ഏഴുചെകിള സ്രാവ്
ആഴകടലിൽ കാണുന്ന ഒരു സ്രാവിനമാണ് ഏഴുചെകിള സ്രാവ് അഥവാ ഷാർപ്നോസ് സെവൻഗിൽ സ്രാവ് . ഇതിന്റെ ശാസ്ത്രീയനാമം: Heptranchias perlo എന്നാണ് . മുതുകിൽ ഒരു ചിറക്ക് മാത്രം ഉള്ളത് കൊണ്ട് വൺ ഫിൻ ഡ് ഷാർക് എന്നും അറിയുന്നു.
Sharpnose sevengill shark | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Superorder: | |
Order: | |
Family: | |
Genus: | Rafinesque, 1810
|
Species: | H. perlo
|
Binomial name | |
Heptranchias perlo (Bonnaterre, 1788)
| |
Range of the sharpnose sevengill shark | |
Synonyms | |
Heptranchias angio Costa, 1857 |
ശരീര ഘടന
തിരുത്തുക1.4 മീറ്റർവരെ നീളം വെക്കുന്ന സ്രാവ് ആണ് ഇവ . കണ്ണുകൾക്ക് തിളങ്ങുന്ന പച്ച നിറമാണ്. പൊതുവെ ഇരുണ്ട ചാര നിറത്തിലും, തവിട്ടു കലർന്ന ചാരനിരത്തിൽ കാണുന്ന ഇവയുടെ അടിഭാഗം സാധാരണ സ്രാവുകളിൽ കാണുന്ന പോലെ തന്നെ ഇളം വെള്ള നിറമാണ്.
ആവാസ വ്യവസ്ഥ
തിരുത്തുകആഴകടൽ വാസിയായ ഇവ 300 മുതൽ 600 മീറ്റർ വരെ ആഴത്തിലാണ് സാധാരണ കാണുന്നത്, ചില അവസരങ്ങളിൽ 1000 മീറ്റർ താഴ്ചയിൽ വരെ ഇവയെ കണ്ടെത്തിയിട്ടുണ്ട് . മിക്ക ഉഷ്ണ മേഖല കടലുകളിലും കാണുന്ന ഇവയെ പസിഫിക് സമുദ്രത്തിൽ മാത്രം കണ്ടിട്ടില്ല. കടലിനടിയിൽ കാണുന്ന പർവ്വതങ്ങളിലും മറ്റുമാണ് ഇവയുടെ സ്ഥിരം വാസസ്ഥലം .
കുടുംബം
തിരുത്തുകപുരാതന സ്രാവുകളുടെ കുടുംബമായ പെട്ട ഇവ ഡാനിയൻ കാലം (അന്ത്യ ക്രിറ്റേഷ്യസ്) മുതൽ ഉള്ളതും ചുരുക്കം മാത്രമായ മാറ്റങ്ങൾ വന്നിട്ടുള്ളതുമായ സ്രാവാണ് .
അവലംബം
തിരുത്തുക- ↑ Sepkoski, Jack (2002). "A compendium of fossil marine animal genera (Chondrichthyes entry)". Bulletins of American Paleontology. 364: 560. Archived from the original on 2012-05-10. Retrieved January 9, 2008.
- ↑ Paul, L. and Fowler, S. (2003). Heptranchias perlo. In: IUCN 2010. IUCN Red List of Threatened Species. Version 3.1. Downloaded on May 11, 2006.