ഐക്യരാഷ്ട്ര പൊതുസഭ

(United Nations General Assembly എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഐക്യരാഷ്ട്ര സഭയുടെ ആറ് പ്രധാനഘടകങ്ങളിലൊന്നാണ് ഐക്യരാഷ്ട്ര പൊതുസഭ അഥവാ യുണൈറ്റഡ് നേഷൻസ് ജനറൽ അസെംബ്ലി. ഐക്യരാഷട്ര സഭയുടെ അംഗരാഷ്ട്രങ്ങൾക്കെല്ലാം തുല്യ പ്രാതിനിധ്യമുള്ള ഏക ഘടകവും അതിന്റെ പ്രധാന ചർച്ചാവേദിയും പൊതുസഭയാണ്. സമാധാനം, സുരക്ഷ, ഐക്യരാഷ്ട്ര സഭയുടെ ബഡ്ജറ്റ്, പുതിയ രാജ്യങ്ങളുടെ അംഗത്വം തുടങ്ങിയ സുപ്രധാനകാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരവും പൊതുസഭയ്കുണ്ട്. [2]

ഐക്യരഷ്ട്ര പൊതുസഭ
الجمعية العامة للأمم المتحدة (in Arabic)
联合国大会 (in Chinese)
Assemblée générale des Nations unies (in French)
Генера́льная Ассамбле́я ООН (in Russian)
Asamblea General de las Naciones Unidas (in Spanish)
യുണൈറ്റഡ് നേഷൻസ് ജനറൽ അസെംബ്ലി ഹാൾ ന്യൂയോർക്കിലെ ആസ്ഥാനത്ത്
Org typeപ്രധാന ഘടകം
AcronymsGA, UNGA
AG
Headപ്രസിഡന്റ്
സെർബിയ വുക്ക് ജെറെമിക്[1]

ഡെപ്യൂട്ടി പ്രസിഡന്റ്

ടർക്കി എർതുഗ്രുൾ അപകാൻ
Statusസജീവം
Established1945
Websitewww.un.org/ga
Parent orgഐക്യരാഷ്ട്രസഭ

പ്രസിഡന്റ് അഥവാ സെക്രട്ടറി ജനറലിന്റെ അദ്ധ്യക്ഷതയിൽ സാധാരണയായി സെപ്റ്റംബർ മുതൽ ഡിസംബർവരെ നീളുന്ന വാർഷിക സമ്മേളനമായിട്ടാണ് പൊതുസഭാ സമ്മേളനം ചേരുന്നത്. ആവശ്യമെങ്കിൽ പൊതുസഭായോഗങ്ങൾ അതിനുശേഷം വീണ്ടും വിളിച്ചുചേർക്കുവാനും വ്യവസ്ഥയുണ്ട്. 51 അംഗരാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളുമായി 1946 ജനുവരി 10 ന് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ സെൻട്രൽ ഹാളിലാണ് പൊതുസഭയുടെ ആദ്യ യോഗം ചേർന്നത്.

  1. "Presidents of the General Assembly". United Nations General Assembly. 29 ജൂൺ 2010. Retrieved 18 സെപ്റ്റംബർ 2011.
  2. യു.എൻ. പൊതുസഭ - യു.എൻ. വെബ്സൈറ്റ്, retrieved 2012 ഡിസംബർ 21 {{citation}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഐക്യരാഷ്ട്ര_പൊതുസഭ&oldid=3678083" എന്ന താളിൽനിന്ന് ശേഖരിച്ചത്