ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി
ഐക്യരാഷ്ട്രസഭയുടെ ആറു പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി. അന്താരാഷ്ട്ര സുരക്ഷയും സമാധാനപാലനവുമാണ് അതിന്റെ പ്രധാന ദൗത്യം.
ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി
مجلس أمن الأمم المتحدة (in Arabic) las Naciones Unidas (in Spanish) | |
---|---|
Org type | പ്രധാന ഘടകം |
Head | Rotates between members |
Status | Active |
Established | 1946 |
Website | http://un.org/en/sc/ |
സുരക്ഷാസമിതിയിൽ 15 അംഗങ്ങളാണുള്ളത്. അഞ്ചു സ്ഥിരാംഗങ്ങളും രണ്ടു വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 10 അംഗങ്ങളുമാണ് സമിതിയിലുള്ളത്. ഇതിൽ അഞ്ച് സ്ഥിരാംഗങ്ങളായ ചൈന, ഫ്രാൻസ്, റഷ്യ, യു.കെ, യു.എസ് എന്നിവയ്ക്ക് വീറ്റോ അധികാരമുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിൽ ജയിച്ച വൻ ശക്തികളാണ് ഈ രാജ്യങ്ങൾ.[1]. ബാക്കിയുള്ള 10 അംഗങ്ങളെ ഓരോ വർഷവും, അഞ്ച് അംഗങ്ങളെവീതം, രണ്ട് വർഷത്തേക്ക് തിരെഞ്ഞെടുക്കുന്നു. ഇപ്പോളത്തെ അംഗങ്ങൾ അർജെന്റീന, ഓസ്ട്രേലിയ, അസർബൈജാൻ, ഗ്വാട്ടിമാല, ലക്സ്ംബർഗ്, മൊറോക്കോ, പാകിസ്താൻ, റുവാണ്ട, ദക്ഷിണ കൊറിയ, ടോഗോ എന്നിവയാണ്.
സുരക്ഷാ സമിതിയിലെ എല്ലാ അംഗങ്ങളും ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് മുഴുവൻ സമയവും ഉണ്ടാവണം എന്നു വ്യവസ്ഥയുണ്ട്. എപ്പോൾ വേണമെങ്കിലും ചർച്ചകൾ നടത്താൻ സജ്ജമാകാൻ വേണ്ടിയാണ് ഇത്.
സുരക്ഷാസമിതിയുടെ ശുപാർശയനുസരിച്ച് പൊതുസഭയാണ് സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്. ഐക്യരാഷ്ട്രസഭ സമാധാന സേനയെ വിന്യസിക്കാനുള്ള അധികാരം സുരക്ഷാ സമിതിക്കാണുള്ളത്.
അംഗങ്ങൾ
തിരുത്തുകസ്ഥിരാംഗങ്ങൾ
തിരുത്തുകസുരക്ഷാസമിതിയിൽ അവതരിപ്പിക്കുന്ന പ്രമേയങ്ങളെ വീറ്റോ ചെയ്യാനുള്ള അധികാരമുള്ള രാജ്യങ്ങളാണ് സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ചൈന, ഫ്രാൻസ്, ബ്രിട്ടൻ, റഷ്യ, അമേരിക്ക എന്നിവ. ഈ രാജ്യങ്ങളിലൊന്ന് എതിർത്ത് വോട്ട് ചെയ്യുന്ന എന്തു നടപടിയും സഭ തള്ളിക്കളയുന്നു. സഭാ നടപടികളൊഴികെയുള്ള എന്തു കാര്യത്തിലും തീരുമാനമെടുക്കാൻ അഞ്ചു സ്ഥിരം അംഗങ്ങളുടേതുൾപ്പെടെ ഒൻപത് അംഗങ്ങളുടെ വോട്ട് വേണം.
Country | Current representative[a] | Current state representation | Former state representation |
---|---|---|---|
ചൈന | Liu Jieyi[2] | ചൈന (1971–present) | Taiwan (1946–1971) |
ഫ്രാൻസ് | Gérard Araud[2] | French Republic (1958–present) | French Fourth Republic (1946–1958) |
റഷ്യ | Vitaly Churkin[2] | Russian Federation (1992–present) | Union of Soviet Socialist Republics (1946–1991) |
യുണൈറ്റഡ് കിങ്ഡം | Sir Mark Lyall Grant[2] | United Kingdom of Great Britain and Northern Ireland (1946–present) | — |
യുണൈറ്റഡ് സ്റ്റേറ്റ്സ് | Samantha Power[2] | United States of America (1946–present) | — |
അവലംബം
തിരുത്തുക- ↑ The UN Security Council, archived from the original on 2012-06-20, retrieved 15 May 2012
- ↑ 2.0 2.1 2.2 2.3 2.4 List of heads of missionsPDF (60.1 KB)
- ↑ As of November 2013