മലയാള കവിയും നാടകകൃത്തും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു എ.വി. ശ്രീകണ്ഠപൊതുവാൾ (14 ആഗസ്റ്റ് 1910 - 5 ജൂൺ 1999). ഉപ്പുസത്യഗ്രഹത്തോടനുബന്ധിച്ച്, പയ്യന്നൂരിൽ അണിയറയിൽ പ്രവർത്തിച്ചിരുന്നവരിൽ പ്രമുഖൻ പൊതുവാൾ ആയിരുന്നു.

എ.വി. ശ്രീകണ്ഠപൊതുവാൾ
എ.വി. ശ്രീകണ്ഠപൊതുവാൾ
ജനനം
അറയുള്ള വീട്ടിൽ ശ്രീകണ്ഠപ്പൊതുവാൾ

(1910-08-14)ഓഗസ്റ്റ് 14, 1910
കരിങ്കച്ചാൽ, പയ്യന്നൂ‍ർ, കണ്ണൂർ
മരണംജൂൺ 5, 1999(1999-06-05) (പ്രായം 88)
പയ്യന്നൂ‍ർ, കണ്ണൂർ
ദേശീയതഇന്ത്യൻ
തൊഴിൽകവി, സ്വാതന്ത്ര്യ സമര സേനാനി
അറിയപ്പെടുന്നത്സ്വാതന്ത്ര്യ സമര പാട്ടുകൾ
അറിയപ്പെടുന്ന കൃതി
ഒരു കുടന്നപ്പൂ

ജീവിതരേഖ തിരുത്തുക

പയ്യന്നൂരിനു കിഴക്ക് കൈതപ്രം പ്രദേശത്തെ കരിങ്കച്ചാൽ ഗ്രാമമാണ് ജന്മദേശം. അച്ഛൻ പുത്തലത്ത് രാമപെ്പാതുവാൾ. അമ്മ അറയുള്ളവീട്ടിൽ പോത്രംഅമ്മ. രാമപെ്പാതുവാൾ കൃഷിക്കാരനും ജ്യോതിഷിയും ആയിരുന്നു. കുട്ടിക്കാലത്ത് പയ്യന്നൂർ മിഷൻസ്‌കൂളിലും അല്പകാലം ശ്രീകണ്ഠപെ്പാതുവാൾ പഠിച്ചു എങ്കിലും പ്രധാനമായും വിദ്യാഭ്യാസം ഗുരുകുലരീതിയിൽ അച്ഛന്റെ കീഴിൽ ആയിരുന്നു. അച്ഛന്റെ സുഹൃത്തായിരുന്ന എടയ്ക്കാട്ടില്‌ളത്ത് നമ്പൂതിരിപ്പാടിന്റെ ആവശ്യപ്രകാരം കുറച്ചുകാലം ഇല്‌ളത്ത് കുട്ടികളുടെ അദ്ധ്യാപകനായി പൊതുവാൾ. ഇല്‌ളത്ത് ധാരാളം പുസ്തകങ്ങൾ ഉണ്ടായിരുന്നു. അവ പൊതുവാൾ വായിച്ചു തീർത്തു. പിന്നീട് പയ്യന്നൂർ കുമാരവിലാസിനി സംസ്‌കൃതപാഠശാലയിൽ ഒരു കൊല്ലം അദ്ധ്യാപകനായി. 1934ൽ കുറച്ചുകാലം റങ്കൂണിൽ. തിരികെനാട്ടിലെത്തി കോൺഗ്രസ് പ്രവർത്തനങ്ങളിൽ മുഴുകി.[1]

