വിൻഡോ മാനേജർ
വിൻഡോ മാനേജർ എന്നത് ഗ്രാഫിക്കൽ യൂസർ ഇന്റർഫേസിൽ ഉപയോഗിക്കുന്ന ഒരു സിസ്റ്റം സോഫ്റ്റ്‌വെയർ ആണ്. [1]ഓരോ പ്രോഗ്രാമിനും അതിന്റേതായ വിൻഡോ എന്ന രീതി പിന്തുണക്കുന്ന എല്ലാ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകളിലും ഒരു വിൻഡോ മാനേജർ ഉണ്ടായിരിക്കും. സ്ക്രീനിൽ വിൻഡോസിന്റെ സ്ഥാനം മാറ്റാനും വിവിധ വിൻഡോകൾ മാറിമാറി ഉപയോഗിക്കാനും ഉള്ള സംവിധാനം നൽകുക, വിൻഡോ സ്ക്രീനിൽ എങ്ങനെ ദൃശ്യമാകുന്നു എന്ന് നിർവ്വചിക്കുക എന്നിവയാണ് ഇവയുടെ ധർമ്മങ്ങൾ.[2]
വിൻഡോ മാനേജറുകൾ വിവിധ തരത്തിൽ ഉണ്ട്.
- കോമ്പോസിറ്റിങ്ങ് വിൻഡോ മാനേജർ,
- സ്റ്റാക്കിങ്ങ് വിൻഡോ മാനേജർ,
- ടൈലിങ്ങ് വിൻഡോ മാനേജർ,
- ഡൈനാമിക്ക് വിൻഡോ മാനേജർ.
ഇന്ന് സാധാരണ ഉപയോഗിക്കപ്പെടുന്ന വിൻഡോ മാനേജറുകൾ ഒക്കെ കോമ്പോസിറ്റിങ്ങ് വിഭാഗത്തിൽ പെടുന്നവയാണ്. ഓരോ പ്രോഗ്രാമിന്റെയും വിൻഡോകൾ വെവ്വേറെ വരച്ച ശേഷം അവയെ ഒന്നിച്ച് ചേർത്ത് ഒരു സ്ക്രീനിൽ വരക്കുന്ന രീതി ആണ് ഇവ പിൻതുടരുന്നത്. ഇങ്ങനെ ചെയ്യുന്നതിനൊപ്പം അവയുടെ ബാഹ്യരൂപത്തിൽ ആകർഷകമായ പ്രതീതികൾ ചേർക്കാനും സാധിക്കുന്നു. കോംപിസ് (Compiz) ഉപയോഗിച്ച് വിൻഡോകളിൽ വിവിധ 3ഡി ഇഫക്റ്റുകൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഗ്നോം 2 വരെ ഉണ്ടായിരുന്ന മെറ്റാസിറ്റി, ഗ്നോം 3 ഇൽ ഉള്ള മട്ടർ (Mutter), കെഡിഇ യിലെ കെ വിൻ, കോംപിസ്, വിൻഡോസിലെ ഡെസ്ക്ടോപ്പ് വിൻഡോ മാനേജർ ഒക്കെ കോമ്പോസിറ്റിങ്ങ് വിൻഡോ മാനേജറുകൾക്ക് ഉദാഹരണമാണ്.
ഗ്രാഫിക്കൽ യൂസർ ഇന്റർഫേസിനാവശ്യമായ ഘടകങ്ങൾ ലഭ്യമാക്കുക എന്നതിനപ്പുറം മെനു, ബട്ടണുകൾ, വിൻഡോകൾ ഒക്കെ എങ്ങനെ ദൃശ്യമാകണമെന്നതിനെപ്പറ്റി എക്സ് ഒരു നിർബന്ധവും വയ്ക്കുന്നില്ല. ഇത് സാധാരണയായി ചെയ്യുന്നത് എക്സ് ഉപയോഗിക്കുന്ന പ്രോഗ്രാമുകൾ ആണ്. അതിനാൽ തന്നെ എക്സ് ഉപയോഗിക്കുന്ന ജിയുഐ കൾ എല്ലാം ഒരുപോലെ ആയിരിക്കില്ല. ഇന്നത്തെ ലിനക്സ് അധിഷ്ഠിത കമ്പ്യൂട്ടറുകളിൽ ഇത് ചെയ്യുന്നത് ഡെസ്ക്ടോപ്പ് എൻവയോൺമെന്റിലെ വിൻഡോ മാനേജർ ആണ്.
അവലംബം
തിരുത്തുക- ↑ Kent, Allen; Williams, James G. (1996-10-11). Encyclopedia of Microcomputers: Volume 19 - Truth Maintenance Systems to Visual Display Quality. CRC Press. p. 227. ISBN 9780824727178. Retrieved 8 June 2017.
- ↑ Kent, Allen; Williams, James G. (1996-10-11). Encyclopedia of Microcomputers: Volume 19 - Truth Maintenance Systems to Visual Display Quality. CRC Press. p. 227. ISBN 9780824727178. Retrieved 8 June 2017.