ഐക്യരാഷ്ട്ര ദിനം
ഐക്യ രാഷ്ട്ര സഭ ചാർട്ടർ പ്രാബല്യത്തിൽ വന്ന 1945 ഒക്ടോബർ 24 നു ഐക്യ രാഷ്ട്ര സഭ നിലവിൽ വന്നു. ഈ ദിനത്തിന്റെ വാർഷികം 1948 മുതൽ ഐക്യ രാഷ്ട്ര സഭ ദിനം ആയി ആചരിക്കപ്പെടുന്നു. ഇതോടനുബന്ധിച്ച് ഐക്യ രാഷ്ട്ര സഭയുടെ മുഖ്യ കാര്യാലയങ്ങൾ ഉള്ള ന്യൂ യോർക്ക്, ഹേഗ്, ജെനീവ, വിയന്ന, എന്നീ സ്ഥലങ്ങളിൽ ഐക്യ രാഷ്ട്ര സഭയുടെ പ്രവർത്തങ്ങൾ പ്രകീർത്തിക്കാനായി അതതു സ്ഥലത്തെ രാഷ്ട്രത്തലവന്മാരെ ഉൾപ്പെടുത്തിയുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.[1][2]
ഐക്യ രാഷ്ട്ര സഭ ദിനം | |
---|---|
ഇതരനാമം | UN Day |
ആചരിക്കുന്നത് | Worldwide |
തരം | United Nations |
ആഘോഷങ്ങൾ | Meetings, discussions, exhibits, cultural performances |
തിയ്യതി | 24 October |
ബന്ധമുള്ളത് | World Development Information Day |
1972 മുതൽ ഒക്ടോബർ 24 ലോക വികസന വൃത്താന്ത ദിനമായും ഐക്യ രാഷ്ട്ര സഭ ആചരിക്കുന്നു.