ഏവൂർ

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ പെട്ട ഒരു ഗ്രാമമാണ് ഏവൂർ. ഹരിപ്പാടിനും കായംകുളത്തിനും മധ്യേ ദേശീയ പാത - 66 ന് കിഴക്കു ഭാഗത്തായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം എന്ന നിലയിൽ ഈ ഗ്രാമം പ്രശസ്തമാണ്. എല്ലാ വർഷവും മകരം ഒന്നു മുതൽ പത്തു ദിവസമാണ് ഇവിടെ ഉത്സവം ആഘോഷിക്കുന്നത്.

ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
ഏവൂർ കണ്ണൻ

തെക്കേക്കര, വടക്കേക്കര, വടക്ക് പടിഞ്ഞാറ് എന്നിങ്ങനെ മൂന്നു കരകളാണ് ഏവൂർ ഗ്രാമത്തിനുള്ളത്. ഇവയെ യഥാക്രമം തെക്കും മുറി, വടക്കും മുറി, വടക്ക് പടിഞ്ഞാറെ മുറി എന്ന് ആളുകൾ വിളിച്ചു പോന്നു. ഇന്ന് പത്തിയൂർ, ചേപ്പാട് പഞ്ചായത്തുകളിലായാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പഞ്ചവാദ്യത്തിനും, കഥകളിക്കും പേരുകേട്ടതാണ് ഏവൂർ ഗ്രാമം.ഏവൂർകാരുടെ ആനയാണ് ദേവസ്വം വക കണ്ണൻ മഹാഭാരതത്തിലെ ‘ഖാണ്ഡവദാഹ’കഥയുമായി ബന്ധപ്പെട്ട ഒരു മിത്താണ് ഏവൂർ എന്ന പേരിനു പിന്നിൽ ഉള്ളത്. ഖാണ്ഡവ വനം അഗ്നിയ്ക്ക് കത്തിപ്പടരാൻ അർജുനൻ ദാനം നൽകിയപ്പോൾ, തന്റെ സുഹൃത്തായ തക്ഷകനെ സഹായിക്കാൻ ഇന്ദ്രൻ മഴപെയ്യിച്ചതായും, അപ്പോൾ അർജുനൻ ശരമെയ്ത് മേൽക്കൂര തീർത്തതുമായാണ് ഐതിഹ്യം. അന്ന് അർജുനൻ അമ്പ് എയ്ത സ്ഥലമാണത്രെ ‘എയ്തൂർ’. അതു പിൽക്കാലത്ത് ലോപിച്ച് ഏവൂർ ആയത്രെ. അന്നു കത്തിയ സ്ഥലത്തെ കത്തിയൂർ എന്നു വിളിച്ചിരുന്നു. അതു പിന്നീട് പത്തിയൂർ ആയി എന്നും പറയപ്പെടുന്നു.

ഓണാട്ടുകരയുടെ എല്ലാ ശാലീനതയോടും കൂടിയ നെൽ‌പ്പാടങ്ങൾ ഈ ഗ്രാമത്തിന്റെ മുഖമുദ്രയായിരുന്നു രണ്ടുപതിറ്റാണ്ടു മുൻപു വരെ. ഇന്ന് കൃഷി നാമമാത്രമായി.

തെക്ക് പത്തിയൂരും, തെക്കു പടിഞ്ഞാറ് രാമപുരവും, വടക്കും വടക്കു പടിഞ്ഞാറും ചേപ്പാടും, കിഴക്ക് ഏവൂർ പുഞ്ചയുമാണ് ഈ ഗ്രാമത്തിന്റെ അതിരുകൾ.

ചിത്രശാല തിരുത്തുക

പ്രശസ്ത വ്യക്തികൾ തിരുത്തുക

നോവലിസ്റ്റ് ഏവൂർ സി കെ

കുട്ടികൾക്കുള്ള കവിതകളുടെ രചയിതാവും u p s c ഉദ്യോഗസ്ഥനുമായിരുന്ന ഏവൂർ പരമേശ്വരൻ

തുള്ളൽ കലാകാരൻ ഏവൂർ ദാമോദരൻ നായർ

സിവിൽ സർവീസ് ഉദ്യോഗസ്ഥരായിരുന്ന റെയിൽവേ ബോർഡ്‌ അംഗം G P വാരിയർ, വൈദ്യുതി ബോർഡ് /തരിഫ് കമ്മീഷൻ അംഗം മാത്യു ജോർജ്, സ്റ്റാറ്റിസ്റ്റിക്കൽ ഡയറക്ടർ ജനറൽ ആനന്ദൻ, ഇന്ത്യൻ റെയർ എർത്ത്സ് ജനറൽ മാനേജർ ചെറിയൻ വർഗീസ്

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഏവൂർ&oldid=3972916" എന്ന താളിൽനിന്ന് ശേഖരിച്ചത്