ഏഴാറ്റുമുഖം പ്രകൃതിഗ്രാമം
എറണാകുളം ജില്ലയിലെ മൂക്കന്നൂർ പഞ്ചായത്തിൽ ചാലക്കുടി പുഴയുടെ കരയിൽ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാരകേന്ദ്രമാണ് ഏഴാറ്റുമുഖം പ്രകൃതിഗ്രാമം. ചാലക്കുടിപ്പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന തടയണയുടെ ഇരുവശത്തുമായി നിർമ്മിച്ചിരിക്കുന്ന മനോഹരമായ ഉദ്യാനവും കുട്ടികൾക്കായുള്ള പാർക്കും ഉൾപ്പെട്ടതാണ് ഇവിടം. കാലടി പ്ലാന്റേഷൻ എസ്റ്റേറ്റിലാണ് ഈ വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്. അങ്കമാലിയിൽ നിന്നും മൂക്കന്നൂർ വഴിയും എൻ എച് 47ൽ അങ്കമാലി ചാലക്കുടി റൂട്ടിൽ നിന്നും മുരിങ്ങൂരിൽ നിന്നും മുരിങ്ങൂർ ഏഴാറ്റുമുഖം റോഡിലൂടെയും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലാണ് പ്രകൃതിഗ്രാമം. വിനോദസഞ്ചാരികൾക്ക് പുഴയിൽ ഇറങ്ങുവാനും കുളിക്കുവാനുമുള്ള സൗകര്യം ഇവിടെയുണ്ട്.
കെ.ടി.ഡി.സി. വക എല്ലാ ദിവസവും ഇവിടേയ്ക്ക് ടൂർ പാക്കേജ് ലഭ്യമാണ്[1].
ഏഴാറ്റുമുഖത്തിനെതിർവശത്ത് ചാലക്കുടിപ്പുഴയുടെ മറുകരയിലാണ് തുമ്പൂർമുഴി.
സമീപ ആകർഷണ കേന്ദ്രങ്ങൾതിരുത്തുക
- പെരിങ്ങൽക്കുത്ത് അണക്കെട്ട്
- അതിരപ്പിള്ളി_വെള്ളച്ചാട്ടം
- വാഴച്ചാൽ വെള്ളച്ചാട്ടം
- ചാർപ്പ വെള്ളച്ചാട്ടം
- തുമ്പൂർമുഴി തടയണ - ഇതിന്റെ പരിസരത്തുള്ള ഉദ്യാനം ചിത്രശലഭങ്ങളുടെ ആവാസകേന്ദ്രമാണ്
- ഡ്രീം വേൾഡ് അക്വാ തീം പാർക്ക് - ജലക്രീഡാ വിനോദ ഉദ്യാനം
- സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് - ഈ ജലക്രീഡ വിനോദ ഉദ്യാനത്തോട് ചേർന്ന് വലിയൊരു അലങ്കാരമത്സ്യകേന്ദ്രവുമുണ്ട്