ഐവി ലീഗ്
അമേരിക്കൻ ഐക്യനാടുകളിലെ വടക്കു കിഴക്കൻ പ്രദേശത്തെ (North Eastern United States) എട്ട് സർവ്വകലാശാലകളുടെ ഒരു കൂട്ടായ്മയാണ് ഐവി ലീഗ് (Ivy League) എന്ന് പേരിൽ അറിയപ്പെടുന്നത്. ഈ എട്ട് ഉന്നത പഠന കേന്ദ്രങ്ങളിലെ കായിക ടീമുകളെ പ്രതിധാനം ചെയ്യുന്ന സംഘമായിട്ടാണ് ഐവി ലീഗ് വിഭാവന ചെയ്യപ്പെട്ടതെങ്കിലും ഇന്ന് ഈ പേരു കൊണ്ട് അർത്ഥമാക്കപ്പെടുന്നത് ഏറ്റവും മുന്തിയ സർവ്വകലാശാല എന്നൊക്കെയാണ്. അക്കാദമിക് മികവിന്റെ പര്യായമായി ഐവി ലീഗ് മാറിയതിനൊപ്പം സാമൂഹിക വരേണ്യതയും ഐവി ലീഗ് എന്ന പേർ സൂചിപ്പിക്കുന്നു
ഐവി ലീഗ് | |
---|---|
ഐവി ലീഗ് logo | |
Established | 1954 |
Association | NCAA |
Division | Division I |
Subdivision | FCS |
Members | 8 |
Sports fielded |
|
Region | വടക്കുകിഴക്ക് |
Headquarters | പ്രിൻസ്റ്റൺ, ന്യൂജേഴ്‌സി |
Commissioner | റോബിൻ ഹാരിസ്[1] (since 2009) |
Website | ivyleague |
Locations | |
ഐവി ലീഗ് അംഗങ്ങൾ
തിരുത്തുകസർവ്വകലാശാല | പ്രദേശം | Athletic nickname | 2015ലെ വിദ്യാർത്ഥി ബലം |
---|---|---|---|
ബ്രൗൺ | പ്രോവിഡൻസ്, റോഡ് ഐലൻറ് | Bears | 8,649 |
കൊളംബിയ | ന്യൂയോർക്ക് നഗരം, ന്യൂയോർക്ക് | Lions | 22920 |
കോർണെൽ | ഇത്താക്ക, ന്യൂയോർക്ക് | Big Red | 20,633 |
ഡാർട്ട്മത് | ഹാനോവർ, ന്യൂ ഹാംഷെയർ | Big Green | 6,141 |
ഹാർവാർഡ് | കേംബ്രിഡ്ജ്, മസാച്ചുസെറ്റ്സ് | Crimson | 21,225 |
പെൻസിൽവാനിയ | ഫിലാഡെൽഫിയ, പെൻസിൽവാനിയ | [[Quakers | 20,643 |
പ്രിൻസ്ടൺ | പ്രിൻസ്ടൺ, ന്യൂ ജർസി | Tigers | 7,592 |
യേൽ | ന്യൂ ഹാവെൻ, കണക്റ്റിക്കട്ട് | Bulldogs | 11,666 |
പേരിനു പിന്നിൽ
തിരുത്തുകകലാലയ കെട്ടിടങ്ങളിൽ വള്ളിപടർപ്പായ ഐവി നടുന്ന കീഴ്വഴക്കം പത്തൊമ്പത്താം നൂറ്റാണ്ടിൽ നിലനിന്നിരുന്നു. അധ്യായന വർഷത്തിലെ ഒരു ദിവസം ഐവി നടീൽ ദിനമായി ആചരിച്ചിരുന്നു. ഐവി ഡേ (ivy day) എന്ന് വിളിക്കപ്പെട്ടിരുന്ന ഈ സമ്പ്രദായത്തിൽ നിന്നാണ് കലാലയ കൂട്ടായ്മയ്ക്ക് ഈ പേർ വന്ന് ചേർന്നത്. 1935ൽ ക്രിസ്ത്യൻ സയൻസ് മോണിട്ടർ പത്രമാണ് ആദ്യമായി ഐവി ലീഗ് എന്ന പ്രയോഗം ഉപയോഗിക്കുന്നത്.
അവലംബം
തിരുത്തുക- ↑ "Executive Director Robin Harris". Archived from the original on 2016-04-05. Retrieved 2016-04-01.