക് സമർപ്പിക്കപ്പെട്ട ക്ഷേത്രമാണ്.