എ ഗെയിം ഓഫ് ത്രോൺസ്

ജോർജ് ആർ ആർ മാർട്ടിന്റെ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ എന്ന നോവൽ പരമ്പരയിലെ ആദ്യ നോവൽ

അമേരിക്കൻ എഴുത്തുകാരനായ ജോർജ് ആർ ആർ മാർട്ടിന്റെ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ എന്ന നോവൽ പരമ്പരയിലെ ആദ്യ നോവലാണ് എ ഗെയിം ഓഫ് ത്രോൺസ്. 1996 ആഗസ്റ്റ് 1 ന് ആണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ഈ നോവൽ 1997 ലെ ലോക്കസ് അവാർഡ് ലഭിക്കുകയും [2]1997 ലെ നെബുല അവാർഡിനും 1997 ലെ വേൾഡ് ഫാന്റസി അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.[3] നോവലിലെ ഡനേറിസ് ടാർഗറിയെന്റെ അധ്യായങ്ങൾ ഉൾക്കൊള്ളുന്ന ബ്ലഡ് ഓഫ് ദി ഡ്രാഗൺ എന്ന നോവെല്ല 1997 ലെ ഏറ്റവും മികച്ച നോവെല്ലക്കുള്ള ഹ്യൂഗോ പുരസ്കാരം നേടി. 2011 ജനുവരിയിൽ ഈ നോവൽ ഒരു ന്യൂയോർക്ക് ടൈംസ് ബെസ്റ്റ്‌സെല്ലർ പട്ടികയിൽ സ്ഥാനം നേടുകയും,[4] 2011 ജൂലൈ മാസത്തിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. [5]

എ ഗെയിം ഓഫ് ത്രോൺസ്
US hardcover (first edition)
കർത്താവ്ജോർജ് ആർ ആർ മാർട്ടിൻ
വായനയിലെ ശബ്ദംRoy Dotrice
പുറംചട്ട സൃഷ്ടാവ്Tom Hallman
രാജ്യംUnited States
ഭാഷഇംഗ്ലീഷ്
പരമ്പരA Song of Ice and Fire
സാഹിത്യവിഭാഗംPolitical novel, epic fantasy
പ്രസിദ്ധീകൃതംAugust 1, 1996[1]
പ്രസാധകർBantam Spectra (US)
Voyager Books (UK)
ഏടുകൾ694
പുരസ്കാരങ്ങൾLocus Award for Best Fantasy Novel (1997)
ISBN0-553-10354-7 (US hardback)
ISBN 0-00-224584-1 (UK hardback)
OCLC654895986
813/.54
LC ClassPS3563.A7239 G36 1996
ശേഷമുള്ള പുസ്തകംA Clash of Kings

നിരവധി ഗെയിമുകൾ ഉൾപ്പെടെ ധാരാളം സൃഷ്ടികൾ ഈ നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. എച് ബി ഒ ടെലിവിഷൻ പരമ്പര ഗെയിം ഓഫ് ത്രോൺസിന്റെ പേരിനും ആദ്യ സീസണിനുള്ള പ്രചോദനവും ഈ നോവൽ ആയിരുന്നു.  

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

തിരുത്തുക
  • ലോക്കസ് അവാർഡ് - മികച്ച നോവൽ (ഫാന്റസി) (വിജയിച്ചു) - (1997)
  • വേൾഡ് ഫാന്റസി അവാർഡ് - മികച്ച നോവൽ (നാമനിർദ്ദേശം ചെയ്യപ്പെട്ടു) - (1997)
  • ഹ്യൂഗോ അവാർഡ് - ബ്ലഡ് ഓഫ് ദി ഡ്രാഗൺ നോവെല്ല (വിജയിച്ചു) - (1997)
  • നെബുല പുരസ്കാരം - മികച്ച നോവൽ (നാമനിർദ്ദേശം ചെയ്യപ്പെട്ടു) - (1997)
  • ഇഗ്നോട്ടസ് അവാർഡ് - മികച്ച നോവൽ (വിദേശ) (വിജയിച്ചു) - (2003)
  1. Martin, George R.R. "The Long Game...of Thrones". Not a Blog. Archived from the original on 17 August 2016. Retrieved 1 August 2016.
  2. "1997 Award Winners & Nominees". Worlds Without End. Retrieved 2009-07-25.
  3. "2004 Award Winners & Nominees". Worlds Without End. Retrieved 2009-07-25.
  4. Taylor, Ihsan. "New York Times bestseller list, 2 January 2011". Nytimes.com. Retrieved 2011-05-16.
  5. Taylor, Ihsan. "New York Times bestseller list, 10 July 2011". Nytimes.com. Retrieved 2011-07-04.

ബാഹ്യ കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എ_ഗെയിം_ഓഫ്_ത്രോൺസ്&oldid=3262286" എന്ന താളിൽനിന്ന് ശേഖരിച്ചത്