എക്സ്11 നുവേണ്ടി രൂപകൽപ്പനചെയ്തിട്ടുള്ള ഒരു ടൈലിംഗ് വിന്റോ മാനേജരാണ് ഐ3. ഡബ്ലിയുഎംഐഐ എന്ന വിന്റോ മാനേജരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഐ3 എഴുതിയത്. സി പ്രോഗ്രാമിംഗ് ഭാഷയിലാണ് ഈ വിന്റോ മാനേജർ എഴുതപ്പെട്ടിട്ടുള്ളത്. ടൈലിംഗ്, സ്റ്റാക്കിംഗ്, ടാബിംഗ് എന്നീ തരങ്ങളിൽ ഇതിൽ വിന്റോകൾ ക്രമീകരിക്കാൻ സാധിക്കും. ഇത് ഐ3 സ്വതേ ചെയ്യുന്നതാണ്. ടെക്സ്റ്റ് ഫയലുകൾ ഉപയോഗിച്ച് ഐ3 ന്റെ കോൺഫിഗറേഷനുകൾ ഉണ്ടാക്കുവാനും തിരുത്താനും സാധിക്കും. വിവിധ പ്രോഗ്രാമിംഗ് ഭാഷകളുപയോഗിച്ച് ഐ3 ലേക്ക് കൂടുതൽ ഫീച്ചറുകൾ ചേർക്കാം. ഇതിനായി യുണിക്സ് ഡൊമെയിൻ സോക്കറ്റും ജെസണും അടിസ്ഥാനമായ ഐപിസി ഇന്റർഫേസ് ഉപയോഗിക്കുന്നു.

ഐ3
I3 window manager logo
i3 with vim and terminals open
Original author(s)Michael Stapelberg
ആദ്യപതിപ്പ്മാർച്ച് 15, 2009; 15 വർഷങ്ങൾക്ക് മുമ്പ് (2009-03-15)[1]
Stable release
4.14.1 / സെപ്റ്റംബർ 24, 2017; 7 വർഷങ്ങൾക്ക് മുമ്പ് (2017-09-24)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC
ഓപ്പറേറ്റിങ് സിസ്റ്റംUnix-like
വലുപ്പം1.2 MiB[2]
തരംWindow manager
അനുമതിപത്രംBSD license[3]
വെബ്‌സൈറ്റ്i3wm.org

wmii യെ പോലെ ഐ3 യും വൈ യോട് ചേർന്നു നിൽക്കുന്ന ക്രമീകരണ സംവിധാനം ഉപയോഗിക്കുന്നു. സ്വതേ ഒരു വിന്റോ ഫോക്കസ് ചെയ്യാൻ മോഡ് 1 കീ (ആൾട്ട്/വിന്റോസ് കീ) യുടെ കൂടെ വലതുവശത്തെ ഹോം റോ കീകളും (mod1+j,k,l,;) ഉപയോഗിച്ച് ആണ് ചെയ്യുന്നത്. ഇവയ്ക്ക് പകരം ആരോ കീകളും ഉപയോഗിക്കാം. വിന്റോകളെ സ്ഥാനമാറ്റം നടത്താൻ ഇതോട് കൂടി ഷിഫ്റ്റ് കൂടി അമർത്തിയാൽമതി (Mod1+Shift+J,K,L,;).

രൂപകൽപനാ ലക്ഷ്യങ്ങൾ

തിരുത്തുക
  • നന്നായി എഴുതി ഡോക്യുമെന്റ് ചെയ്ത കോഡ്, അത് ഉപഭോക്താക്കളുടെ സംഭാവനയെ പ്രേരിപ്പിക്കുന്നു.
  • xlib ന് പകരം XCB ഉപയോഗിക്കുന്നു
  • ഒന്നിൽ കൂടുതൽ മോണിറ്ററുകളുപയോഗിക്കാനുള്ള സൗകര്യം നന്നായി നടപ്പിലാക്കിയിരിക്കുന്നു. അതുകൊണ്ട് വർക്സ്പേസുകൾ സാങ്കൽപ്പിക സ്ക്രീനിലേക്ക് *നിർണയിക്കാൻ ആകുന്നു. മോണിറ്ററുകൾ ചേർക്കുന്നതും കളയുന്നതും വിന്റോസുകളെ ബാധിക്കുന്നില്ല
  • വൈ യിലെയും ഇമാക്സിലെയും പോലെ വ്യത്യസ്ത മോഡുകൾ നടപ്പിലാക്കിയിരിക്കുന്നു. അതായത് ഓരോ മോഡിലും ഓരോ കീകളുടെയും ധർമത്തിൽ മാറ്റം വരും.
  • യുടിഎഫ്-8 ക്യാരക്ടർ എൻകോഡിംഗ് നടത്തിയിരിക്കുന്നു

മറ്റു ടൈലിംഗ് വിന്റോ മാനേജറുകളുമായുള്ള താരതമ്യം

തിരുത്തുക
  • കോൺഫിഗറേഷൻ വെറും എഴുത്തായാണ് രേഖപ്പെടുത്തുന്നത്. അതുകൊണ്ട് പ്രോഗാമിംഗ് അറിവ് ഇല്ലാത്തവർക്കും ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനാകും.
  • ഡബ്ല്യൂവിഎം, ഓസം, മൊണാഡ് തുടങ്ങിയ മറ്റ് പ്രസിദ്ധമായ വിന്റോമാനേജറുകൾക്ക് വിപരീതമായി ഐ3 യിലെ വിന്റോകൾ ഒരു കണ്ടെയ്നറിനകത്താണ് ഉള്ളത്. അതുകൊണ്ട് ലംബമായോ തിരശ്ചീനമായോ പകുക്കാൻ സാധിക്കും. വേണമെങ്കിൽ വിന്റോകളുടെ വലിപ്പം ക്രമീകരിക്കാനും കഴിയും. വിന്റോകളെ കുന്നുകൂട്ടിവെക്കാനും ടാബ് ചെയ്ത് വെക്കാനും സൗകര്യമുണ്ട് (ഇപ്പോഴുള്ള വെബ് ബ്രൗസറിലെ ടാബ് പോലെ)

അവലംബങ്ങൾ

തിരുത്തുക
  1. Github releases
  2. i3 download page
  3. i3 home page
"https://ml.wikipedia.org/w/index.php?title=ഐ3_(വിന്റോ_മാനേജർ)&oldid=3435954" എന്ന താളിൽനിന്ന് ശേഖരിച്ചത്