എ.സി. ചാക്കോ
കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനും നിയമസഭാംഗവുമായിരുന്നു എ.സി. ചാക്കോ (ജീവിതകാലം: 22 ഏപ്രിൽ 1913 - 8 ജൂൺ 2015).[1] കരിമണ്ണൂർ നിയമസഭാമണ്ഡലത്തിൽ നിന്നും കേരളകോൺഗ്രസ് പ്രതിനിധിയായി നാലാം കേരളനിയമസഭയിൽ അംഗമായി. 1913 ഏപ്രിൽ 22ന് തൊടുപുഴ താഴത്തുവീട്ടിൽ ജനനം. താഴത്തു വീട്ടിൽ കുര്യാക്കോസ്, ഏലി എന്നിവർ മാതാപിതാക്കളും, തേസ്യാമ്മ സഹധർമ്മിണിയുമായിരുന്നു. 2015 ജൂൺ 9-ന് തൊടുപുഴയിൽ വച്ച് അന്തരിച്ചു.
എ.സി. ചാക്കോ | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ ഏപ്രിൽ 10 1970 – മാർച്ച് 22 1977 | |
മുൻഗാമി | എം.എം. തോമസ് |
മണ്ഡലം | കരിമണ്ണൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ചാക്കോ കുര്യാക്കോസ് ഏപ്രിൽ 22, 1913 തൊടുപുഴ |
മരണം | ജൂൺ 8, 2015 തൊടുപുഴ | (പ്രായം 102)
രാഷ്ട്രീയ കക്ഷി | കേരള കോൺഗ്രസ് |
പങ്കാളി | തേസ്യാമ്മ |
കുട്ടികൾ | 4 മകൻ, 1 മകൾ |
മാതാപിതാക്കൾ |
|
വസതി | തൊടുപുഴ |
As of ജൂലൈ 31, 2023 ഉറവിടം: നിയമസഭ |
രാഷ്ട്രീയ ജീവിതം
തിരുത്തുകരണ്ടുതവണയായി (1952-53,1954-56) തിരുക്കൊച്ചി നിയമസഭയിലും, നാലാം കേരളനിയമസഭയിൽ കരിമണ്ണൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിൽ അംഗമായിരുന്ന ചാക്കോ 1965 -ലെ കേരളനിയമസഭാതിരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു. 1980-83 വരെ ഇടുക്കി ഡിസിസി പ്രസിഡന്റായിരുന്ന ചാക്കോ 1970-73 കലഘട്ടത്തിൽ ഗവണ്മെന്റ് അഷുറൻസ് കമ്മിറ്റി ചെയർമാൻ, ലൈബ്രറി അഡ്വൈസറി കമ്മിറ്റിയംഗം (1976-77) എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ചരിത്രം
തിരുത്തുകക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1977[2] | കരിമണ്ണൂർ നിയമസഭാമണ്ഡലം | പി.ജെ. ജോസഫ് | കേരള കോൺഗ്രസ് | 38,294 | 13,908 | എ.സി. ചാക്കോ | കേരള കോൺഗ്രസ് (പിള്ള) | 24,386 |
2 | 1970[3] | കരിമണ്ണൂർ നിയമസഭാമണ്ഡലം | എ.സി. ചാക്കോ | കേരള കോൺഗ്രസ് | 17,689 | 4,612 | ജി.പി. കൃഷ്ണപിള്ള | ആർ.എസ്.പി. | 13,077 |
3 | 1967[4] | കരിമണ്ണൂർ നിയമസഭാമണ്ഡലം | എം.എം. തോമസ് | കെ.ടി.പി. | 19,070 | 6,200 | എ.സി. ചാക്കോ | കേരള കോൺഗ്രസ് | 12,870 |
4 | 1965[5] | കരിമണ്ണൂർ നിയമസഭാമണ്ഡലം | എ.സി. ചാക്കോ | കേരള കോൺഗ്രസ് | 15,897 | 4,247 | എം.എം. തോമസ് | കെ.ടി.പി. | 11,650 |
അവലംബം
തിരുത്തുക- ↑ "Members - Kerala Legislature". Retrieved 2023-07-31.
- ↑ "Kerala Assembly Election Results in 1977". Retrieved 2023-07-31.
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
- ↑ "Kerala Assembly Election Results in 1967". Retrieved 2020-12-11.
- ↑ "Kerala Assembly Election Results in 1965". Retrieved 2020-12-14.