ഐറിസ് പ്ലാനിഫോളിയ
ചെടിയുടെ ഇനം
ഐറിസ് പ്ലാനിഫോളിയ (Iris planifolia) ഐറിസ് ജനുസിലെ ഒരു സ്പീഷീസാണ്. സ്കോർപൈറിസ് ഇതിൻറെ ഉപജീനസ് ആണ്. യൂറോപ്പ്, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ബൾബ് വർഗ്ഗത്തിൽപ്പെട്ട വാർഷികസസ്യമാണ്. നീണ്ട, തിളക്കമുള്ള പച്ച ഇലകൾ, ചെറിയ കാണ്ഡം, നീലനിറത്തിന്റെ വിവിധ ഛായകളിൽ വലിയ മനോഹരമായ പൂക്കൾ എന്നിവ ഇവയുടെ പ്രത്യേകതകളാണ്.
Iris planifolia | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Subgenus: | |
Species: | Iris planifolia
|
Binomial name | |
Iris planifolia | |
Synonyms | |
|
വിവരണം
തിരുത്തുകഐറിസ് പ്ലാനിഫോളിയയിൽ വലിയ തവിട്ട് നിറമുള്ള അണ്ഡാകൃത ബൾബും (ഏകദേശം 2 in (51 മില്ലീമീറ്റർ) വ്യാസമുള്ളതാണ്),[2] മാംസളമായ സിലിണ്ടർപോലുള്ള വെളുത്ത വേരുകളും കാണപ്പെടുന്നു.[3][4] 10-30 സെന്റിമീറ്റർ (3.9-11.8 ഇഞ്ച്) നീളവും 1-3 സെന്റീമീറ്റർ വീതിയുമുള്ള വളർന്നുവരുന്ന തിളങ്ങുന്ന പച്ച ഇലകളും ഇവയുടെ പ്രത്യേകതയാണ്. ഉപ-ജീനസിലെ ഏറ്റവും വലിയ പൂക്കൾ ഈ സ്പീഷീസിൻറേതാണെന്ന് കണക്കാക്കപ്പെടുന്നു.[5]
അവലംബം
തിരുത്തുക- ↑ "Iris planifolia (Mill.) T.Durand & Schinz". theplantlist.org. Archived from the original on 2022-11-22. Retrieved 17 September 2014.
- ↑ Richard Lynch The Book of the Iris, p. 185-186, at Google Books
- ↑ "(SPEC) Iris planifolia (Miller) Fiori & Paoletti". wiki.irises.org (American Iris Society). 20 April 2010. Retrieved 17 September 2014.
- ↑ James Cullen, Sabina G. Knees, H. Suzanne Cubey (Editors) The European Garden Flora Flowering Plants: A Manual for the Identification, p. 259, at Google Books
- ↑ "Juno irises J-R". www.pacificbulbsociety.org. 11 May 2014. Retrieved 17 September 2014.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Iris planifolia എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Iris planifolia എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.