സ്വാതന്ത്ര്യ സമര സേനാനി തിരുത്തുക

ഉപ്പുസത്യഗ്രഹത്തോടനുബന്ധിച്ച്, പയ്യന്നൂരിൽ അണിയറയിൽ പ്രവർത്തിച്ചിരുന്നവരിൽ പ്രമുഖൻ പൊതുവാൾ ആയിരുന്നു. ഗുരുവായൂർസത്യഗ്രഹകാലത്ത് പയ്യന്നൂരിൽ നിന്ന് കണ്ണൂർക്കും, പട്ടാമ്പിയിൽ നിന്ന് ഗുരുവായൂർക്കും പുറപ്പെട്ട കാൽനടജാഥയിൽ പൊതുവാൾ അംഗമായിരുന്നു. പയ്യന്നൂരിൽ മദ്യഷാപ്പ് പിക്കറ്റു ചെയ്തു. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഒളിവിലിരുന്ന് പ്രവർത്തിച്ചു. എന്നാൽ ഒരു മാസത്തിനകം അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കഠിനതടവിന് ശിക്ഷിച്ചു. ആലിപുരം ജയിലിൽ ഒന്നരവർഷം ശിക്ഷ അനുഭവിച്ചു. കോൺഗ്രസ് നിരോധിക്കപെ്പട്ടിരുന്ന കാലത്തും, കോൺഗ്രസ് നേതൃത്വത്തിലുള്ള കർഷക പ്രക്ഷോഭണങ്ങളിൽ ശ്രീകണ്ഠപ്പൊതുവാളിന് പങ്കുണ്ടായിരുന്നു. ബംഗാൾ ദുരിതനിവാരണ ഫണ്ട്, കീഴരിയൂർ ബോംബുകേസ് സഹായഫണ്ട് എന്നിവയിലേയ്ക്ക് ധനശേഖരണം നടത്തി. ഗ്രാമത്തിലെ തൊഴിലില്ലായ്മ പരിഹരിക്കുവാൻ ഗാന്ധിയൻ രീതിയിൽ ചില പ്രവർത്തനങ്ങൾ ആരംഭിച്ചു. പാവപ്പെട്ട മുസ്‌ളീം സ്ത്രീകൾക്ക് വീട്ടിലിരുന്ന് നടത്താവുന്ന നൂൽനൂൽപ്പ്, നെയ്ത്ത് എന്നിവ പ്രചരിപ്പിച്ചു. അവിലിടി പ്രസ്ഥാനം, എന്നൊന്ന് വീട്ടുതൊഴിലിന്റെ ഭാഗമായി തുടങ്ങി. പയ്യന്നൂരിൽ കേരളകലാസമിതി സ്ഥാപിച്ച് സ്വാതന്ത്ര്യബോധം വളർത്തുന്നതിന് സഹായകമായ പല നാടകങ്ങളും തുള്ളലുകളും അവതരിപ്പിച്ചു. സ്വാമി ആനന്ദതീർത്ഥന്റെ ആശ്രമത്തിൽ നടന്ന മിശ്രഭോജനത്തിലും, ജാതിനിഷേധ പ്രസ്ഥാനത്തിലും പങ്കെടുത്തതിനാൽ യാഥാസ്ഥിതികരായ സമുദായാംഗങ്ങൾ ശ്രീകണ്ഠപ്പൊതുവാളിന് ഭ്രഷ്ടു കല്പിച്ചു.

1946ൽ മദിരാശിയിലെ പ്രകാശം മന്ത്രിസഭയുടെ കാലത്ത് പൊതുവാൾ പയ്യന്നൂരിൽ ഖാദി കേന്ദ്രത്തിൽ ഉദ്യോഗസ്ഥനായി. പിന്നീട് അദ്ദേഹം സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി. സർവ്വോദയം എന്ന ആശയത്തിൽ ആകൃഷ്ടനായി അദ്ദേഹം കോൺഗ്രസസ്സിലേയ്ക്കു മടങ്ങിവരുകയും, സർവ്വോദയപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. 1952ൽ കേരളസർവ്വോദയ സംഘത്തിൽ അംഗമായി. ഭൂദാനകാഹളത്തിന്റെ സഹപത്രാധിപരായി. 1970ൽ ആ സ്ഥാനത്തു നിന്നും വിരമിച്ചു.

അദ്ദേഹം രണ്ടു തവണ വിവാഹം ചെയ്തിട്ടുണ്ട്. ആദ്യ ഭാര്യ കെ.പി. ദേവിഅമ്മ. അവരുടെ മരണശേഷം 1946 ൽ കെ.വി.കമലാവതി അമ്മയെ വിവാഹം ചെയ്തു.

1999 ജൂൺ 5ന് ശ്രീകണ്ഠപ്പൊതുവാൾ മരിച്ചു.

കൃതികൾ തിരുത്തുക

 • ഒരു കുടന്നപ്പൂ
 • വിലങ്ങുപൊട്ടിയ മണ്ണ്
 • മഴവില്ല്
 • കൃഷ്ണപുഷ്പങ്ങൾ.
 • ഭൂദാനയജ്ഞം (കാലത്തിന്റെ വിളി) - ഓട്ടൻതുള്ളൽ

നാടകം തിരുത്തുക

 • ആദ്യത്തെ തെറ്റ്
 • ഈ ദാഹം രക്തത്തിനാണ്
 • കാലത്തിന്റെ ആഹ്വാനം
 • തിരിച്ചടി
 • മാറുന്ന മനുഷ്യൻ
 • സ്നേഹിക്കുന്ന പെണ്ണ്

മറ്റ് കൃതികൾ തിരുത്തുക

 • ആചാര്യവിനോബാ
 • സ്വാതന്ത്യത്തിന്റെ രക്തസാക്ഷികൾ
 • മഹാത്മാ കബീർദാസ്
 • മാമാങ്കം നൂറ്റാണ്ടുകളിലുടെ നാടകം
 • രണ്ടായിരം കൊല്ലങ്ങൾക്കു മുമ്പ് (ബു ദ്ധമതവും ജൈനമതവും)

അവലംബം തിരുത്തുക

 1. "എ.വി. ശ്രീകണ്ഠപൊതുവാൾ". www.keralasahityaakademi.org. കേരള സാഹിത്യ അക്കാദമി. Retrieved 1 August 2020.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എ.വി._ശ്രീകണ്ഠപൊതുവാൾ&oldid=3545289" എന്ന താളിൽനിന്ന് ശേഖരിച്ചത്