രൂപ ഗാംഗുലി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു ബംഗാളി, ഹിന്ദി നടിയും ഗായികയുമാണ് രൂപ ഗാംഗുലി (ജനനം: 1966 നവംബർ 25). ടെലിവിഷൻ സീരിയലായ മഹാഭാരതത്തിലെ(1988) ദ്രൗപതിയുടെ വേഷം അവതരിപ്പിച്ചത് ഇവരായിരുന്നു. മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്.

രൂപ ഗാംഗുലി
ജനനം
രൂപാ ഗാംഗുലി

(1966-11-25) നവംബർ 25, 1966  (54 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽനടി, ഗായിക
ജീവിതപങ്കാളി(കൾ)ധ്രുബ മുഖർജി (1992-2006)[1]

ജീവിതരേഖതിരുത്തുക

കൊൽക്കത്തയ്ക്കടുത്തുള്ള കല്യാണിയിലെ കൂട്ടുകുടുംബത്തിൽ 1966 നവംബർ 25ന് ജനിച്ചു. ബെൽത്താല ഗേൾസ് ഹൈസ്ക്കൂളിൽ നിന്നും മധ്യമിക് പരീക്ഷ പാസായി. കൊൽക്കത്തയിലെ ജോഗമായ ദോവി കോളേജിൽ നിന്നും ഡിഗ്രി പാസായി. 1992ൽ ധ്രുബ മുഖർജിയെ വിവാഹം ചെയ്തു. 2006ൽ ഇവർ പിരിഞ്ഞു.

സിനിമകൾതിരുത്തുക

 • സാഹേബ്(1985)
 • ഏക് ദിൻ അചാനക്(1989)
 • മീന ബസാർ(1991)
 • വിരോധി(1992)
 • സുഗന്ധ്(1991)
 • ലക്ക്(2009)
 • ഹാഫ് സീരിയസ്(2013)

സീരിയലുകൾതിരുത്തുക

 • മഹാഭാരത്
 • ചന്ദ്രകാന്ത
 • കസ്തൂരി
 • ലൗ സ്റ്റോറി

പുരസ്കാരങ്ങൾതിരുത്തുക

 • മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം(2011)
 • കലാകർ അവാർഡ്[2]

അവലംബംതിരുത്തുക

 1. "ഐ അറ്റംപ്ടഡ് സൂയിസൈഡ് ത്രൈസ്". ടൈംസ്ഓഫ് ഇന്ത്യ. 2009 സെപ്തംബർ 29. ശേഖരിച്ചത് 2014 മാർച്ച് 08. Check date values in: |accessdate= and |date= (help)
 2. "Kalakar award winners" (PDF). Kalakar website. ശേഖരിച്ചത് 2012 October 16. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=രൂപ_ഗാംഗുലി&oldid=3593541" എന്ന താളിൽനിന്ന് ശേഖരിച്ചത്