ഏ.കെ. ഹരിദാസ്
കേരളീയനായ മീഡിയ ഡിസൈനറും ചിത്രകാരനുമാണ് ഹരിദാസ് നരീക്കൽ എന്ന ഏ.കെ. ഹരിദാസ്. 1999 ൽ കേരള ലളിതകലാ അക്കാദമി അവാർഡ് ലഭിച്ചു.[1]
ജീവിതരേഖ
തിരുത്തുകഎറണാകുളം ജില്ലയിലെ മഴുവന്നൂർ സ്വദേശിയാണ്. തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നിന്ന് പെയിന്റിങ്ങിൽ ഒന്നാം റാങ്കോടെ പഠനം പൂർത്തിയാക്കി. 'മാധ്യമം' ദിനപത്രം, 'ജനയുഗം', 'ചന്ദ്രിക', 'സിറാജ്', 'മെട്രോ വാർത്ത', 'വീക്ഷണം', 'ജന്മഭൂമി', 'ന്യൂഏജ്', 'മലയാളീ സംഗമം' (ന്യൂയോർക്ക്), 'മംഗളം' എന്നീ ദിനപത്രങ്ങളുടേയും 'ഫാമിലി ഫേസ്ബുക്ക്', 'മംഗളം വാരിക', 'ആരോഗ്യമംഗളം', 'ചിത്രവാർത്ത', 'ഋഷിമുഖ്', 'കേരള മാർക്കറ്റ്' തുടങ്ങി നിരവധി മാഗസിനുകളുടേയും പത്രങ്ങളുടെയും രൂപകൽപന നിർവഹിച്ചു. ഇലക്‌ട്രോണിക് മാധ്യമരംഗത്ത് 'ഏഷ്യാനെറ്റ് ന്യൂസ്', 'വേഴ്‌സ്', 'ഇന്ത്യാവിഷൻ', 'റിപ്പോർട്ടർ', 'ജീവൻ', 'മംഗളം ന്യൂസ്', 'ടിവി ന്യൂ' എന്നീ ചാനലുകൾക്കു വേണ്ടിയും പത്രം, ചാനൽ, ഓൺലൈൻ ന്യൂസ് പോർട്ടൽ തുടങ്ങിയവയുടെ രൂപകൽപ്പന നിർവഹിച്ചു. 2016-ൽ ഹരിദാസ് 'ജലച്ചായം' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.[2]
പുരസ്കാരങ്ങൾ
തിരുത്തുക- 1999 ൽ കേരള ലളിതകലാ അക്കാദമി അവാർഡ്